തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയയില്‍ മോഷണം. പൂജപ്പുരയിലെ കഫ്റ്റീരിയയില്‍ നിന്ന് 4 ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്നലെ രാത്രി മോഷണം നടന്നു എന്നാണ് കരുതുന്നത്. ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വച്ചിരുന്ന പണമാണിതെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. അതേസമയം സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും തടവുകാരും കഫേയില്‍ …
Read More »തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങള്‍ പുറത്തേക്കു ചോര്‍ത്തി. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.മഹേഷ് നല്‍കിയ പരാതിയില്‍ സിറ്റി സൈബര്‍ പോലീസ് കേസെടുത്തു. എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നു കണ്ടെത്താനായിട്ടില്ല. പ്രോഗ്രാമുകളിലും ഡാറ്റകള്‍ക്കും മാറ്റം വരുത്തിയിട്ടുണ്ട്. സാമ്പത്തികത്തട്ടിപ്പാണോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങള്‍ക്കാണോ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതെന്ന് പോലീസ് പരിശോധിക്കുകയാണ്. ക്ഷേത്രസുരക്ഷയെയും ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തനരഹിതമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് നുഴഞ്ഞുകയറ്റമെന്നും പരാതിയില്‍ …
Read More »അമീബിക് മസ്തിഷ്‌ക ജ്വരം: മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് രോഗബാധയേറ്റത് വീട്ടിലെ കിണറില്‍ നിന്ന്
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള മൂന്നുമാസം പ്രായമായ കുഞ്ഞിന് രോഗബാധയേറ്റത് വീട്ടിലെ കിണറില്‍ നിന്നെന്ന് സ്ഥിരീകരിച്ചു. മൂന്ന് ആഴ്ചയായി ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് ഇന്നാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുഞ്ഞ് ചികിത്സയിലാണ്. കുട്ടിയുടെ വീട്ടിലെ കിണര്‍ സ്ഥിതി ചെയ്യുന്നത് ചതുപ്പ് നിലത്തോട് ചേര്‍ന്ന സ്ഥലത്താണ്. അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടിലെ കിണര്‍ വറ്റിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളവും പരിശോധനയ്ക്കായി അയച്ചു. അതേസമയം അന്നശ്ശേരി …
Read More »വോട്ട് കൊള്ള ആരോപണം തെറ്റ്; രാഹുല്‍ വോട്ടര്‍മാരുടെ സ്വകാര്യത ലംഘിച്ചു: തെളിവുകള്‍ നല്‍കിയില്ലെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണം – തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനമില്ലെന്നും വോട്ടു കൊള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിന്റേയും ബീഹാറിലെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കാരം (എസ്.ഐ.ആര്‍) സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ആരോപണങ്ങളെ ഭയപ്പെടുന്നില്ല. കമ്മിഷന്റെ തോളില്‍ തോക്കുവച്ച് വോട്ടര്‍മാരെ ലക്ഷ്യമിട്ട് രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ആരോപണങ്ങളില്‍ …
Read More »കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ള രണ്ടുപേരില്‍ മൂന്നുമാസം പ്രായമായ കുഞ്ഞും
കോഴിക്കോട്: പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ടുപേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശ്ശേരി സ്വദേശികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ സങ്കീര്‍ണതകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് അസുഖം വന്നത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കൂടുതല്‍ …
Read More »രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയം; ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിമാന നിമിഷം
ചെന്നൈ: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയം. പരിസ്ഥിതി മലിനീകരണമില്ലാത്ത ഗതാഗത സൗകര്യങ്ങളുടെ വികസനമെന്ന ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ നേട്ടം. ട്രെയിന്‍ നിര്‍മിച്ച ചെന്നൈയിലെ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) യിലാണ് പരീക്ഷണ ഓട്ടം (ലോഡ് ടെസ്റ്റ്) നടന്നത്. നോര്‍ത്ത് റെയില്‍വേക്കു കൈമാറിയ ശേഷം ഹരിയാനയിലെ സോണി പത്ത് – ജിന്ദ് പാതയിലാകും ട്രെയിനിന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം നടത്തുക. പരീക്ഷണ ഓട്ടം …
Read More »‘ഉന്നയിക്കലുമായി ചില വാനരന്മാര്‍ ഇറങ്ങിയിട്ടുണ്ട്’; മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍’ വോട്ട് വിവാദത്തില്‍ സുരേഷ് ഗോപി
തൃശൂര്‍: വോട്ടര്‍ പട്ടിക അഴിമതി വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിഷയത്തില്‍ മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം നന്നായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. മന്ത്രിയായതിനാലാണ് വിവാദങ്ങളില്‍ മറുപടി പറയാത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇന്ന് മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാം. അതുമല്ലെങ്കില്‍ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ …
Read More »ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണം: സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് മാതാപിതാക്കള്‍ കോടതിയില്‍
തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍. സി.ബി.ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കുടുംബം ഹരജി നല്‍കിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെയും മകളുടേയും അപകട മരണത്തില്‍ അസ്വാഭാവികതയില്ല എന്നായിരുന്നു സി.ബി.ഐ അന്വേഷണത്തിലെ കണ്ടെത്തല്‍. 2018 സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിക്കുകയും ഭാര്യ ലക്ഷ്മി ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ …
Read More »മെസ്സി വരുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി; ഒക്ടോബറിലോ നവംബറിലോ കേരളത്തിലെത്തുമെന്നും മന്ത്രി
തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും ടീമും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍. ഒക്ടോബറിലോ നവംബറിലോ ടീം കേരളത്തിലെത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. അര്‍ജന്റീന ടീം വരില്ലെന്ന് അറിയിച്ചിട്ടില്ലെന്നും നവംബറില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌പെയിനില്‍ പോയത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ കാണാന്‍ വേണ്ടി മാത്രമല്ല. തിരുവനന്തപുരത്തെ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്‌പെയിനിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചര്‍ച്ച നടത്താനാണ്. അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ …
Read More »സംസ്ഥാനത്ത് പാലങ്ങള്‍ തകരുന്നത് പഠിക്കാന്‍ വിദഗ്ദ സമിതി വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പാലങ്ങള്‍ തകരുന്നത് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്. വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഐഐടി, എന്‍ഐടി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദരും പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍മാരേയും ഉള്‍പ്പെടുത്തിയാകും സമിതി രൂപീകരിക്കുക. പിഡബ്ലുഡി …
Read More »
DeToor reflective wanderings…