കോഴിക്കോട്: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് വ്യാജ പണപ്പിരിവ് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നിമിഷപ്രിയയുടെ പേരില്‍ പിരിവ് നടത്തുന്ന കെ എ പോളിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കണമെന്നായിരുന്നു …
Read More »30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം നഷ്ടമാകും; സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍
ന്യൂഡല്‍ഹി: ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പെട്ട് അറസ്റ്റിലാകുന്ന മന്ത്രിമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. 30 ദിവസമോ അതിലധികമോ പോലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടക്കേണ്ടി വന്നാല്‍ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതാണ് ബില്‍. ഇത്തരം കേസുകളില്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കണം. അല്ലാത്തപക്ഷം മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയതായി കണക്കാക്കും. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അറസ്റ്റിലായാലും 31ാം ദിവസം …
Read More »ബലാത്സംഗക്കേസിൽ വേടൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റിൽ നിന്നും സംരക്ഷണം തേടിയുള്ള വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്‌തെന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് വേടനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഇടപെടൽ. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് വിധി പ്രസ്താവിക്കവേ കോടതി പരാതിക്കാരിയോട് ചോദിച്ചിരുന്നു. ‘ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് …
Read More »തുറന്നു പറച്ചിലുകൾ തലവേദനയാകുന്നു; പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അടക്കമുള്ള വിഷയങ്ങൾ ആരോഗ്യ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞത് ചർച്ചയായതോടെ നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്. ഡോക്ടർമാർ പരസ്യ പ്രതികരണത്തിന് മുതിരരുതെന്ന് പ്രിൻസിപ്പൽ ഡോ. പി.കെ ജബ്ബാര്‍ വകുപ്പ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഡോ.ഹാരിസിന് പിന്നാലെ ഡോ.മോഹന്‍ദാസും ആരോഗ്യമേഖലയെ വിമര്‍ശിച്ചതോടെയാണ് ഡോക്ടർമാരുടെ വാ മൂടിക്കെട്ടാൻ പ്രിൻസിപ്പൽ നടപടി തുടങ്ങിയത്. മരണാനന്തര അവയവദാന പദ്ധതി പാടെ തകര്‍ന്നെന്നും അത് ഏകോപിപ്പിക്കാനുള്ള സര്‍ക്കാര്‍ സംവിധാനമായ കെ.സോട്ടോ പരാജയമെന്നുമാണ് …
Read More »സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍; കിറ്റില്‍ 14 ഇന സാധനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍. ആദ്യഘട്ടത്തില്‍ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് നല്‍കുക. കിറ്റില്‍ 14 ഇന സാധനങ്ങള്‍ ലഭ്യമാക്കുമെന്നും സെപ്തംബര്‍ 4ന് വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ബി.പി.എല്‍ – എ.പി.എല്‍ കാര്‍ഡ് വ്യത്യാസമില്ലാതെ റേഷന്‍ കാര്‍ഡ് ഒന്നിന് 25 രൂപ നിരക്കില്‍ 20 കിലോ അരി ലഭ്യമാക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറിലും ഇത്തവണ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. 250ലധികം …
Read More »താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ സഹോദരനും സമാന രോഗലക്ഷണം
കോഴിക്കോട്: താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9കാരിയുടെ സഹോദരനും രോഗലക്ഷണം. ഏഴ് വയസ്സുള്ള കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പനിയും ശര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിലാണ്. ഓമശ്ശേരിയിലെ …
Read More »മലപ്പുറത്ത് അംഗനവാടി കെട്ടിടത്തിലും മൂന്ന് വോട്ട്; ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
മലപ്പുറം: നഗരസഭയിലെ വോട്ടര്‍പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകളുമായി യുഡിഎഫ്. മൂന്ന് വോട്ടുകളാണ് കള്ളാടിമുക്കിലെ അംഗനവാടി കെട്ടിടത്തില്‍ ചേര്‍ത്തിരിക്കുന്നത്. മുഹമ്മദ് അയ്മന്‍, നസീര്‍ , റഹീമ എന്നിവരെയാണ് അംഗനവാടി കെട്ടിടത്തില്‍ ചേര്‍ത്തിരിക്കുന്നത്. 18 വയസ്സ് തികയാത്ത ആളുകളെ തിരിച്ചറിയല്‍ രേഖയില്‍ കൃത്രിമം കാണിച്ച് സിപിഐഎം വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു എന്നാണ് യുഡിഎഫ് ആരോപണം. ഇവയുടെ തെളിവുകള്‍ അടക്കം ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി. വോട്ടര്‍പട്ടികയില്‍ കൃത്രിമത്വം നടത്തിയെന്നതിന്റെ കൂടുതല്‍ തെളിവുകളാണ് …
Read More »വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി; രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതിയുമായി യുവതികള്‍ രംഗത്ത്. 2020ലും 2021ഉം വേടന്റെ അടുത്ത് നിന്ന് പീഡനം നേരിട്ടുവെന്ന് കാണിച്ച് രണ്ട് യുവതികളാണ് പരാതി നല്‍കിയത്. പരാതികള്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഗവേഷണാവശ്യത്തിനായി വേടനെ സമീപിച്ചപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഒരു പരാതി. എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. മറ്റൊരാള്‍ വേടനുമായി സൗഹൃദമുണ്ടായിരുന്ന ആളാണ്. തന്നെ ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ഇവരുടേയും പരാതി. അതേസമയം …
Read More »അസംബ്ലിയില്‍ അച്ചടക്കം പാലിച്ചില്ല: വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചുപൊട്ടിച്ച അധ്യാപകനെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: അസംബ്ലിയില്‍ അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചുപൊട്ടിച്ച അധ്യാപകനെതിരെ കേസ്. കാസര്‍ഗോഡ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ പ്രധാനാധ്യാപകന്‍ എം അശോകനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് അതിക്രൂരമായി പെരുമാറിയത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ജുവനൈല്‍ പോലീസ് നോഡല്‍ ഓഫീസറോടും അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. നാളെ കുട്ടിയുടെ വീട്ടില്‍ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശനം നടത്തും. അതേസമയം വിഷയത്തില്‍ വിദ്യഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. …
Read More »കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: മുഖ്യപ്രതിയുടെ മാതാപിതാക്കള്‍ കസ്റ്റഡിയില്‍
കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതി റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ സേലത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കേസില്‍ റമീസിന്റെ പിതാവ് രണ്ടാംപ്രതിയും മാതാവ് ഷെരീഫ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണക്കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. തന്നെ ആത്മഹത്യയിലേക്ക് എത്തിച്ചതില്‍ റമീസിനും മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും പങ്കുണ്ടെന്നാണ് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. മതംമാറാന്‍ തയ്യാറായിരുന്നെന്നും …
Read More »
DeToor reflective wanderings…