Tuesday , March 3 2026, 4:23 pm

slider

‘രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു’; യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പോലീസില്‍ പരാതി

കൊച്ചി: കോണ്‍ഗ്രസ് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പോലീസില്‍ പരാതി. രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ എംഎല്‍എ ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റിയനാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. എം.എല്‍.എക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ തനിക്കെതിരെ എവിടെയും പരാതിയില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: താമരശ്ശേരിയില്‍ മരിച്ച കുട്ടിയുടെ സഹോദരനും രോഗബാധ

കോഴിക്കോട്: താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗബാധ സ്ഥിരീകരിച്ചു. ഏഴ് വയസ്സുള്ള കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിയായ 9 വയസ്സുള്ള അനയ രോഗം ബാധിച്ച് മരിച്ചത്. സഹോദരനും അനയ കുളിച്ച അതേ കുളത്തില്‍ കുളിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ 5 പേരാണ് അസുഖം ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശികളായ രണ്ടുപേരും കോഴിക്കോട് സ്വദേശികളായ മൂന്നുപേരുമാണ് …

Read More »

മലപ്പുറം കമ്പിക്കയത്ത് ആനയുടെ ചവിട്ടേറ്റ് വയോധിക മരിച്ചു

എടവണ്ണ: മലപ്പുറം എടവണ്ണയില്‍ 68 വയസ്സുകാരി ആനയുടെ ചവിട്ടേറ്റ് മരിച്ചു. കിഴക്കേ ചാത്തല്ലൂര്‍ കാവിലട്ടി കമ്പിക്കയം സ്വദേശിയും ചന്ദ്രന്റെ ഭാര്യയുമായ കല്യാണി (68) ആണ് മരിച്ചത്. ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയാണ് കല്യാണിയെ ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. പ്രദേശത്ത് ആന ശല്യമുള്ളതിനാല്‍ വനപാലകര്‍ ആനയെ വനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചിരുന്നു. ഈ ആനയാണ് കല്യാണിയെ ആക്രമിച്ചതെന്ന് കരുതുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

Read More »

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു; രാജി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്

പാലക്കാട്: ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. എഐസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. നിലവിലെ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതിന് മുന്‍പു തന്നെ പാര്‍ട്ടിക്ക് രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി അന്വേഷണത്തിന് കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടി അന്വേഷണത്തില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്തുതകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ …

Read More »

കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാന പദവി കേരളത്തിന്. തിരുവനന്തപുരത്ത് ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. 14നും 60നും പ്രായമുള്ള 99 ശതമാനം ആളുകളും സംസ്ഥാനത്ത് ഡിജിറ്റല്‍ സാക്ഷരത നേടി എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം. 2022ല്‍ ഡിജി കേരളം എന്ന പേരിലാണ് സാക്ഷരതാ യജ്ഞം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഡിജിറ്റല്‍ സാക്ഷരരല്ലാത്ത 14 വയസ്സിന് മുകളിലുള്ളവരുടെ വിവര ശേഖരണം …

Read More »

ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ്: ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് കോടതിയില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്നും കാണാതായ ബിന്ദു പത്മനാഭന്‍ കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച്. ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. നിലവില്‍ ജയ്‌നമ്മ കൊലക്കേസില്‍ റിമാന്റിലാണ് പ്രതി സെബാസ്റ്റ്യന്‍. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനിയായ ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ജയ ബിന്ദുവായി ആള്‍മാറാട്ടം നടത്തി സ്വത്ത് കൈക്കലാക്കാന്‍ സെബാസ്റ്റിയനെ സഹായിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ ജയയെ പോലീസ് …

Read More »

ഒരു മാസത്തിനിടെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 17000 ലിറ്റർ ‘വ്യാജ’ വെളിച്ചെണ്ണ

തിരുവനന്തപുരം: ഒരു മാസത്തിനിടെ സംസ്ഥാനത്ത് 17000 ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി. വെളിച്ചെണ്ണ വില ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ വിപണിയിൽ മായം കലർന്ന വെളിച്ചെണ്ണ വലിയ തോതിൽ വില്പനയ്ക്ക് എത്തുന്നുണ്ട്. ഓണം കൂടി എത്തുന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ വിപണനം കൂടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും പരിശോധനകൾ ശക്തമാക്കിയത്. ഒരു മാസത്തിനിടെ 1014 പരിശോധനകൾ നടത്തിയതിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ …

Read More »

അമീബിക് മസ്തിഷ്ക ജ്വരം: മലപ്പുറത്ത് 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറത്തും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ച് മൂന്നു പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഇതിൽ മൂന്നു മാസം പ്രായമായ കുഞ്ഞിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രോഗം ബാധിച്ച അന്നശ്ശേരി സ്വദേശിയായ …

Read More »

സെപ്തംബര്‍ 1 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒ.പി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു. സെപ്തംബര്‍ ഒന്നുമുതല്‍ വയോജനങ്ങള്‍ക്കായി പ്രത്യേക ഒ.പി കൗണ്ടര്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് അറിയിച്ചത്. താലൂക്ക്, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലാണ് പ്രത്യേക ഒപി കൗണ്ടറുകള്‍ സജ്ജീകരിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഒ.പി രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനു ശേഷമുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്. ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ ക്യുആര്‍ …

Read More »