ന്യൂഡൽഹി : തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി നിർമ്മിച്ച പോഷ് ആക്ട് (POSH Act) രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വീണ്ടും ഹരജി. തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടും മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്. സുപ്രീംകോടതി അഭിഭാഷക യോഗ മായ ആണ് ഹരജിക്കാരി. ഹരജിക്കാരിക്കായി അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. രാഷ്ട്രീയ പാർട്ടികളെ തൊഴിലിടമായി കാണാനാകില്ലെന്ന് നേരത്തേ കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെ …
Read More »ഓണം: ബാംഗ്ലൂരിലേക്ക് പ്രതിദിനം 19 ബസുകള്‍ കൂടി അനുവദിച്ച് കേരള ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാലത്തെ ബാംഗ്ലൂര്‍ റൂട്ടിലുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ ബസുകള്‍ അനുവദിച്ച് കേരള ആര്‍ടിസി. പ്രതിദിനം 19 ബസുകള്‍ കൂടി അധികമായി ലഭ്യമാക്കുമെന്ന് കേരള ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ അനുവദിച്ച 20 സ്‌പെഷല്‍ ബസുകള്‍ക്ക് പുറമേയാണിത്. ബുക്കിങ് അടുത്ത ദിവസം മുതല്‍ ആരംഭിക്കും. ഓണക്കാലത്തോട് അനുബന്ധിച്ച് നിരത്തിലിറക്കിയ പുത്തന്‍ ബസുകളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇവയുടെ കന്നി സര്‍വീസാണ് ബാംഗ്ലുരിലേക്ക് നടത്തുന്നത്. ഓണം അടുത്തതോടെ …
Read More »ബവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ ബോണസ് ഒരുലക്ഷത്തിലധികം
തിരുവനന്തപുരം: ബവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ ഓണം ബോണസായി ലഭിക്കുക ഒരു ലക്ഷത്തിലധികം രൂപ. എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബവ്‌കോയുടെ റെക്കോര്‍ഡ് ബോണസാണ് ഇത്തവണത്തേത്. 1,02,500 രൂപയാണ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ബോണസ് 95,000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയര്‍ഹൗസുകളിലേയും സുരക്ഷ ജീവനക്കാര്‍ക്ക് 12,500 രൂപയും കടകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്‌സുകളിലേയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ വീതവും ബോണസ് ലഭിക്കും.
Read More »‘മെസ്സി വരും’ ; കേരള സന്ദര്‍ശനം സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
തിരുവനന്തപുരം: ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ). ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയും സംഘവും നവംബറില്‍ കേരളത്തിലെത്തി സൗഹൃദ മത്സരം കളിക്കുമെന്ന് എഎഫ്എ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കയാണ്. ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എഎഫ്എ പുറത്തുവിട്ടതില്‍ കേരളവും ഉള്‍പ്പെട്ടിരുന്നു. കേരളത്തിനു പുറമേ അംഗോളയിലും അര്‍ജന്റീന ടീം കളിക്കും. കേരളത്തില്‍ നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. അര്‍ജന്റീന …
Read More »‘നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം; കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണം’: സുപ്രീംകോടതിയില്‍ ഹരജിയുമായി കെ.എ പോള്‍
ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസമുണ്ടാകുമെന്നും സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. വധശിക്ഷ 24നോ 25നോ നടപ്പാക്കുമെന്നാണ് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ.എ പോള്‍ കോടതിയില്‍ അറിയിച്ചത്. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. നിമിഷ പ്രിയ ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ കോടതിയെ സമീപിച്ചത് എന്നാണ് കെ എ പോളിന്റെ …
Read More »മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47കാരനായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ മെഡിക്കല്‍ കോളജില്‍ 5 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ നില അതീവ …
Read More »ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 2 മാസത്തെ കുടിശ്ശിക നല്‍കാന്‍ 1679 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: 2 മാസത്തെ ക്ഷേമനിധി പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍ക്കാരിന്റെ ഓണ സമ്മാനമായി 62 ലക്ഷത്തോളം ആളുകള്‍ക്ക് രണ്ട് ഗഡു പെന്‍ഷന്‍ നല്‍കും. ഇതിനായി 1679 കോടി അനുവദിച്ചതായി മന്ത്രി പറഞ്ഞു. ആഗസ്റ്റിലെ പെന്‍ഷനു പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് നല്‍കുന്നത്. 3200 രൂപയാണ് ഓരോ ഉപഭോക്താവിനും ലഭിക്കുക. ശനിയാഴ്ച മുതല്‍ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ …
Read More »കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തിയിരുന്ന കട അടിച്ചുതകര്‍ത്തു
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തിവന്ന കട അടിച്ചു തകര്‍ത്തു. ‘കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്ന കടയാണ് നശിപ്പിച്ചത്. ഇന്നലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് കുട്ടികള്‍ വിവരമറിയുന്നത്. തുടര്‍ന്ന പോലീസില്‍ പരാതിപ്പെടുകയും വീണ്ടും കട പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പിന്തുണ എന്ന നിലയില്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരമാണ് ബീച്ചില്‍ കടയിട്ട് നല്‍കിയിരുന്നത്. കട നശിപ്പിച്ചത് ആരെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
Read More »പാലക്കാട് ആദിവാസി മധ്യവയസ്‌കനെ ആറുദിവസം മുറിയില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ട് ഫാംസ്റ്റേ ഉടമ
പാലക്കാട്: പാലക്കാട് മുതലമടയില്‍ ആദിവാസി സമുദായത്തില്‍പ്പെട്ട മധ്യവയസ്‌കനെ മുറിയിലടച്ച് പട്ടിണിക്കിട്ട് ഫാംസ്റ്റേ ഉടമ. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയില്‍ താമസിക്കുന്ന വെള്ളയന്‍ (54) ആണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. ആറുദിവസത്തോളം വെള്ളയനെ ഫാംസ്‌റ്റേ ഉടമയും ജീവനക്കാരില്‍ ചിലരും പട്ടിണിക്കിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. മുതലമട ഊര്‍ക്കുളം വനമേഖലയിലെ 12ാം വാര്‍ഡിലെ ഫാംസ്റ്റേയിലെ ജീവനക്കാര്‍ക്കെതിരെയാണ് പരാതി. ഫാംസ്റ്റേയില്‍ ജോലിക്കെത്തിയ വെള്ളയന്‍ പുറത്തു വച്ചിരുന്ന മദ്യക്കുപ്പിയില്‍ നിന്നും മദ്യമെടുത്ത് കുടിച്ചത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് വെള്ളയനെ പിടിച്ചു …
Read More »രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി
തിരുവനന്തപുരം: എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് കെപിസിസി. പാര്‍ട്ടിക്ക് ലഭിച്ച പരാതികള്‍ ഉള്‍പ്പെടെ സമിതി രൂപീകരിച്ച് അന്വേഷണം നടത്താനാണ് പാര്‍ട്ടിയിലെ ധാരണ. അശ്ലീല സന്ദേശം അയച്ചതും ഗര്‍ഭച്ഛിദ്ര പ്രേരണയും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേതൃത്വം അന്വേഷിക്കും. കോണ്‍ഗ്രസ് ഹൈക്കമാന്റിന് ഉള്‍പ്പെടെ രാഹുലിനെതിരെ നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നു. പരാതികള്‍ അവഗണിച്ചതോടെയാണ് നടി റിനി ഉള്‍പ്പെടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഇനി പുതിയ വിവാദങ്ങള്‍ …
Read More »
DeToor reflective wanderings…