തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. അതേസമയം രാഹുല്‍ എംഎല്‍എയായി തുടരും. രാഹുലിനെതിരെ മുതിര്‍ന്ന നേതാക്കളടക്കം പരസ്യമായി രംഗത്തുവന്നതിന് ശേഷമാണ് കെപിസിസി രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്്തത്. രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ …
Read More »വീട് വാടകയ്‌ക്കെടുത്ത് മറിച്ച് പണയത്തിന് നല്‍കും; ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ കോഴിക്കോട് അറസ്റ്റില്‍
കോഴിക്കോട്: ഉടമയറിയാതെ വാടകയ്‌ക്കെടുത്ത വീടുകള്‍ പണയത്തിന് നല്‍കി ഉപഭോക്താക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഘം അറസ്റ്റില്‍. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടില്‍ മെര്‍ലിന്‍ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അല്‍ ഹിന്ദ് വീട്ടില്‍ നിസാര്‍ (38) എന്നിവരെ തട്ടിപ്പിന് ഇരയായവരുടെ പരാതിയില്‍ നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മൂന്നു സ്ത്രീകളില്‍ നിന്നായി 29.80 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തിട്ടുണ്ട്. 2024 ഏപ്രിലില്‍ പ്രതികള്‍ വാടകയ്‌ക്കെടുത്ത വീട് …
Read More »സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ്
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ്. വിപണിയിൽ 529 രൂപ വില വരുന്ന വെളിച്ചെണ്ണ 445 രൂപയ്ക്കും സപ്ലൈകോ ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കുമായിരിക്കും നൽകുക. നാളെ മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തയുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.മറ്റന്നാൾ മുതൽ ഓണക്കിറ്റ് വിതരണം ഉണ്ടാകും. വെളിച്ചെണ്ണ വില വർധിക്കുന്ന പശ്ചാത്തലത്തിൽ ഒരു ദിവസത്തേക്ക് ആണ് സപ്ലൈകോ പ്രത്യേക ഓഫർ നൽകുന്നത്. വിപണിയിൽ 529 രൂപ വില വരുന്ന …
Read More »തിരുവമ്പാടിയില്‍ മധ്യവയസ്‌കയെ യുവാവ് റോഡില്‍ ചവിട്ടി വീഴ്ത്തി
കോഴിക്കോട്: തിരുവമ്പാടിയില്‍ മധ്യവയസ്‌ക്കയെ ചവിട്ടി വീഴ്ത്തി യുവാവ്. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് മദ്യലഹരിയില്‍ യുവാവ് ചവിട്ടി വീഴ്ത്തിയത്. തിരുവമ്പാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. തിരുവമ്പാടി ബീവറേജ് പരിസരത്ത് കൂടി കടന്ന് പോകുകയായിരുന്ന സ്ത്രീകളും പ്രതിയും തമ്മില്‍ പണപ്പിരിവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കിച്ച് നടന്ന് നീങ്ങുകയായിരുന്ന മധ്യവയസ്‌ക്കയെ പ്രതി ഓടി വന്ന് ചവിട്ടുകയായിരുന്നു. മുതുകിന് …
Read More »വാട്‌സ്ആപ്പില്‍ വന്നത് വിവാഹ ക്ഷണക്കത്ത്; മെസേജ് തുറന്നതോടെ നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ
മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വാര്‍ത്തകളാണ് ദിവസവും. ശ്രദ്ധയോടെ ഓണ്‍ലൈന്‍ സേവനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചില്ലെങ്കില്‍ കാത്തു സൂക്ഷിച്ച സമ്പാദ്യങ്ങളടക്കം എല്ലാം തട്ടിപ്പുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണ്. ഇത്തരത്തിലൊരു വാര്‍ത്തയാണ് മുംബൈയില്‍ നിന്നും വരുന്നത്. ഓഗസ്റ്റ് 30ന് വിവാഹമാണെന്നും പങ്കെടുക്കണമെന്നും പറഞ്ഞൊരു സന്ദേശമാണ് മുംബൈ ഹിങ്കോലി സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന് കഴിഞ്ഞ ദിവസം കിട്ടിയത്. വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശവും ഒപ്പം ഒരു എപികെ ഫയലുമാണ് അയച്ചത്. ഒറ്റ …
Read More »മോശം പെരുമാറ്റം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിത എസ്‌ഐമാര്‍
തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി രണ്ട് വനിത എസ്‌ഐമാര്‍. മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചെന്നു കാണിച്ച് ഡി.ഐ.ജി അജിതാ ബീഗത്തിനാണ് പരാതി നല്‍കിയത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുകയും രണ്ട് പേരും മൊഴിയില്‍ ഉറച്ചു നില്‍ക്കുകയുമാണ്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിത ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടുണ്ട്. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി. ഇയാള്‍ ഇപ്പോള്‍ തലസ്ഥാനത്ത് സുപ്രധാന ചുമതലയിലാണ് ഉള്ളത്. എന്നാല്‍ ഉദ്യോഗസ്ഥന്‍ ആരാണെന്ന കാര്യം ഇതുവരെ …
Read More »രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തം; എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലൈംഗികാരോപണ കേസില്‍ അന്വേഷണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇനി ഒരു നിമിഷം പോലും എംഎല്‍എ ആയി തുടരാന്‍ അനുവദിക്കരുതെന്നും മാതൃകാപരമായ ഒരു തീരുമാനം കോണ്‍ഗ്രസ് എടുക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നിയമസഭ കക്ഷിയുടെ ഭാഗമായി രാഹുല്‍ തുടരുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീഷനും …
Read More »ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ് സമയപരിധി സെപ്തംബര്‍ 10വരെ നീട്ടി
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സമയപരിധിക്കുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ്ങ് നടത്താനാകും. അതേസമയം ഓണത്തോടനുബന്ധിച്ച് ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അനുവദിച്ച രണ്ടു ഗഡു പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി …
Read More »തൈക്കാട് ആശുപത്രിയില്‍ ജലവിതരണം മുടങ്ങിയിട്ട് മൂന്ന് ദിവസം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും സര്‍ക്കാര്‍ ആശുപത്രിയില്‍ ജലവിതരണം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. തുടര്‍ച്ചയായി മൂന്നുദിവസമായി ശുദ്ധജലമടക്കം ആശുപത്രിയില്‍ ജലവിതരണം മുടങ്ങിയിരുന്നു. ഓപ്പറേഷന്‍ തിയേറ്ററിലടക്കം വെള്ളം കിട്ടാത്ത അവസ്ഥയില്‍ ദുരിതത്തിലായിരിക്കയാണ് രോഗികളും കൂട്ടിരിപ്പുകാരും. അഞ്ച്, ആറ് വാര്‍ഡുകളിലും ഓപ്പറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് റൂം എന്നിവിടങ്ങളിലും വെള്ളമുണ്ടായിരുന്നില്ല. ഇതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടി. വെള്ളയമ്പലം – ശാസ്തമംഗലം റോഡില്‍ …
Read More »കോടതിയില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ജഡ്ജിയെ ഹൈക്കോടതി സ്ഥലം മാറ്റി
കൊല്ലം: കോടതിയില്‍ കേസിന്റെ ആവശ്യത്തിനായെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ജഡ്ജിയെ ഹൈക്കോടതി സ്ഥലം മാറ്റി. ചവറയിലെ കുടുംബ കോടതിയിലാണ് സംഭവം. ചേംബര്‍ മീഡിയേഷനു വിളിച്ചു വരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് ജില്ലാ ജഡ്ജിക്കു നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചത്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സഭ്യമല്ലാത്ത പ്രതികരണങ്ങള്‍ നടത്തിയെന്നുമാണ് പരാതിയില്‍. തുടര്‍ന്ന് പരാതി ജില്ലാ ജഡ്ജി ഹൈക്കോടതിയിലേക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റാന്‍ ഉത്തരവിട്ടത്. ജില്ലാ പ്രിന്‍സിപ്പല്‍ …
Read More »
DeToor reflective wanderings…