തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (കെ.എസ്.ടി.എം.എ) സംസ്ഥാന അടിയന്തര ഓപ്പറേഷന്‍ സെന്ററുമായി ബന്ധിപ്പിച്ചിട്ടുള്ള ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ സമൂഹ മാധ്യമത്തിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നിലവില്‍, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മുന്നറിയിപ്പ് സന്ദേശങ്ങളോ മറ്റ് ആശയവിനിമയങ്ങളോ അയയ്ക്കാനോ സ്വീകരിക്കാനോ സാധിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. ഹാക്കിംഗിന് പിന്നാലെ, ഗ്രൂപ്പുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുന്ന എല്ലാ ഗ്രൂപ്പുകളും …
Read More »മലപ്പുറം കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശി ദേവി നന്ദനയാണ് (21) മരിച്ചത്. മലപ്പുറത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ദേവി നന്ദന. വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ യുവതി പുഴയില്‍ ചാടുന്നത് കണ്ട ദൃക്സാക്ഷികള്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും നടത്തിയ തിരച്ചിലില്‍ പാലത്തില്‍ …
Read More »കണ്ണൂരില്‍ വീട്ടില്‍ ഉഗ്ര സ്‌ഫോടനം: ഒരാള്‍ മരിച്ചു; ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍
കണ്ണൂര്‍: കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ചാലാട് സ്വദേശി മുഹമ്മദ് എന്നയാളാണ് മരിച്ചതെന്നാണ് സൂചന. സ്‌ഫോടനത്തില്‍ മരിച്ചയാളുടെ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു. പടക്ക നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും സംശയമുണ്ട്. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ടുപേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സ്‌ഫോടനത്തില്‍ ചുറ്റുപാടുമുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ …
Read More »നാദാപുരത്ത് കുറുക്കന്റെ കടിയേറ്റ് വയോധികന്‍ ചികിത്സയില്‍
കോഴിക്കോട്: നാദാപുരത്ത് കുറുക്കന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്. ചിയ്യൂര്‍ സ്വദേശി തയ്യില്‍ ശ്രീധരനാണ് വീടിനു സമീപത്തെ റോഡില്‍ വച്ച് കുറുക്കന്റെ കടിയേറ്റത് കഴുത്തിന് പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടിയേറ്റതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുറുക്കനെ തല്ലിക്കൊന്നു. പ്രദേശത്ത് കുറുക്കന്റെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Read More »താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി; ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ വാഹനങ്ങള്‍ കയറ്റിവിടും
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. വെള്ളിയാഴ്ച മുതല്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കയറ്റിവിടും. വെള്ളിയാഴ്ച കോഴിക്കോട് കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഗതാഗത നിരോധനം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. അതേസമയം ചരക്കുമായെത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണമൊരുക്കിയിട്ടുണ്ട്. ഇരുവശങ്ങളില്‍ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങള്‍ അനുവദിക്കില്ല. ഹെയര്‍പിന്‍ വളവുകളില്‍ സ്ലോട്ട് തീരുമാനിക്കും. ഒരു സമയം ഒരു വശത്തേക്ക് മാത്രമേ വലിയ ചരക്കു വാഹനങ്ങള്‍ അനുവദിക്കുകയുള്ളൂ. മണ്ണിടിച്ചിലുണ്ടായ ഒന്‍പതാം …
Read More »യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; ഡോ.രാജീവ് കുമാറിനെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് ചികിത്സപ്പിഴവിന് ഇരയായെന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെ ബിഎന്‍എസിലെ 336, 338 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. 2023 ല്‍ തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ ആശുപത്രിയില്‍ വച്ച് മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി എന്നാണ് സുമയ്യയുടെ കുടുംബം ആരോപിച്ചത്. കഴിഞ്ഞ ദിവസമാണ് യുവതിയും കുടുംബവും സംഭവം മാധ്യമങ്ങള്‍ വഴി പുറത്തറിയിച്ചത്. ശസ്ത്രക്രിയ …
Read More »വരുന്നു അംബാനിയുടെ ‘റിലയന്‍സ് ഇന്റലിജന്‍സ്’; എഐ രംഗത്ത് ഗൂഗിളും മെറ്റയുമായി കൈകോര്‍ക്കും
മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) രംഗത്തേക്ക് ചുവടുവച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. ഇന്ത്യയുടെ എ.ഐ സാങ്കേതിക വിദ്യയിലെ കുതിപ്പിന് കരുത്തേകുക എന്ന ലക്ഷ്യത്തോടെ ‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്ന കമ്പനിക്കാണ് അംബാനി രൂപം നല്‍കിയിരിക്കുന്നത്. റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു പ്രഖ്യാപനം. കമ്പനിയുടെ 48ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം (എജിഎം) വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആരംഭിച്ചത്. ഇന്ത്യയെ നിര്‍മ്മിത ബുദ്ധിയുടെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സിന്റെ ഉപകമ്പനി …
Read More »നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി
കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി കോടതി. കേസില്‍ പക്ഷപാതപരമായ അന്വേഷണമാണ് നടന്നതെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയാണ് തള്ളിയത്. കേസ് തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റും. ‘അന്വേഷണം പൂര്‍ണമല്ല. ഫോണ്‍കോള്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഹാജരാക്കിയിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലായിരുന്നു അന്വേഷണം നടന്നത്’, തുടങ്ങിയ ആരോപണങ്ങളാണ് കുടുംബം …
Read More »കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പോലീസ്
കോഴിക്കോട്: നടക്കാവില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. ജവഹര്‍ നഗറിനു സമീപം പുലര്‍ച്ചെ ഒരു മണിയോടെയാണ് വടയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ റമീസിനെ കക്കാടംപൊയിലില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ട വീട്ടില്‍ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റമീസിനെ തട്ടിക്കൊണ്ടു പോയ നാലുപേരും അവര്‍ക്ക് സഹായം ചെയ്ത നാലുപേരുമാണ് പോലീസ് പിടിയിലായത്. തട്ടിക്കൊണ്ടു പോകുന്നത് …
Read More »താമരശ്ശേരി ചുരത്തില്‍ ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടും; മഴയുള്ളപ്പോള്‍ യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും
കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ ഒറ്റവരിയായി ഭാരം കുറഞ്ഞ വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനം. നിയന്ത്രണങ്ങളോടെ പാത തുറക്കാമെന്ന് കോഴിക്കോട് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയാണ് തീരുമാനമെടുത്തത്. അതേസമയം മഴ ശക്തമായി പെയ്താല്‍ ചുരത്തിലൂടെയുള്ള യാത്ര വീണ്ടും നിരോധിച്ചേക്കും. വ്യാഴാഴ്ച രാത്രി റവന്യൂ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വയനാട്, കോഴിക്കോട് കലക്ടര്‍മാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വ്യാഴാഴ്ച പാത ഭാഗികമായി തുറന്നെങ്കിലും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ചുരത്തിലൂടെയുള്ള യാത്രയ്ക്ക് …
Read More »
DeToor reflective wanderings…