Tuesday , March 3 2026, 6:03 pm

slider

ആലപ്പുഴയില്‍ 75കാരി മാത്രമുള്ള വീട്ടില്‍ വാട്ടര്‍ അതോറിറ്റി നല്‍കിയത് 49,476 രൂപയുടെ ബില്‍

ആലപ്പുഴ: വയോധിക മാത്രം താമസിക്കുന്ന വീട്ടില്‍ 49,476 രൂപയുടെ ബില്‍ നല്‍കി വാട്ടര്‍ അതോറിറ്റി. ആലപ്പുഴ ജില്ലയിലെ മാന്നാറിലെ 13ാം വാര്‍ഡില്‍ കുട്ടമ്പേരൂര്‍ മുട്ടത്തേത് സുമതി എന്ന ഉപഭോക്താവാണ് വാട്ടര്‍ അതോറിറ്റിയുടെ ബില്‍ കണ്ട് കണ്ണ് തള്ളിയത്. ക്ഷേമ പെന്‍ഷന്‍ മാത്രം വരുമാനമായുള്ള സുമതി വര്‍ഷങ്ങളായി വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. 2025 ജൂണിലെ കുടിശ്ശിക ഉള്‍പ്പെടെ 961 രൂപ സുമതി അടച്ചിരുന്നു. ശേഷം ജൂണ്‍ 28 മുതല്‍ ഓഗസ്റ്റ് 27 …

Read More »

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 77000 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന് 77000 രൂപയെന്ന മാജിക് സംഖ്യയിലേക്ക് സ്വര്‍ണവില കുതിച്ചു കയറി. ഗ്രാമിന് 85 രൂപ കൂടി 9705 രൂപയിലെത്തി. പണിക്കൂലിയും നികുതിയും ചേര്‍ത്ത് ഒരു പവന് നല്‍കേണ്ടി വരിക 83000 രൂപയാണ്. ഓഗസ്റ്റ് 22ന് 73720 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. 10 ദിവസം കൊണ്ട് 3920 രൂപയുടെ വര്‍ധനവുണ്ടായത്.

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന ഓമശ്ശേരി സ്വദേശി മൈമൂനയുടെ മൂന്നുമാസം പ്രായമായ കുഞ്ഞും 52കാരിയുമാണ് മരിച്ചത്. ഇന്നലെയായിരുന്നു രണ്ട് മരണവും. മൂന്നുമാസം പ്രായമായ കുഞ്ഞ് ഒരു മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതര്‍ നേരത്തേ കണ്ടെത്തിയിരുന്നു. മലപ്പുറം കാപ്പില്‍ സ്വദേശിയായ റംല (52)യെ ഈ മാസം …

Read More »

ഓണം: ദക്ഷിണ റെയില്‍വേ മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ യാത്ര തിരക്ക് പരിഗണിച്ച് മൂന്ന്് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത് – ഉധ്‌ന ജംക്ഷന്‍ വണ്‍വേ എക്‌സ്പ്രസ് (സെപ്തംബര്‍ 1ന് രാവിലെ 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും), മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (സെപ്തംബര്‍ 2ന് വൈകീട്ട് 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടും), വില്ലുപുരം ജംക്ഷന്‍ – ഉധ്‌ന ജംക്ഷന്‍ എക്‌സ്പ്രസ് (സെപ്തംബര്‍ 1ന് രാവിലെ 10.30 ന് വില്ലുപുരം ജംക്ഷനില്‍ …

Read More »

പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂടും, കാത്തിരിക്കുന്നത് 5 മുതല്‍ 10 രൂപവരെ വര്‍ധന

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവില്‍ നിയന്ത്രണം നീങ്ങുന്നതോടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ടോള്‍ വര്‍ധന. 5 മുതല്‍ 10 രൂപ വരെ ടോള്‍ നിരക്കില്‍ വര്‍ധനവാണ് വരാന്‍ പോകുന്നത്. ടോള്‍പിരിവ് പുനാരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി. പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്തംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചാണ് ഹൈക്കോടതി നേരത്തേ ടോള്‍ പിരിക്കുന്നത് സെപ്തംബര്‍ 9 വരെ …

Read More »

‘മന്ത്രിയായിരുന്ന കാലത്ത് കടകം പള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറി’; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: മന്ത്രിയായിരുന്ന കാലത്ത് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് കാണിച്ച് ഡിജിപിക്ക് പരാതി. പോത്തന്‍കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ മുനീറാണ് പരാതിക്കാരന്‍. കടകംപള്ളി മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്‌തെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്നാണ് ആവശ്യം. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ …

Read More »

കേരള ഡിഗ്രി സിലബസില്‍ നെരൂദയുടെ പേരില്‍ ചാറ്റ് ജിപിടി കവിത ഉള്‍പ്പെടുത്തിയ സംഭവം; വിശദീകരണം ചോദിച്ച് വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ബി.എ ഇംഗ്ലീഷ് സിലബസില്‍ ചാറ്റ് ജിപിടി കവിത ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ചോദിച്ച് വൈസ് ചാന്‍സലര്‍. നാലാംവര്‍ഷ ബിഎ ഇംഗ്ലീഷിന്റെ ഒന്നാം സെമസ്റ്റര്‍ സിലബസിലാണ് പാബ്ലോ നെരൂദയുടെ പേരില്‍ എഐ ടൂളുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കവിത ഇടംപിടിച്ചത്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ കവിത ഇടംപിടിച്ചതെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കണം. ‘ഇംഗ്ലീഷ് യു ആര്‍ എ ലാംഗ്വേജ്’ എന്ന കവിതയാണ് വിവാദമായത്. കവിതയെ ആസ്പദമാക്കി …

Read More »

സി.കെ ജാനുവിന്റെ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു

കോഴിക്കോട്: സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിടുന്നതില്‍ പ്രതിഷേധിച്ചാണ് എന്‍ഡിഎ വിടുന്നതെന്ന് സി കെ ജാനു പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് (ജെ.ആര്‍.പി) മുന്നണി വിടാനുള്ള തീരുമാനം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ എന്‍ഡിഎയിലായിരുന്നു സി കെ ജാനു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. പിന്നീട് 2018 ല്‍ എന്‍ഡിഎ വിട്ട …

Read More »

കണക്കുതീര്‍ത്ത് വീയപുരം ചുണ്ടന്‍; ഓളപ്പരപ്പിലെ വിജയക്കിരീടം കൈനകരിയിലേക്ക്

ആലപ്പുഴ: കണക്കിന് കണക്കുതീര്‍ന്ന് കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ (വി.ബി.സി) വീയപുരം ചുണ്ടന്‍ നെഹ്‌റു ട്രോഫി ചാമ്പ്യന്മാരായി. പുന്നമടക്കായലിലെ വേഗരാജാവായി കന്നിക്കിരീടം ചൂടുമ്പോള്‍ കഴിഞ്ഞ വര്‍ഷം 0.005 സെക്കന്‍ിനു നഷ്ടപ്പെട്ട കിരീടമാണ് ഫോട്ടോ ഫിനിഷില്‍ കൈനകരിയിലേക്കെത്തുന്നത്. വ്യക്തമായ ലീഡില്‍ മത്സരിച്ചാണ് 4:21:084 സമയത്തിനുള്ളില്‍ വീയപുരം ചുണ്ടന്‍ കിരീടത്തിലേക്ക് തുഴയെറിഞ്ഞത്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന്‍ (4:21:782) രണ്ടാം സ്ഥാനം നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടം ചുണ്ടന്‍ (4:21:933) …

Read More »

ആവേശപ്പരപ്പില്‍ പുന്നമടക്കായല്‍; നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കമായി

ആലപ്പുഴ: ഓളപ്പരപ്പുകളെ ആവേശത്തിരയിലാഴ്ത്തി 71ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കമായി. 21 ചുണ്ടന്‍ വള്ളങ്ങള്‍ ട്രോഫിക്കായി മത്സരിക്കുമ്പോള്‍ ആരാകും അടുത്ത വിജയി എന്ന ആകാംക്ഷയിലാണ് നാടും നഗരവും. ഹീറ്റ്‌സില്‍ മികച്ച സമയം കുറിക്കുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ജലോത്സവം ഉത്ഘാടനം ചെയ്തത്. സിംബാബ്‌വേ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി അതിഥിയായിരുന്നു. ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫിക്ക് 10 കോടി …

Read More »