Tuesday , March 3 2026, 4:23 pm

slider

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ ചുമതലയേറ്റു; രാജ്യത്ത് ആദ്യം

തിരുവനന്തപുരം: രാജ്യത്തിന്് മാതൃകയായി സംസ്ഥാനത്ത് രൂപംകൊടുത്ത വയോജന കമ്മീഷന്‍ അംഗങ്ങള്‍ ചുമതലയേറ്റു. മുന്‍ രാജ്യസഭാംഗം കെ.സോമപ്രസാദ് ചെയര്‍പേഴ്‌സണായ അഞ്ചംഗ കമ്മീഷനാണ് ചുമതലയേറ്റത്. അമരവിള രാമകൃഷ്ണന്‍, ഇ.എം രാധ, കെ.എന്‍.കെ നമ്പൂതിരി, പ്രൊഫ.ലോപസ് മാത്യു എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍. വയോജനക്ഷേമ രംഗത്ത് നാഴികക്കല്ലാകുന്ന ചുവടുവയ്പ്പാണ് കമ്മീഷന്റെ രൂപീകരണം. വയോജനങ്ങളുടെ പുനരധിവാസവും അവകാശ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായാണ് കമ്മീഷന്‍ രൂപീകരിച്ചത്. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങ് ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി മന്ത്രി …

Read More »

ആഗോള അയ്യപ്പ സംഗമത്തിന് ബദലുമായി ഹിന്ദു ഐക്യവേദി; പന്തളത്ത് അയ്യപ്പ സംഗമം

തിരുവനന്തപുരം: പമ്പാ തീരത്ത് നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് അയ്യപ്പ  സംഗമം സംഘടിപ്പിക്കാനൊരുങ്ങി ഹിന്ദു ഐക്യവേദി. ബദൽ സംഗമത്തിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സർക്കാരിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 20 നാണ് അയ്യപ്പ സംഗമം. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണിതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. …

Read More »

കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ പിടിയിൽ; അപകടത്തിൽപ്പെട്ട വാഹനം തിരികെ കിട്ടാൻ 10000 രൂപ ആവശ്യപ്പെട്ടു

മരട്: അപകടത്തിൽപ്പെട്ട വാഹനം തിരിച്ചു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട എസ്ഐ വിജിലൻസ് പിടിയിൽ.എറണാകുളം, മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ ഗോപകുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈറ്റിലയിൽ ഉണ്ടായ അപകടത്തിൽപ്പെട്ട ലോറി തിരിച്ചു നൽകാൻ 10000 രൂപയാണ് ഗോപകുമാർ ഉടമയിൽ നിന്നും ആവശ്യപ്പെട്ടത്. 5000 രൂപ നൽകാമെന്ന് ഉടമ അറിയിച്ചെങ്കിലും എസ്. ഐ വഴങ്ങിയില്ല. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. രണ്ടുദിവസമായി എസ്ഐ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് …

Read More »

ഓണം, കേരളത്തിന്റെ ദേശീയോത്സവം

ഡോ. വസിഷ്ഠ്.എം.സി കേരളത്തിലെ ഏറ്റവും വലിയ ഉത്സവകാലവും ഷോപ്പിംഗ് സമയവുമാണ് ഓണം. വിനോദത്തിന്റെ വര്‍ണ്ണാഭമായ ആഘോഷം കൂടിയാണിത്.  പുലിക്കളി, വള്ളംകളി, തിരുവാതിരക്കളി ഇതെല്ലാം ഓണവുമായി ബന്ധപ്പെട്ട പ്രധാന വിനോദങ്ങളാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നതും ഷോപ്പിംഗ് നടത്തുന്നതും ഓണസമയത്താണ്. ഓണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ പഴഞ്ചൊല്ലാണ് ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നത്. (എ.ഡി.9-ാം നൂറ്റാണ്ട് മുതല്‍ കേരളത്തില്‍ വികസിച്ചുവന്ന കാര്‍ഷിക സമ്പദ് ഘടനയുടെ അടിസ്ഥാന ഊരാള-കാരാള ബന്ധമായിരുന്നു. …

Read More »

ഓണത്തിന് കർണാടക ആർടി സി വക കേരളത്തിലേക്ക് 90 സ്പെഷ്യൽ ബസുകൾ; സർവീസുകൾ ഇന്നു മുതൽ

കോഴിക്കോട്: ഓണത്തിരക്ക് മുന്നിൽക്കണ്ട് കേരളത്തിലേക്ക് അധികമായി 90 സർവീസുകൾ കൂടി പ്രഖ്യാപിച്ച് കർണാടക ആർ ടി സി. സെപ്തംബർ 2 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. യാത്രക്കാർ കൂടുതലുള്ള കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലേക്കാണ് സർവീസുകൾ. മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബിഎംടിസി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുക. ഇതിൽ പ്രീമിയം കാറ്റഗറി ബസുകൾ ശാന്തി നഗർ ബസ് സ്റ്റേഷനിൽ നിന്നാകും …

Read More »

കോപ്പിയടി പിടിച്ചതിന് വ്യാജ പീഡന പരാതി: കുറ്റവിമുക്തനാക്കി കോടതി; പരാതി കെട്ടിച്ചമച്ചത് സി പി എം ഓഫീസിൽ

മൂന്നാര്‍: പരീക്ഷ ഹാളിൽ കോപ്പിയടി പിടിച്ചതിൻ്റെ പ്രതികാര നടപടിയായി നൽകിയ വ്യാജ പീഡന പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപകന് നീതി. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന  പ്രൊഫ. ആനന്ദ് വിശ്വനാഥനെ തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വെറുതെ വിട്ടത്. ആരോപണത്തെ തുടർന്ന് സർവകലാശാല അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. 2014 ഓഗസ്റ്റ് മുതൽ സെപ്തംബർ 5 വരെയുള്ള കാലയളവിൽ അധ്യാപകൻ പീഡിപ്പിച്ചെന്നു കാണിച്ച് 5 വിദ്യാർത്ഥിനികളാണ് പരാതി …

Read More »

‘ആവേശം നിറച്ച് മന്ത്രി ഗണേഷ്‌കുമാറിന്റെ ബോണസ് പ്രഖ്യാപനം’; ഒടുവില്‍ ബോണസ് ലഭിക്കുന്നത് 10ല്‍ താഴെ പേര്‍ക്ക് മാത്രം

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ ബോണസ് പ്രഖ്യാപിച്ചപ്പോള്‍ ഏറെ കയ്യടികളോടെയാണ് തീരുമാനത്തെ തൊഴിലാളികള്‍ വരവേറ്റത്. എന്നാല്‍ കാത്തിരുന്ന ബോണസിന് അര്‍ഹതയുള്ളവരുടെ ലിസ്റ്റ് വന്നപ്പോള്‍ 10ല്‍ താഴെ പേര്‍ക്ക് മാത്രമേ ബോണസ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ ട്രാന്‍സ്‌പോ പ്രദര്‍ശന വേദിയിലാണ് ഇത്തവണ ഓണ ശമ്പളത്തിനൊപ്പം ബോണസും ലഭിക്കുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്. 7000 രൂപ വീതമാണ് ബോണസ് ലഭിക്കുക.

Read More »

സര്‍ക്കാര്‍ കുടിശ്ശിക കെട്ടിക്കിടക്കുന്നു; ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി കമ്പനികള്‍

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള കുടിശ്ശിക കെട്ടിക്കിടക്കുന്നതിനാല്‍ ഹൃദയ ശസത്രക്രിയ ഉപകരണങ്ങളുടെ വിതരണം സ്വകാര്യ കമ്പനികള്‍ നിര്‍ത്തിവച്ചു. ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ് വയര്‍, ബലൂണ്‍ തുടങ്ങിയവയുടെ വിതരണമാണ് കമ്പനികള്‍ നിര്‍ത്തിയത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകള്‍ അടുത്തു തന്നെ നിലയ്ക്കുന്ന സാഹചര്യമാണ്. കയ്യിലുള്ള സ്റ്റോക്കുകളെ ആശ്രയിച്ചാണ് നിലവിലെ ശസ്ത്രക്രിയകള്‍ നടക്കുന്നത്. മെഡിക്കല്‍ കോളജുകളടക്കം 21 ആശുപത്രികള്‍ക്ക് വിതരണക്കാര്‍ നേരിട്ടാണ് ഉപകരണങ്ങള്‍ നല്‍കുന്നത്. …

Read More »

കെട്ടിട പെര്‍മിറ്റ് നല്‍കിയില്ലെന്ന് ആരോപണം; പഞ്ചായത്ത് ഓഫീസ് തീയിടാന്‍ ശ്രമം

മലപ്പുറം: തുവ്വൂരില്‍ പഞ്ചായത്ത് ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച് യുവാവ്. കരുവാരക്കുണ്ട് തരിശ് സ്വദേശി വെമ്മുള്ളി മജീദാണ് പഞ്ചായത്ത് ഓഫീസില്‍ അതിക്രമത്തിനുമുതിര്‍ന്നത്. മജീദിന്റെ മാമ്പുഴയിലെ വാണിജ്യ കെട്ടിടത്തിന് അനുമതി ലഭിച്ചില്ലന്ന കാരണം പറഞ്ഞായിരുന്നു അതിക്രമം. അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മജീദിന് നോട്ടീസ് നല്‍കിയെന്നും മറുപടി നല്‍കിയില്ലെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. മജീദിന്റെ അപേക്ഷയില്‍ അപാകതകള്‍ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. മജീദ് ജീവനക്കാര്‍ക്ക് നേരെ കത്തി വീശിയും ആക്രമിക്കാന്‍ ശ്രമിച്ചു.  

Read More »

16 വര്‍ഷം ജയിലില്‍ കിടന്ന് മരിച്ചതിനുശേഷം കുറ്റവിമുക്തനാക്കി, കുഴിമാടത്തില്‍ എത്തി വിധി വായിച്ച് വീട്ടുകാര്‍

നാഗ്പൂര്‍: 16 വര്‍ഷം ജയിലില്‍ കിടന്ന് മരിച്ച് നാല് വര്‍ഷത്തിനിപ്പുറം കേസില്‍ കുറ്റവിമുക്തനായ മുബൈ ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതി കമാല്‍ അഹമ്മദ് അന്‍സാരിയുടെ കുഴിമാടത്തിലെത്തി കോടതി വിധി വായിച്ച് കേള്‍പ്പിച്ച് വീട്ടുകാര്‍. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ജൂലൈ 21നാണ് കമാല്‍ അഹമ്മദ് അന്‍സാരി അടക്കം 12 പേരെ കേസില്‍ കുറ്റവിമുക്തരാക്കിയത്. കേസില്‍ കമാല്‍ അഹമ്മദ് അന്‍സാരി അടക്കം 5 പേര്‍ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്. വിശ്വസിക്കാന്‍ യോഗ്യമായ തെളിവുകള്‍ ഇല്ലെന്ന് …

Read More »