Tuesday , March 3 2026, 4:21 pm

slider

രാജ്യത്ത് പാമ്പുകടി മരണങ്ങള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും; പിന്നില്‍ കാലാവസ്ഥ വ്യതിയാനം

കോഴിക്കോട്: ഇന്ത്യയില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ കൂടുന്നതായി പഠനം. പ്രതിവര്‍ഷം 46000ത്തിനും 60000 ത്തിനും ഇടയില്‍ ആളുകളാണ് പാമ്പുകടിമൂലം മരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. ഇതില്‍ കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡീഷ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് പാമ്പുകടി മരണങ്ങള്‍ കൂടുതല്‍. പി.എല്‍.ഒ.എസ് നെഗ്ലക്റ്റഡ് ട്രോപ്പിക്കല്‍ ഡിസീസസില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് സുപ്രധാന കണ്ടെത്തലുള്ളത്. നാല് വിഷപ്പാമ്പുകളാണ് മിക്ക പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ക്കും കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂര്‍ഖന്‍ (ഇന്ത്യന്‍ കോബ്ര), ശംഖുവരയന്‍- …

Read More »

നിലമ്പൂര്‍ പോലീസ് ക്യാമ്പില്‍ പുലി; ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: നിലമ്പൂര്‍ പോലീസ് ക്യാമ്പില്‍ പുലിയിറങ്ങി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ പുലിയെ കണ്ടതോടെ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതോടെ പുലി പിന്തിരിഞ്ഞോടി. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത്. ക്യാമ്പിന് അടുത്ത് നിന്ന് പുലി ഭക്ഷിച്ച് ഉപേക്ഷിച്ച മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Read More »

ഫോറന്‍സിക് വിദഗ്ദ ഡോ.ഷേര്‍ളി വാസു അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി വാസു (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് വിരമിച്ച ശേഷം കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം വകുപ്പ് മുന്‍ മേധാവിയായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഫോറന്‍സിക് സര്‍ജനായിരുന്നു ഡോ.ഷേര്‍ളി …

Read More »

സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡ്: കൈക്കൂലി വാങ്ങിയ 2 ലക്ഷത്തിലധികം രൂപ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ വ്യാപക റെയ്ഡ്. അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ 2,12,500 രൂപ കൈക്കൂലിയായി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഗൂഗിള്‍ പേ വഴിയാണ് പണത്തിലേറെയും കൈപ്പറ്റിയിരിക്കുന്നത്. വിവിധ ഓഫീസുകളില്‍ നിന്നായി കണക്കില്‍പ്പെടാത്ത 28,164 രൂപയും 25 കുപ്പി മദ്യവും കണ്ടെത്തി. ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. പത്താനാപുരം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ …

Read More »

ലൈംഗികാതിക്രമ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസുകളില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് പേരും മൂന്നാം കക്ഷികളാണ്. സ്ത്രീകളെ പിന്തുടര്‍ച്ച് ശല്യം ചെയ്‌തെന്ന് കാണിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. രാഹുലിനെതിരെ ബി.എന്‍.എസ് 78(2), 351, പോലീസ് ആക്ട് …

Read More »

നെല്ല് സംഭരണ പദ്ധതി: കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കും- മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. 2024-25 വര്‍ഷത്തില്‍ 2,07143 കര്‍ഷരില്‍ നിന്ന് നെല്ല് സംഭരണ പദ്ധതി പ്രകാരം 1645 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതില്‍ 1399 കോടി രൂപ നല്‍കിയെന്നും 10,568 കര്‍ഷകര്‍ക്കായി 246 കോടി രൂപയാണ് നല്‍കാന്‍ ബാക്കിയുള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹന …

Read More »

ചികിത്സാ പിഴവ്; കേസുകള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ദ സമിതി രൂപീകരിക്കണം – ഹൈക്കോടതി

കൊച്ചി: ചികിത്സാ പിഴവ് ആരോപിച്ചുള്ള കേസുകള്‍ കൈകാര്യം ചെയ്യാനും തീരുമാനമെടുക്കാനും വിദഗ്ദ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി 12 നിര്‍ദേശങ്ങളടങ്ങിയ കരട് മാര്‍ഗ്ഗരേഖ ഹൈക്കോടതി പുറപ്പെടുവിച്ചു. വിദഗ്ദ പാനലും ഉന്നതാധികാര സമിതിയും രൂപീകരിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഡോക്ടര്‍മാര്‍ പ്രതികളായ രണ്ടുകേസുകള്‍ പരിഗണിക്കവേ ജസ്റ്റിസ് വി.ജി അരുണിന്റേതാണ് വിധി. ചികിത്സാപ്പിഴവ് ഉണ്ടായി എന്ന പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ലഭ്യമായ രേഖകള്‍ ശേഖരിക്കണം. ഡോക്ടറുടെ കുറിപ്പ്, നഴ്‌സിന്റെ ഡയറി, …

Read More »

‘രോഗി മരിച്ചത് മതിയായ ചികിത്സ കിട്ടാതെ’; തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കണ്ണൂര്‍ സ്വദേശി ശ്രീഹരിയുടെ (51) മരണത്തിലാണ് പരാതിയുമായി സഹപ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 19ന് ശ്രീഹരിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നും തറയില്‍ കിടത്തിയെന്നും ആരും തിരിഞ്ഞു നോക്കിയില്ലെന്നുമാണ് പരാതി. എന്നാല്‍ ശ്രീഹരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കൂടെയുണ്ടായിരുന്നവര്‍ മടങ്ങിയെന്നും കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത ഗണത്തില്‍ പെടുത്തി ചികിത്സ …

Read More »

യൂത്ത് കോണ്‍ഗ്രസ് നേതാവിന് സ്‌റ്റേഷനില്‍ മൂന്നാംമുറ; വിവരാവകാശ കമ്മിഷന്‍ ഇടപെടലില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. 2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചാണ് സംഭവം നടന്നത്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയിരുന്നു. ഇതിന്റെ …

Read More »