ഒടുവില്‍ ലോകം പ്രതീക്ഷിച്ച വലിയ വാര്‍ത്തയെത്തി. മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന മഹാമാരിക്ക് പ്രതിരോധം തീര്‍ക്കുന്നതില്‍ നാഴികക്കല്ലാകുന്ന പരീക്ഷണം റഷ്യന്‍ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കി. റഷ്യ വികസിപ്പിച്ച എന്ററോമിക്‌സ് വാക്‌സീന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയകരമാണെന്ന് ഫെഡറല്‍ മെഡിക്കല്‍ ആന്റ് ബയോളജിക്കല്‍ ഏജന്‍സിയാണ് (എഫ്.എം.ബി.എ) വ്യക്തമാക്കിയത്. മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണത്തില്‍ 100 ശതമാനം കാര്യക്ഷമതയും സുരക്ഷയും വാക്‌സീന് ഉറപ്പാക്കാനായതായി ഏജന്‍സി അവകാശപ്പെട്ടു. റഷ്യയുടെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് …
Read More »നേപ്പാളിൽ പൊലീസ് വെടിവെയ്പ് 17 മരണം , പട്ടാളനിയമം പ്രഖ്യാപിച്ചു
സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെതിരെയാണ് വിദ്യാർഥികളും യുവതീയുവാക്കളും കാഠ്മണ്ഡുവിൽ തെരുവിലിറങ്ങിയത്. രാജ്യത്തെ മറ്റു നഗരങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്. പ്രാഥമികവിവരമനുസരിച്ച് 17 പേരാണ് വെടിയേറ്റ് മരിച്ചത്. അക്രമാസ്ക്തരായ ജനം സുരക്ഷാസേനയുമായി നേരിട്ട് ഏറ്റമുട്ടുകയായിരുന്നു. രാജ്യമെമ്പാടും കർഫ്യു പ്രഖ്യാപിച്ചിരിക്കയാണ്. പട്ടാളം തെരുവിലിറങ്ങി. മനുഷ്യാവകാശസംഘടനകളെയും മാധ്യമങ്ങളെയും വരുതിയിലാക്കാനാണ് സർക്കാർ സമൂഹമാധ്യമങ്ങൾക്ക് കഴിഞ്ഞ ദിവസം വിലക്ക് പ്രഖ്യാപിച്ചത്. ഫെയ്സ് ബുക്, ട്വിറ്റർ, യൂ ട്യൂബ് , ഇൻസ്റ്റാഗ്രാം തുടങ്ങിയവയ്ക്കെല്ലാം വിലക്കുണ്ട്.
Read More »സ്‌കൂളില്‍ പ്രസവിച്ചു കിടന്ന നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്
വയനാട്: വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ നിന്ന് നായയുടെ കടിയേറ്റു. പനമരം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് സ്‌കൂളില്‍ പ്രസവിച്ചു കിടന്ന നായയുടെ കടിയേറ്റത്. രാവിലെ സ്‌കൂള്‍ തുറന്നപ്പോള്‍ നായയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നായയെ സ്‌കൂളില്‍ നിന്ന് ഓടിച്ചിരുന്നു. എന്നാല്‍ തിരിച്ചുവന്ന നായ കുട്ടിയെ കടിക്കുകയായിരുന്നു. മുട്ടിന് താഴേക്കാണ് കുട്ടിക്ക് പരിക്കേറ്റത്. സ്‌കൂളില്‍ ഉപയോഗിക്കാതെ കിടന്ന വലിയ വാഷ്‌ബേസിലാണ് നായ പ്രസവിച്ചു കിടന്നത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്.
Read More »വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ പാസ്റ്റര്‍ ദമ്പതികളുടെ നവജാത കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
ഇടുക്കി: ഇടുക്കി പെരുങ്കാലയില്‍ വീട്ടില്‍ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. ഇടുക്കി മണിയാറന്‍കുടിയിലാണ് സംഭവം. പാസ്റ്ററായി ജോലി ചെയ്യുന്ന ജോണ്‍സന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വിശ്വാസ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടരുതെന്ന വിശ്വാസങ്ങള്‍ സൂക്ഷിക്കുന്ന വിഭാഗത്തില്‍ പെട്ടവരാണ് ജോണ്‍സണും ബിജിയും. തിരുവല്ലയില്‍ ജോലി ചെയ്യുന്ന ജോണ്‍സണും കുടുംബവും കുറച്ചു നാള്‍ മുന്‍പാണ് മണിയാറന്‍കുടിയില്‍ വാടകക്ക് താമസിക്കാന്‍ തുടങ്ങിയത്. കുഞ്ഞ് മരിച്ച വിവരമറിഞ്ഞ് ആരോഗ്യ …
Read More »അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശിനി മരിച്ചു; ഒരു മാസത്തിനിടെ 5ാമത്തെ മരണം
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭനയാണ് (56) മരിച്ചത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മലബാര്‍ ജില്ലകളില്‍ മരിച്ചത്. രണ്ടുദിവസം മുന്‍പ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന വയനാട് സ്വദേശിയും മരണപ്പെട്ടിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ …
Read More »അപായച്ചങ്ങല വലിച്ചു, പുലര്‍ച്ചെ ട്രെയിന്‍ വളപട്ടണം പുഴയുടെ പാലത്തില്‍ നിന്നു
കണ്ണൂര്‍: വളപട്ടണം പുഴയുടെ പാലത്തിനു മുകളില്‍നിന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് രക്ഷകനായി ടിക്കറ്റ് പരിശോധകന്‍. കഴിഞ്ഞദിവസം പുലര്‍ച്ചെ 3.45ന് തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ഓണം സ്‌പെഷല്‍ (06042) ട്രെയിനാണ് യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെ തുടര്‍ന്നു പുഴയ്ക്കു നടുവില്‍ പാലത്തിനു മുകളില്‍ നിന്നത്. പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകന്‍ എം.പി. രമേഷിന്റെ ഇടപെടലിനെത്തുടര്‍ന്ന് ട്രെയിന്‍ യാത്ര തുടര്‍ന്നു. നിന്നുപോയ ട്രെയിന്‍ വീണ്ടും ഓടാന്‍ പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയിലാക്കേണ്ടതിനാല്‍ കോച്ചുകള്‍ക്കിടയിലെ വെസ്റ്റിബൂള്‍ വഴി കോച്ചിനടിയില്‍ ഇറങ്ങിയാണ് …
Read More »നാലുവര്‍ഷമായി ശമ്പളമില്ല, 16,000 എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ ദുരിതത്തില്‍
കോഴിക്കോട്: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമ സാങ്കേതികതകളെ തുടര്‍ന്ന് നിയമനാംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 16,000 എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് നാലു വര്‍ഷമായി ശമ്പളമില്ല. സ്ഥിരനിയമനം ലഭിച്ചവരാണിവര്‍. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കുറച്ചുപേര്‍ കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇവരുടെ ശമ്പളവും മുടങ്ങുകയാണ്. ആറു വര്‍ഷമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ അലീന ബെന്നി കഴിഞ്ഞ ഫെബ്രുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. 14 വര്‍ഷമായി, …
Read More »ഈ ആരാധകരെ കൊണ്ട് തോറ്റു; വില്‍പ്പത്രത്തില്‍ നെയ്മറിന് 10000 കോടിയുടെ ആസ്തി എഴുതിവച്ച് അജ്ഞാതന്‍
സാന്റോസ്: താരങ്ങളോടുള്ള ആരാധന മൂത്ത് ആരാധകര്‍ പലതും കാണിച്ചുകൂട്ടാറുണ്ട്. വിചിത്രമായ സര്‍പ്രൈസുകളും വ്യത്യസ്തമായ രീതിയില്‍ സ്‌നേഹം പ്രകടിപ്പിക്കലും തുടങ്ങി ആരാധക സ്‌നേഹ പ്രകടനങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍ ബ്രസീല്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം നെയ്മറിനെ ചുറ്റിപ്പറ്റി ഇത്തരത്തിലൊരു വാര്‍ത്ത ചര്‍ച്ചയാവുകയാണ്. അജ്ഞാതനായ ഒരാള്‍ താന്‍ മരിക്കുന്നതിന് മുന്‍പ് നെയ്മറിന് തന്റെ സ്വത്തുക്കള്‍ എഴുതി വച്ചു എന്നതാണ് വാര്‍ത്ത. ഒന്നും രണ്ടും കോടിയൊന്നുമല്ല, പതിനായിരം കോടി രൂപയാണ് (846 മില്യണ്‍ പൗണ്ടോളം) …
Read More »നിരപരാധിയെ 17 ദിവസം ജയിലിലടച്ച് പോലീസ്; കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്ന് ഇരയാക്കപ്പെട്ടയാള്‍
കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും മദ്യവും പിടികൂടിയ സംഭവത്തില്‍ പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ജയിലിലടച്ച വ്യക്തി നിരപരാധിയെന്ന് തെളിഞ്ഞു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മരക്കടവ് കാനാട്ടുമലയില്‍ തങ്കച്ചനാണ് അന്യായമായി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്നും കള്ളക്കേസില്‍ മനപ്പൂര്‍വ്വം തന്നെ ചിലര്‍ കുടുക്കിയതാണെന്നും തങ്കച്ചനും കുടുംബവും ആരോപിക്കുന്നു. തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കാനായി കര്‍ണാടകത്തില്‍ നിന്ന് മദ്യം കൊണ്ടുവന്ന പ്രസാദ് …
Read More »പാലക്കാട് കുറുനരിയുടെ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്; 2 പേരുടെ പരുക്ക് ഗുരുതരം
പാലക്കാട്: തച്ചനാട്ടുകര പാറപ്പുറത്ത് കുറുനരിയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. വഴിയില്‍ക്കൂടെ നടന്നു പോകുന്നതിനിടെയാണ് ആക്രമണത്തില്‍പ്പെട്ടത്. പാറപ്പുറം കൂളാകുര്‍ശ്ശി വേലായുധന്‍ (77), ഇയാളുടെ മകന്‍ സുരേഷ് (47), ആലിക്കല്‍ വീട്ടില്‍ ഉമേഷ്, അജീഷ് ആലിക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വേലായുധന്റെ ദേഹത്തേക്ക് ചാടിക്കയറിയ കുറുനരി ചുണ്ടിലാണ് കടിച്ചത്. സുരേഷിന് കൈയിലും വയറ്റിലുമാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കുറുനരിയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.
Read More »
DeToor reflective wanderings…