പത്തനംതിട്ട: റാന്നി സ്വദേശിയായ യുവാവിനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ പത്തനംതിട്ട കോയിപ്രം സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കോയിപ്രം സ്വദേശികളായ ജയേഷും ഭാര്യ രശ്മിയുമാണ് അറസ്റ്റിലായത്. തിരുവോണ ദിവസം ഭക്ഷണം കഴിക്കാനെന്ന വ്യാജേന യുവാവിനെ ദമ്പതികള്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മര്‍ദ്ദിച്ചത്. ഇയാള്‍ക്ക് രശ്മിയുമായി അവിഹിത ബന്ധമുള്ളതായി ജയേഷ് സംശയിച്ചിരുന്നു. രശ്മിയുടെ ദൃശ്യങ്ങള്‍ യുവാവിന്റെ ഫോണിലുണ്ടെന്ന് സംശയിച്ചായിരുന്നു അതിക്രൂര പീഢനമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. യുവാവ് വീട്ടിലെത്തിയ …
Read More »വര്‍ക്കല ക്ലിഫ് ഉള്‍പ്പെടെ ഇന്ത്യയിലെ 7 പൈതൃക മേഖലകള്‍ യുനസ്‌കോയുടെ പൈതൃകപ്പട്ടികയില്‍
കോഴിക്കോട്: കേരളത്തിലെ വര്‍ക്കല ക്ലിഫ് ഉള്‍പ്പെടെ ഇന്ത്യയിലെ 7 പൈതൃക മേഖലകള്‍ കൂടി യുനസ്‌കോയുടെ പൈതൃകപ്പട്ടികയിലേക്കായി പരിഗണിക്കുന്നു. ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള കരട് പട്ടികയാണ് ഇപ്പോള്‍ തയ്യറാക്കിയിരിക്കുന്നത്. ഇതിലാണ് വര്‍ക്കല ക്ലിഫും ഉള്‍പ്പെട്ടത്. ഇംഗ്ലണ്ടിലെ വൈറ്റ് ക്ലിഫുമായാണ് വര്‍ക്കല ക്ലിഫിനെ യുനസ്‌കോ സംഘം താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നും പരിഗണിക്കുന്ന സ്ഥലങ്ങളുടെ എണ്ണം 69 ആയി. യുനസ്‌കോയുടെ ഇന്ത്യന്‍ ഓഫീസ് ഓഗസ്റ്റ് 27നാണ് സ്ഥലങ്ങള്‍ നിര്‍ദേശിച്ചത്. മഹാരാഷ്ട്രയിലെ ഡെക്കാന്‍ ട്രാപ്‌സ്, …
Read More »ലണ്ടനെ വിറപ്പിച്ച് ‘കുടിയേറ്റ വിരുദ്ധ റാലി’; സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാർക്ക് ക്രൂരമർദ്ദനം; നാടുവിടേണ്ടി വരുമോ ഇന്ത്യക്കാർ?
ലണ്ടൻ: ബ്രിട്ടനെ വിറപ്പിച്ച് ‘കുടിയേറ്റ വിരുദ്ധ റാലി. ബ്രിട്ടനിൽ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതു പാർട്ടി ഇംഗ്ലീഷ് ഡിഫൻസ് ലീഗിൻ്റെ സ്ഥാപക നേതാവ് ടോമി റോബിൻസണിൻ്റെ നേതൃത്വത്തിൽ ആയിരുന്നു റാലി. തീവ്ര ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമാണ് ടോമി റോബിൻസൺ. ബ്രിട്ടൻ മുൻ കോളനികളാൽ കോളനിവൽക്കരിക്കപ്പെടുന്നു എന്ന വിമർശനമുന്നയിച്ചാണ് റാലി. ഒരു ലക്ഷത്തിലധികം ആളുകൾ റാലിയിൽ പങ്കെടുത്തു. ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾ കടുത്ത ആശങ്കയിലാണ്. പ്രതിഷേധക്കാർക്കെതിരെ നഗരത്തിന്റെ പല ഭാഗത്തും എതിർ ചേരിക്കാരും …
Read More »തിരുവനന്തപുരത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ സ്വിമ്മിംഗ് പൂളില്‍ നിന്നെന്ന് സംശയം
തിരുവനന്തപുരം: പൂവാര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആക്കുളത്തെ സ്വിമ്മിംഗ് പൂളില്‍ നിന്നാണ് രോഗബാധയെന്നാണ് സംശയിക്കുന്നത്. പൂള്‍ ആരോഗ്യ വകുപ്പ് അധികൃതരെത്തി പൂട്ടിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിളുകള്‍ കൂടുതല്‍ പരിശോനയ്ക്കായി അയച്ചു. കഴിഞ്ഞ മാസം 16ന് സുഹൃത്തുക്കളോടൊപ്പം വിദ്യാര്‍ത്ഥി പൂളില്‍ കുളിച്ചിരുന്നു. തുടര്‍ന്ന് കടുത്ത പനിയും തലവേദനയും അനുഭവപ്പെടുകയും തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ അസുഖം കൂടിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ …
Read More »18കാരന് ജോലികിട്ടാന്‍ മന്ത്രവാദം; കര്‍മ്മങ്ങള്‍ക്കായി പുഴയിലിറങ്ങിയ മന്ത്രവാദിയും യുവാവും മുങ്ങിമരിച്ചു
പാലക്കാട്: മന്ത്രവാദ ക്രിയകള്‍ക്കിടയില്‍ പുഴയിലിറങ്ങിയ മന്ത്രവാദിയും 18കാരനും മുങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസന്‍ മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. കുലുക്കപ്പാറയിലെ പുഴയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം. പള്ളിത്തെരുവിലെ ഹസന്‍ മുഹമ്മദിന്റെ വീട്ടില്‍ വച്ച് മന്ത്രവാദ ക്രിയകള്‍ നടത്തിയതിനു ശേഷം ഇരുവരും തുടര്‍ കര്‍മ്മങ്ങള്‍ക്കായി പുഴയിലിറങ്ങുകയായിരുന്നു. എന്നാല്‍ രണ്ടുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞ് യുവരാജിന്റെ അമ്മയും സഹോദരിയുടെ ഭര്‍ത്താവും ഉള്‍പ്പെടെ …
Read More »ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവച്ച് മന്ത്രിയും
കോഴിക്കോട്: ‘നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കുക?’ മൂന്നാം ക്ലാസിലെ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പറിലെ ചോദ്യമാണിത്. അതിന് കുഞ്ഞു അഹാൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാരങ്ങയും സ്പൂണും കളിയുടെ നിയമാവലിയാണ് അഹാൻ എഴുതിയത്. ആറു നിയമങ്ങൾ കളിക്കാർ പാലിക്കണം. അതിൽ ആറാമത്തെ നിയമമാണ് ഹൈലൈറ്റ്. “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്”. അഹാൻ്റെ അമ്മയും മാധ്യമ പ്രവർത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പോസ്റ്റ് …
Read More »‘അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം’; ബില്ലിന് മന്ത്രിസഭ അംഗീകാരം
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മനുഷ്യ വന്യജീവി സംഘര്‍ഷം സംസ്ഥാനത്ത് തുടര്‍ക്കഥകളാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. മൃഗങ്ങളെ നിയന്ത്രണങ്ങളോടെ വെടിവച്ചു കൊല്ലാന്‍ അനുവദിക്കുന്നതാണ് ബില്‍. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യജീവികളെ പെട്ടെന്നുള്ള സാഹചര്യത്തില്‍ വെടിവച്ചു കൊല്ലാമെന്നാണ് ബില്ലില്‍. ബില്‍ നിയമമായാല്‍ ചീഫ് വൈല്‍ഡ് …
Read More »ബില്‍ജിത്ത് ഓര്‍മ്മയാകുന്നത് ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കി; 13കാരിയില്‍ ഹൃദയം മിടിച്ചു തുടങ്ങി
കൊച്ചി: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ബില്‍ജിത്ത് ബിജു(18) ഓര്‍മ്മയാകുന്നത് ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കി. നെടുമ്പാശ്ശേരി മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്തിന് ഈ മാസം 2നുണ്ടായ ബൈക്കപകടത്തെ തുടര്‍ന്നാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബില്‍ജിത്ത്. ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. കാലടി ആദിശങ്കര എഞ്ചിനീയറിങ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. മകന്റെ വേര്‍പാടിലും അമ്മ ലിന്റയും പിതാവ് ബിജുവും …
Read More »വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുള്ള തട്ടിപ്പുകള്‍ കൂടുന്നു; ജാഗ്രത വേണമെന്ന് സൈബര്‍ പോലീസ്
തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുള്ള സാമ്പത്തിക തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി പോലീസിന്റെ സൈബര്‍ വിഭാഗം. ടു സ്‌റ്റെപ് വെരിഫിക്കേഷന്‍ ഓണ്‍ ആക്കുന്നത് വഴി ഒരു പരിധിവരെ തട്ടിപ്പുകള്‍ തടയാമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഫോണില്‍ ഒ.റ്റി.പി വരുന്നത് മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കാം. അല്ലെങ്കില്‍ https://cybercrime.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്യാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഫോണില്‍ വരുന്ന അറിയാത്ത …
Read More »40 വര്‍ഷത്തിനു ശേഷം 1.57 കോടി ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി
കൊല്ലം: ഒടുവില്‍ കെ.എസ്.ആര്‍.ടിസിയില്‍ നിന്നും ശുഭ വാര്‍ത്തയെത്തി. 40 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനി ലാഭത്തിലായതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അറിയിച്ചു. ടിക്കറ്റ് വില്‍പ്പനയിലൂടെയും അല്ലാതെയുമായി 1.57 കോടി രൂപയാണ് ലാഭമായി കമ്പനിക്ക് ലഭിച്ചത്. പത്തനാപുരം യൂണിറ്റിലേക്ക് പുതുതായി അനുവദിച്ച 10 ബ്രാന്‍ഡഡ് ബസുകളുടേയും വിവിധ ഗ്രാമീണ്‍, അന്തര്‍ സംസ്ഥാന സര്‍വീസുകളുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 10.19 കോടി രൂപ വരുമാനമാണ് ടിക്കറ്റ് ഇനത്തില്‍ കമ്പനിക്ക് …
Read More »
DeToor reflective wanderings…