ഫോണിൽ വിളിക്കുന്നയാളുടെ ശരിയായ പേര് പ്രദർശിപ്പിക്കുന്ന പുതിയ സംവിധാനം ഉടൻ യാഥാർത്ഥ്യമാകും. കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം 2026 മാർച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും നടപ്പിലാക്കാൻ ടെലികോം വകുപ്പ് (DoT) സേവനദാതാക്കൾക്ക് നിർദ്ദേശം നൽകി. ഇൻകമിങ് കോളുകൾ വരുമ്പോൾ വിളിക്കുന്നയാളുടെ മൊബൈൽ നമ്പർ (CLI) മാത്രം കാണിക്കുന്ന നിലവിലെ രീതിക്ക് പകരമായാണ് …
Read More »ഐടി വിദ്യാർത്ഥികൾക്ക് പുതിയ അവസരം;കൊച്ചിയിൽ പരിശീലന കേന്ദ്രം ഉടൻ തുടങ്ങുന്നു
ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലിന് വേണ്ട നൈപുണ്യം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക്. ഐടി വിദ്യാഭ്യാസം കഴിഞ്ഞിട്ടും തൊഴില്‍ ലഭിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് വേണ്ടിയുള്ള പരിശീലന കേന്ദ്രം കൊച്ചിയില്‍ തുടങ്ങുന്നു. കച്ചേരിപ്പടിയില്‍ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം നവംബര്‍ അവസാനം നടക്കും.തിരുവനന്തപുരത്തെ ഐസിടി (ഇന്‍ഫര്‍ മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി) അക്കാദമി ഓഫ് കേരളയുടെ ഇത്തരത്തിലുള്ള നാലാമത്തെ പരിശീലന കേന്ദ്രമാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ടിസിഎസ്, യുഎസ്ടി, ഐബിഎസ്, ക്വസ്റ്റ് ഗ്ലോബല്‍ തുടങ്ങിയ പ്രമുഖ …
Read More »ഇന്ത്യക്കാര്‍ക്ക് യൂട്യൂബിന്റെ 89 രൂപയുടെ പുത്തന്‍ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍
യൂട്യൂബ് ഇന്ത്യയില്‍ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചു. മാസം 89 രൂപ വിലവരുന്ന പ്ലാനാണ് യൂട്യൂബ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് പരസ്യങ്ങളുടെ വലിയ തടസമില്ലാതെ യൂട്യൂബില്‍ വീഡിയോകള്‍ ആസ്വദിക്കാനാകും. വരും ആഴ്ചകളിലാണ് യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ റീചാര്‍ജിനായി ലഭ്യമാകുക. യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍: ഗുണങ്ങള്‍ യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങള്‍ ആഗോളതലത്തില്‍ 125 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരെ സൃഷ്ടിച്ചിരിക്കുന്ന അവസരത്തിലാണ് ഈ പുത്തന്‍ …
Read More »‘ദിനോസര്‍ മരം; ഏറ്റവും ഭാരമുള്ള വിത്ത്; ഏറ്റവും ചെറിയ പൈനാപ്പിള്‍’ അത്ഭുതങ്ങളുടെ കാഴ്ചയൊരുക്കി പാലക്കാട് വിക്ടോറിയ കോളജ്
പാലക്കാട്: ദിനോസറുകളേക്കാള്‍ പഴക്കമുള്ള വിത്ത് കാണണോ? ലോകത്തിലെ ഏറ്റവും ഭാരമേറിയ വിത്തോ? കാണണമെങ്കില്‍ പാലക്കാട് ഗവ. വിക്ടോറിയ കോളജിലേക്ക് പോയാല്‍ മതി. അത്ഭുതങ്ങളുടെ കലവറ തുറന്ന് പ്രകൃതി സ്‌നേഹികളേയും ഗവേഷകരേയുമെല്ലാം കാത്തിരിക്കുകയാണ് ബോട്ടണി ഡിപാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ‘ബോട്ടണി ഫിയസ്റ്റ 75’ എന്ന സസ്യപ്രദര്‍ശനം. ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചപ്പോഴും അതിജീവിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള സസ്യവര്‍ഗ്ഗമായ വോളെമി (Wollemia) മരത്തിന്റെ തൈകള്‍ പ്രദര്‍ശനത്തിലുണ്ട്. 10 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭൂമിയിലുണ്ടായിരുന്ന സസ്യമാണ് വോളെമി. …
Read More »വന്ദേഭാരതില്‍ ഇനി സ്ലീപര്‍ കോച്ചുകളും; ദീപാവലിക്ക് സര്‍വീസ് തുടങ്ങിയേക്കും
കോഴിക്കോട്: സ്ലീപര്‍ സൗകര്യങ്ങളുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. ചെന്നൈ, റായ്ബറേലി കോച്ച് ഫാക്ടറികളില്‍ നിര്‍മിക്കുന്ന ട്രെയിനുകളുടെ പരീക്ഷണ ഓട്ടവും പരിശോധനകളും കഴിഞ്ഞിട്ടുണ്ട്. ട്രെയിനുകളുടെ ചിത്രങ്ങള്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ദീപാവലിക്ക് ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടിക്കുമെന്നാണ് സൂചന. ഡല്‍ഹി-പട്‌ന റൂട്ടിലാകും ആദ്യ സര്‍വീസ് നടത്തുക. രാജ്യത്ത് 136 ചെയര്‍കാര്‍ വന്ദേഭാരത് ട്രെയിനുകളാണ് നിലവിലുള്ളത്. കേരളത്തില്‍ മംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ അടുത്തവര്‍ഷത്തോടെ സ്ലീപ്പര്‍ വന്ദേഭാരത് …
Read More »പുറത്തിറങ്ങിക്കോ, ഇന്ന് ആകാശത്ത് തെളിയുക ‘രക്തചന്ദ്രന്‍’; ആകാശ വിസ്മയം കാണാനൊരുങ്ങി ലോകം
കോഴിക്കോട്: ‘ചുവന്നു തുടുത്ത ചന്ദ്രന്‍’ എന്നത് കവിതയിലും കഥയിലും കേട്ടുമാത്രം പരിചയമുള്ളവര്‍ക്ക് അതനുഭവിക്കാനുള്ള അപൂര്‍വ്വ നിമിഷമാണ് ഇന്ന്. രക്തചന്ദ്രന്‍ എന്നറിയപ്പെടുന്ന പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് ലോകമെമ്പാടും ദൃശ്യമാകും. ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുന്ന സമയമാണിത്. ഈ സമയം, ചന്ദ്രോപരിതലത്തില്‍ നിഴല്‍ വീഴ്ത്തി ചുവപ്പും ഓറഞ്ചും കലര്‍ന്ന തിളക്കം നല്‍കുന്നതാണ് ചന്ദ്രന്‍ രക്തനിറത്തിലാകുന്നതിന് കാരണം. ഇന്ന് രാത്രി ഗ്രഹണം സംഭവിക്കുകയും രാത്രി വൈകി അവസാനിക്കുകയും ചെയ്യും. പൂര്‍ണ ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം …
Read More »വരുന്നു അംബാനിയുടെ ‘റിലയന്‍സ് ഇന്റലിജന്‍സ്’; എഐ രംഗത്ത് ഗൂഗിളും മെറ്റയുമായി കൈകോര്‍ക്കും
മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) രംഗത്തേക്ക് ചുവടുവച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. ഇന്ത്യയുടെ എ.ഐ സാങ്കേതിക വിദ്യയിലെ കുതിപ്പിന് കരുത്തേകുക എന്ന ലക്ഷ്യത്തോടെ ‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്ന കമ്പനിക്കാണ് അംബാനി രൂപം നല്‍കിയിരിക്കുന്നത്. റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു പ്രഖ്യാപനം. കമ്പനിയുടെ 48ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം (എജിഎം) വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആരംഭിച്ചത്. ഇന്ത്യയെ നിര്‍മ്മിത ബുദ്ധിയുടെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സിന്റെ ഉപകമ്പനി …
Read More »പൂട്ടിക്കെട്ടി ഡ്രീം ഇലവനും വിൻസോയും ഉൾപ്പെടെയുള്ള മണിഗെയിം കമ്പനികൾ; ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു
കോഴിക്കോട്: ഡ്രീം ഇലവനും വിൻസോയും ഉൾപ്പെടെയുള്ള മണി ഗെയിം കമ്പനികൾ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. ഓൺലൈൻ വാതുവയ്പ്പും ചുതാട്ടവും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതോടെയാണ് പണം ഉപയോഗിച്ചുള്ള ഗെയിമുകൾ നടത്തിയിരുന്ന കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചത്. ഡ്രീം 11 സര്‍ക്കിള്‍, മൈ 11 സര്‍ക്കിള്‍, വിന്‍സോ, സുപ്പി, പോകര്‍ബാസി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പൂർണമായി പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. പണം ഉപയോഗിച്ചുളള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ഡ്രീം ഇലവന്റെ ഉടമകളായ പ്ലേ ഗെയിംസ് …
Read More »വാട്‌സ്ആപ്പില്‍ വന്നത് വിവാഹ ക്ഷണക്കത്ത്; മെസേജ് തുറന്നതോടെ നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ
മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വാര്‍ത്തകളാണ് ദിവസവും. ശ്രദ്ധയോടെ ഓണ്‍ലൈന്‍ സേവനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചില്ലെങ്കില്‍ കാത്തു സൂക്ഷിച്ച സമ്പാദ്യങ്ങളടക്കം എല്ലാം തട്ടിപ്പുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണ്. ഇത്തരത്തിലൊരു വാര്‍ത്തയാണ് മുംബൈയില്‍ നിന്നും വരുന്നത്. ഓഗസ്റ്റ് 30ന് വിവാഹമാണെന്നും പങ്കെടുക്കണമെന്നും പറഞ്ഞൊരു സന്ദേശമാണ് മുംബൈ ഹിങ്കോലി സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന് കഴിഞ്ഞ ദിവസം കിട്ടിയത്. വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശവും ഒപ്പം ഒരു എപികെ ഫയലുമാണ് അയച്ചത്. ഒറ്റ …
Read More »ബ്ലാക്ക്‌ബെറിക്ക് രണ്ടാം വരവ് സെപ്തംബറിൽ വാങ്ങാം
ചൈനീസ് കമ്പനിയായ സിൻവ ടെക്നോളജീസ്, ബ്ലാക്ക്‌ബെറി ക്ലാസിക് ക്യൂ20 ഫോണിനെ പുതിയ രൂപത്തിൽ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു. ആധുനിക ഹാർഡ്‌വെയറും ഏറ്റവും പുതിയ ആൻഡ്രോയിഡ് സിസ്റ്റവും ഉൾപ്പെടുത്തിയ ഈ പുതിയ ഫോണിന് സിൻവ ക്യൂ25 പ്രോ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബ്ലാക്ക്‌ബെറിയുടെ ഐതിഹാസിക ഡിസൈൻ ഇഷ്ടപ്പെടുന്ന ആളുകൾക്കിടയിൽ ഈ വാർത്ത ഇതിനോടകം തന്നെ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഒരു കാലത്ത് ബിസിനസ്, അധികാരം, വിജയം എന്നിവയുടെ പ്രതീകമായിരുന്നു ബ്ലാക്ക്‌ബെറി ക്ലാസിക്. ഈ …
Read More »
DeToor reflective wanderings…