Tuesday , March 3 2026, 4:40 pm

News

വി.എസ് ഇനി ഓര്‍മ്മകളില്‍; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

ആലപ്പുഴ: കോരിച്ചൊരിയുന്ന മഴയേയും ആയിരക്കണക്കിന് ജനങ്ങളേയും സാക്ഷിയാക്കി വി.എസ് അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് നേതാവ് മണ്ണോടു ചേര്‍ന്നു. പുന്നപ്ര സഖാക്കളുറങ്ങുന്ന പുന്നപ്ര വയലാര്‍ ചുടുകാട്ടില്‍ രാത്രി ഏറെ വൈകിയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പ്രത്യേകം തയ്യാറാക്കിയ ചിതയില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ ദഹിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ‘കണ്ണേ കരളേ വിഎസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ’ വിളികള്‍ നിര്‍ത്താതെ ഉയര്‍ന്നു കേട്ടു. ആയിരക്കണക്കിന് പ്രവര്‍ത്തകരും സാധാരണക്കാരുമാണ് വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൊതുദര്‍ശനം നടന്ന …

Read More »

കടല്‍ക്ഷോഭം: മത്സ്യ ബന്ധന വള്ളം പുലിമൂട്ടില്‍ ഇടിച്ചു തകര്‍ന്നു; ആറുപേര്‍ക്ക് പരിക്ക്

കൊല്ലം: ശക്തികുളങ്ങര തുറമുഖത്തിന് സമീപം ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ചു തകര്‍ന്നുള്ള അപകടത്തില്‍ ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് അപകടത്തില്‍ പെടുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ വള്ളത്തിലുണ്ടായിരുന്നവര്‍ കടലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളുടെ സമയോചിത ഇടപെടലില്‍ തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നു. രജിത്ത് (40), രാജീവ് (44), ഷണ്‍മുഖന്‍ (46), സുജിത്ത് (42), അഖില്‍ (24), അഭിനന്ദ് (22) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവര്‍ …

Read More »

ആഗോള പാസ്‌പോര്‍ട്ട് സൂചികയില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ. 85ല്‍ നിന്നും 77ാം സ്ഥാനത്തേക്കാണ് ഇന്ത്യ മുന്നേറിയത്. മുന്‍കൂട്ടി വിസയില്ലാതെ ഒരു രാജ്യത്തെ പൗരന്മാര്‍ക്ക് എത്ര രാജ്യങ്ങളില്‍ പ്രവേശിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ റാങ്ക് ചെയ്യുന്നത്. ഇന്ത്യക്കാര്‍ക്ക് 59 രാജ്യങ്ങളിലേക്ക് വിസരഹിതമായോ വിസ ഓണ്‍ അറൈവല്‍ സൗകര്യത്താലോ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. മലേഷ്യ, മാലദ്വീപ്, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തില്‍ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാനാകും. ശ്രീലങ്ക, …

Read More »

“കണ്ണേ കരളേ വി.എസ്സേ” വിളികളുമായി ജനസാഗരം: സംസ്‌കാര ചടങ്ങുകള്‍ നീളുന്നു

ആലപ്പുഴ: കനത്ത മഴയേയും പ്രതികൂല കാലാവസ്ഥയേയും അവഗണിച്ച് വി.എസ് അച്യുതാനന്ദന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആലപ്പുഴയിലേക്ക് ആയിരങ്ങളുടെ ഒഴുക്ക്. വഴിയരികില്‍ ആയിരങ്ങളാണ് തടിച്ചുകൂടി നില്‍ക്കുന്നത്. ബുധനാഴ്ച രാവിലെ 10 മണിയോടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും 22 മണിക്കൂറെടുത്താണ് തലസ്ഥാനത്ത് നിന്നും വിലാപയാത്ര വേലിക്കകത്ത് വീട്ടിലെത്തിയത്. സ്വവസതിയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഡിസിസി ഓഫീസിലെത്തിച്ചു. ഇവിടെയും ആയിരങ്ങള്‍ കാത്തുനില്‍ക്കുകയാണ്. ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിസന്ധിയിലായിട്ടുണ്ട്. നേരത്തേ 4 മണിയോടടുത്ത് …

Read More »

ബക്കറ്റിലെ വെള്ളമല്ല കടലലയായിരുന്നു വി എസ്

ജെയ്ക് തോമസ് കൃഷ്ണപിള്ളയും എ.കെ.ജിയുമായിരുന്നു രാഷ്ട്രീയ ഗുരുക്കൾ. കയർത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കൃഷ്ണപിള്ള പറഞ്ഞു. കർഷകത്തൊഴിലാളികളെ കൂട്ടാൻ എ.കെ.ജിയും . 14-ാം വയസ്സിൽ കൃഷ്ണപിള്ളയുടെ കൈപിടിച്ചാണ് പാർട്ടിയിലെത്തിയത്. 1937 ൽ പാർട്ടിയുണ്ടാവും വരെ കോൺഗ്രസിലായിരുന്നു. അകമേ വളർന്ന് പുറത്തേക്ക് വിടരാനായിരുന്നു കോൺഗ്രസിൽ സോഷ്യഷിലിസ്റ്റ് ചേരിയുടെ സ്ട്രാട്ട്ജി . അങ്ങനെയാണ് കണ്ണൂർ പാറപ്രത്ത് പാർട്ടിയുണ്ടാവുന്നത്. പിന്നെ പുന്നപ്ര വയലാറുണ്ടായി . ബയണറ്റ് കയറിയ കാലുമായി വീണ്ടും പാർട്ടി പ്രവർത്തനത്തിനിറങ്ങി . 47 ൽ …

Read More »

ശിവഗംഗയിലെ കസ്റ്റഡി മരണം: സര്‍ക്കാര്‍ 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

ചെന്നൈ: ശിവഗംഗയില്‍ ക്ഷേത്ര ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ 25ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മദപുരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന അജിത് (27)നെ മോഷണക്കുറ്റം ചുമത്തി ജൂണ്‍ 28ന് പോലീസ് നിയമവിരുദ്ധമായി ചോദ്യം ചെയ്തിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനു ശേഷം 28ന് അജിത് മരണത്തിന് കീഴടങ്ങി. സെഷന്‍സ് കോടതി ജഡ്ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് കസ്റ്റഡി മരണമാണെന്ന് ഹൈക്കോടതി സ്ഥിരീകരിച്ചിരുന്നു. …

Read More »

സ്വര്‍ണവില റെക്കോര്‍ഡില്‍: പവന് മുക്കാല്‍ ലക്ഷത്തിലേറെ നല്‍കണം

കോഴിക്കോട്: സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില. ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75040 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3427 ഡോളറിലെത്തി. 40 ദിവസത്തെ ഇടവേളയ്ക്കിടയിലാണ് സ്വര്‍ണവിലയില്‍ മറ്റൊരു റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയത്. ജൂണ്‍ 14ന് ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയും കൂടി റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ന്നിങ്ങോട്ട് ഗ്രാമിന് 9000 രൂപയില്‍ താഴോട്ടു പോകാതെ …

Read More »

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് ഒരു കുടുബത്തിലെ മൂന്നുപേര്‍ മരിച്ചു

ബംഗളൂരു: കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് വടക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. സരവാര്‍ തിമ്മപ്പുര്‍ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണ് മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവര്‍ ചികിത്സയിലാണ്. സ്വന്തം കൃഷിത്തോട്ടത്തില്‍ കഴിഞ്ഞ ശനിയാഴ്ച ഇവര്‍ കീടനാശിനി തളിച്ചിരുന്നു. രണ്ട് ഏക്കറില്‍ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളുമാണ് രമേഷ് കൃഷി …

Read More »

ശുഭാംശു ശുക്ലയുടെ ജീവിതം എന്‍സിഇആര്‍ടി സിലബസില്‍

ന്യൂഡല്‍ഹി: ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കഴിഞ്ഞ ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതി ലഭിച്ച ഇന്ത്യന്‍ സേനയിലെ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ല ഇനി എന്‍സിഇആര്‍ടി സിലബസിലെ പാഠ്യവിഷയം. അദ്ദേഹത്തിന്റെ ജീവചരിത്രത്തോടൊപ്പം ബഹിരാകാശത്ത് നിന്ന് ഭൂമിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും അഞ്ചാംക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും. പരിസ്ഥിതി പഠനം (ഇ.വി.എസ്) പുസ്തകത്തിന്റെ ‘ഭൂമി,നാം പങ്കിടുന്ന വീട്’ എന്ന അധ്യായത്തിലാണ് മാറ്റങ്ങള്‍ വരുത്തിയത്. പ്രധാനമന്ത്രിയോട് ബഹിരാകാശ നിലയത്തില്‍ വച്ച് സംസാരിക്കവേ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ് അധ്യായത്തിലുള്ളത്. ‘ …

Read More »

എംവിടിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍ : ആപ് നിര്‍മിച്ചത് 16കാരന്‍

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ ഉപഭോക്താക്കള്‍ക്ക് വ്യാജ സന്ദേശങ്ങളയച്ച് പണം തട്ടിയ ‘എം പരിവാഹന്‍’ തട്ടിപ്പു സംഘം അറസ്റ്റില്‍. വാരാണസി ശിവപുരിയില്‍ നിന്നുള്ള അതുല്‍കുമാര്‍ സിങ് (32), മനീഷ് സിങ് (24) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിന് പരിവാഹന്റെ പേരിലുള്ള ആപ് നിര്‍മിച്ചു നല്‍കിയ മുഖ്യ സൂത്രധാരനും മൂന്നാംപ്രതിയുമായ 16കാരനെ അറസ്റ്റ് ചെയ്തിട്ടില്ല. കൊച്ചി സിറ്റി സൈബര്‍ പോലീസാണ് ഇവരെ ശിവപുരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവര്‍ റിമാന്‍ഡിലാണ്. തട്ടിപ്പിനാവശ്യമായ എപികെ …

Read More »