Tuesday , March 3 2026, 6:19 pm

News

കോഴിക്കോട് തണ്ണീര്‍ത്തടം നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

കോഴിക്കോട്: കോട്ടൂളിയില്‍ തണ്ണീര്‍ത്തടം നികത്താനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ തണ്ണീര്‍ത്തടമാണ് ക്വാറി മാലിന്യം ഉപയോഗിച്ച് നികത്താന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംഘടിച്ചെത്തുകയും തടയുകയുമായിരുന്നു. പിന്നീട് ഇറക്കിയ മാലിന്യം തിരികെ ലോറിയില്‍ കയറ്റി കൊണ്ടുപോയി. കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ ഉടമസ്ഥതയിലുള്ള തണ്ണീര്‍ത്തട ഭൂമി നികത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ നേരത്തേയും പ്രദേശവാസികള്‍ സംഘടിച്ചിരുന്നു. കോടതിയില്‍ നാട്ടുകാര്‍ നല്‍കിയ ഹരജിയും നിലനില്‍ക്കുന്നുണ്ട്. തണ്ണീര്‍ത്തടം സംരക്ഷിക്കണമെന്നും അനധികൃത നിര്‍മാണങ്ങള്‍ തടയണമെന്നും …

Read More »

കനത്തമഴ: മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

Read More »

ആലപ്പുഴ മുതൽ ആലപ്പുഴ വരെ വി എസ്

ജെയ്ക് തോമസ് ആലപ്പുഴ സംസ്ഥാനസമ്മേളനമായിരുന്നു ശത്രുസംഹാര ക്യാമ്പ് . വി എസി നെ ജന്മനാട്ടിൽ ശരിപ്പെടുത്തുകയെന്ന മട്ടിലായിരുന്നു കാര്യങ്ങൾ . പൗരപ്രമുഖരെ ആദരിക്കുന്ന പരിപാടി ആദ്യം.പുറത്തെടുത്തു . ചാനൽ ചർച്ചകളിൽ വി എസ് വിരോധം വിളമ്പിയിരുന്ന മുൻനിരക്കാരെ ആദരിച്ചു. തലയും താടിയും നരച്ച പത്രപ്രവർത്തകരും റിട്ടയർ ചെയ്ത വിപ്ളവകാരികളും വരെ ആദരിക്കപ്പെട്ടു . സ്വാഗത പ്രസംഗത്തിൽ ആദ്യവെടി പൊട്ടി. ജി സുധാകരൻ വക . അഭിനവ ഗോർബച്ചുമാരെ ശരിയാക്കുമെന്ന പ്രഖ്യാപനം. …

Read More »

വി എസിനെതിരെ അധിക്ഷേപ പോസ്റ്റ്; താമരശ്ശേരി സ്വദേശിക്കെതിരെ കേസ്

കോഴിക്കോട്: വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അഭിഭാഷകനുമായ പി പി സന്ദീപ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മലേഷ്യയില്‍ വെച്ചാണ് ആബിദ് ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റിട്ടത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പോസ്റ്റ് ആബിദ് പിന്‍വലിച്ചിരുന്നെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. വി എസിനെ ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതായിരുന്നു പോസ്റ്റ്. അതേസമയം, …

Read More »

ഗൂഗിൾ മാപ്പ് നോക്കി പോയി; കോട്ടയത്ത് ദമ്പതികൾ സഞ്ചരിച്ച കാർ തോട്ടിൽ വീണു

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനം തോട്ടില്‍ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവിലായിരുന്നു സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടില്‍ വീണത്. ഗൂഗിള്‍ മാപ്പ് നോക്കി കുറുപ്പന്തറ ഭാഗത്ത് നിന്നും വന്ന വാഹനം വളവ് തിരിയുന്നതിനു പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം കുഴിയില്‍ വീണതിനെ തുടര്‍ന്ന് നിര്‍ത്തിയതിനാല്‍ വാഹനം ഒഴുക്കില്‍പ്പെട്ടില്ല. സമീപവാസികള്‍ ഓടിയെത്തി …

Read More »

മലബാറിന്റെ പുഴയോരങ്ങളില്‍ ഇനി ആവേശത്തിന്റെ നാളുകള്‍; വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമായി

കോഴിക്കോട്: കാലവര്‍ഷപ്പെയ്ത്തില്‍ സമൃദ്ധമായ മലയോരത്തെ പുഴപ്പരപ്പുകളില്‍ ആവേശത്തിന്റെ അലയൊലികള്‍ ഒരിക്കല്‍ കൂടി ഉയരുന്നു. മലബാര്‍ ജലോത്സവത്തിന്റെ ഭാഗമായ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് വ്യാഴാഴ്ച തുടക്കമായി. ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് മാമാങ്കമാണ് മലബാര്‍ വാട്ടര്‍ ഫെസ്റ്റ്. രാവിലെ 10ന് കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയം ചാലിപ്പുഴയില്‍ പുരുഷ-വനിത വിഭാഗങ്ങളിലെ ഇന്റര്‍മീഡിയറ്റ് കാറ്റഗറി ‘എക്‌സ്ട്രീം സ്ലാലം’ മത്സരങ്ങളാണ് നടന്നത്. ഇതിന്റെ ഫൈനല്‍ മത്സരങ്ങളും ഇന്ന് നടക്കും. 11ാമത് കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനാണ് തുടക്കമായത്. പത്തിലേറെ …

Read More »

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു: സംസ്ഥാനത്ത് 2.66 കോടി വോട്ടര്‍മാര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2.66 കോടി വോട്ടര്‍മാരാണുള്ളത്. ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകളിലും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും പരാതികളും ഓഗസ്റ്റ് 7 വരെ സ്വീകരിക്കും. പട്ടികയില്‍ 1.26 കോടി പുരുഷന്മാരും 1.40 കോടി സ്ത്രീകളും 233 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വോട്ടര്‍മാരുമുണ്ട്. ഓഗസ്റ്റ് 29ന് തിരുത്തലുള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 30ന് …

Read More »

കേരള: രജിസ്ട്രാറുടെ ശമ്പളം തടഞ്ഞുവയ്ക്കാന്‍ വിസിയുടെ നിര്‍ദേശം

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എസ് അനില്‍കുമാറിന്റെ ശമ്പളം തടഞ്ഞുവയ്ക്കാന്‍ വിസിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് ഫിനാന്‍സ് ഓഫീസര്‍ക്ക് വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കി. സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നു കാട്ടി വിസി രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് പിന്നീട് വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് നയിച്ചു. ജൂലൈ രണ്ടിനാണ് വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. ജൂലൈ 6ന് …

Read More »

തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: ഹൈക്കോടതി

കൊച്ചി: വര്‍ധിച്ചു വരുന്ന തെരുവുനായ ആക്രമണത്തിലും പേവിഷ ബാധ മരണങ്ങളിലും അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. നിരവധിപ്പേര്‍ക്കാണ് തെരുവുനായ ആക്രമണമേല്‍ക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച കോടതി സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വിഷയത്തില്‍ വേണമെന്നും ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള ഹരജികള്‍ പരിഗണിക്കവേയാണ് കോടതി രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടായേ തീരൂ, കുട്ടികള്‍ ഉള്‍പ്പെടെയാണ് ആക്രമണത്തിനിരയാകുന്നതെന്നും കോടതി ഓര്‍മിപ്പിച്ചു. ജസ്റ്റിസ് സി.എസ് ഡയസ് ആണ് കേസ് പരിഗണിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് …

Read More »

ദേശീയ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞു; വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍ഗോഡ്: ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് കാറിനു മുകളിലേക്ക് വീണു. അപകടത്തില്‍ നിന്നും കാറില്‍ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക സിന്ധു അത്ഭുതകരമായി രക്ഷപ്പെട്ടു. താനീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലെ വീരമലക്കുന്നാണ് ദേശീയ പാതയിലേക്ക് ഇടിഞ്ഞുവീണത്. മണ്ണും കല്ലും പാതയിലേക്ക് വീഴുമ്പോള്‍ റോഡില്‍ വാഹനങ്ങളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഇതിനു മുന്‍പ് പലവട്ടം വീരമലക്കുന്നിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണ് ഗതാഗതം മുടങ്ങിയിരുന്നു. മേഘ കണ്‍സ്ട്രക്ഷന്‍സ് ആണ് പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നേരത്തേ ഈ പ്രദേശത്തെ …

Read More »