സ്കോച്ച് വിസ്കിക്ക് വില കുറയും.ഗ്ളാമർ മദ്യബ്രാൻ്റുകൾ ഇന്ത്യയിലേക്ക് വിലക്കുറവിലെത്തും. ഇന്ത്യ, യു.കെ സ്വതന്ത്ര വ്യാപാര കരാറിന് ത്രീ ചിയേഴ്സ് അടിച്ച് മദ്യപർ .വില കുറയുന്ന മദ്യബ്രാൻ്റുകൾ കുടിയന്മാരെ എക്കാലവും മോഹിപ്പിക്കുന്നതാണ്. ഷിവാസ് റീഗൽ ബ്ളാക്ക്, ഗ്ലെൻലിവെറ്റ് , വാറ്റ് 9 തുടങ്ങിയ പ്രീമിയം ബ്രാൻ്റുകൾ .ജോണി വാക്കറിന് കുപ്പിക്ക് 300 രൂപ വരെ കുറയും. ഇന്ത്യയിൽ ബ്ളെൻഡ് ചെയ്തെടുക്കുന്ന സ്കോച്ച് ബ്രാൻ്റുകളാണ് ബ്ളാക് ഡോഗ്, 100pipers, പാസ്പോർട്ട്, ബ്ളാക് ആൻ്റ് …
Read More »വി എസ് പാർട്ടി സ്വത്താണോ?
ജെയ്ക് തോമസ് കേന്ദ്രീകൃത ജനാധിപത്യമെന്നത് ഒരു മാർക്സിസ്റ്റ് പദാവലിയാണ്. കമ്മ്യൂണിസ്റ്റുകൾ കണ്ടെത്തിയ ഒരു പ്രത്യേകതരം ജനാധിപത്യം. ചർച്ചകളാവാം. പാർട്ടിക്കുള്ളിൽ മാത്രം. ചർച്ചക്കപ്പുറം സ്വതന്ത്ര നിലപാട് പാടില്ല . അങ്ങനെയായാലത് വ്യക്തി പൂജയാവും. കമ്മിസാർ പാർട്ടി സെക്രട്ടറിയാണ്. ജനാധിപത്യത്തിൻ്റെ ജഡ്ജി അദ്ദേഹമാണ്. ജനകീയ ജനാധിപത്യവിപ്ളവത്തെ ഇദ്ദേഹം മുന്നിൽ നിന്ന് നയിക്കും . ഒരു തരം മിലിട്ടറി ലൈനിൽ . അങ്ങനെയെങ്കിൽ, വി.എസ് അച്യുതാനന്ദൻ പാർട്ടിക്ക് പുറത്തേക്ക് വളരാമോ? പാടില്ല .അദ്ദേഹത്തിൻ്റെ ഫ്ളെക്സുകളും …
Read More »വൃത്തിയില്ലാത്ത അടുക്കള; ഫിറ്റ്‌നസ്സില്ലാത്ത കെട്ടിടം: ഇ.പി ജയരാജന്‍ നടത്തിയ വൃദ്ധസദനം സര്‍ക്കാര്‍ പൂട്ടി
കണ്ണൂര്‍: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ നടത്തിവന്ന സ്വകാര്യ വൃദ്ധസദനം ‘മൈത്രിസദനം’ , സാമൂഹിക നീതി വകുപ്പ് ഇടപെട്ട് അടച്ചുപൂട്ടി. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമില്ലെന്ന് കണ്ടെത്തിയാണ് നടപടി. ഇവിടുത്തെ 9 അന്തേവാസികളെ സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലേക്ക് മാറ്റി. 1996ല്‍ തുടങ്ങിയ സ്ഥാപനത്തിന് 2017വരെയാണ് ലൈസന്‍സുണ്ടായിരുന്നത്. 16 വര്‍ഷത്തോളം ഇ.പി ജയരാജനായിരുന്നു സ്ഥാപനത്തിന്റെ ചെയര്‍മാന്‍. അന്തേവാസികളില്‍ നിന്നും തുക ഈടാക്കുന്നുണ്ടെങ്കിലും മതിയായ സൗകര്യങ്ങള്‍ സ്ഥാപനത്തിലുണ്ടായിരുന്നില്ല. ചോര്‍ന്നൊലിക്കുന്നതും …
Read More »ഗോവിന്ദച്ചാമി ഇനി വിയ്യൂരില്‍; ഏകാന്ത തടവും സുരക്ഷയ്ക്ക് ആയുധധാരികളായ ഗാര്‍ഡ്‌സും കൂട്ട്
തൃശൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഗോവിന്ദച്ചാമി ഇനി കഴിയുക ഇന്ത്യയിലെ അതീവ സുരക്ഷ ജയിലുകളിലൊന്നായ വിയ്യൂരില്‍. കൊടുംകുറ്റവാളികളുടെ ഇടമെന്ന് വിശേഷിപ്പിക്കുന്ന വിയ്യൂരില്‍ ഭക്ഷണം കഴിക്കാന്‍ പോലും ഗോവിന്ദച്ചാമിയെ പുറത്ത് വിടില്ല. ഇവിടെ ഏകാന്ത തടവിലാണ് ഇയാളെ താമസിപ്പിക്കുക. തടവുകാരുമായി പരസ്പരം ആശയവിനിമയം നടത്താനോ പുറത്തിറങ്ങാനോ ഗോവിന്ദച്ചാമിക്ക് കഴിയില്ല. സര്‍ക്കാര്‍ കണക്കനുസരിച്ച് 125 കൊടുംകുറ്റവാളികള്‍ ഈ ജയിലില്‍ താമസിക്കുന്നുണ്ട്. 17 ജയിലുകള്‍ അടങ്ങുന്ന സെന്‍ട്രല്‍ സോണിലെ ഏറ്റവും …
Read More »കല്പറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
കല്പറ്റ: കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നില്‍ പൂവന്നിക്കും തടത്തില്‍ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവ സ്ഥലത്തുവച്ച് തന്നെ ഇവര്‍ മരണപ്പെട്ടു. സ്ഥലം പാട്ടത്തിനെടുത്ത് രണ്ടുപേരും കോഴിഫാം നടത്തുകയായിരുന്നു. കോഴിഫാമില്‍ മൃഗങ്ങള്‍ കടക്കുന്നത് തടയാന്‍ നിര്‍മ്മിച്ച വേലിയില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറില്‍ നിന്ന് അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. നേരത്തേ ഇഞ്ചികൃഷി ചെയ്ത് ജീവിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ കൃഷിയില്‍ നഷ്ടം …
Read More »നാലുവര്‍ഷത്തിനിടെ വിദേശയാത്രയ്ക്ക് മോദി ചിലവാക്കിയത് 350 കോടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാലുവര്‍ഷത്തിനിടെ വിദേശ യാത്രയ്ക്കായി ചിലവഴിച്ചത് 350 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. 2021 മുതല്‍ 2024 വരെ 295 കോടിയും 2025ല്‍ അഞ്ച് രാജ്യങ്ങളില്‍ നടത്തിയ യാത്രയ്ക്ക് 67 കോടിയും ചിലവായിട്ടുണ്ട്. മോദിയുടെ ഏറ്റവും ചിലവേറിയ യാത്ര ഫ്രാന്‍സിലേക്കായിരുന്നു. 2025 ഫെബ്രുവരി 10 മുതല്‍ 13 വരെ അമേരിക്കയിലേക്കും ഫ്രാന്‍സിലേക്കും നടത്തിയ യാത്രയില്‍ ഫ്രാന്‍സ് യാത്രയ്ക്ക് മാത്രം ചിലവായത് 25,59,82,902 (ഇരുപത്തിയഞ്ച് കോടിയിലധികം) രൂപയാണ്. പാരീസില്‍ …
Read More »ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍; കണ്ടെത്തിയത് വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന്
കണ്ണൂര്‍: ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കണ്ടെത്തിയത്. റോയി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. പോലീസ് വീടു വളഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇന്ന് രാവിലേയാണ് ഇയാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ മനസ്സിലാക്കിയത്. സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. പുലര്‍ച്ചെ 1.15ഓടെ …
Read More »മലയാളിയുടെ വിപ്ളവ നൊസ്റ്റാൾജിയ വി എസ്
ജെയ്ക് തോമസ് 1964 ഒക്ടോബർ അവസാനം കൽക്കത്തയിൽ അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഏഴാം പാർട്ടി കോൺഗ്രസ് ചേർന്നു .ജനകീയ ജനാധിപത്യവിപ്ളവം പ്രവർത്തനവഴിയായി നിശ്ചയിച്ചു . ദേശീയ ജനാധിപത്യം പറഞ്ഞ സി. പി. ഐ ക്കാരെ തള്ളി .പാർട്ടി രണ്ടായി . തൊഴിലാളിവർഗത്തിന് മേൽക്കൈയ്യുള്ള ജനാധിപത്യവിപ്ളവമെന്നാണ് വിശദീകരണം .എന്നു വെച്ചാൽ ഒറിജിനൽ വിപ്ളവം പിന്നെ.അതിലേക്കുള്ള ഇടത്താവളം ബൂർഷ ജനാധിപത്യമാർഗം.ഇടത്താവളത്തിൽ കുടുങ്ങിയ സി. പി.എം പിന്നെ പുറത്ത് കടന്നില്ല. ആശയം അട്ടത്തായി. ഭരണം …
Read More »ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഫൈനല്‍; മെഡലുറപ്പിച്ച് ഇന്ത്യ
ജോര്‍ജിയ: ഫിഡെ വനിത ലോകകപ്പില്‍ ഇന്ത്യയ്ക്കിത് ചരിത്ര നിമിഷം. ഫൈനലില്‍ മാറ്റുരയ്ക്കുക രണ്ട് ഇന്ത്യക്കാര്‍. ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും കലാശപ്പോരിന് യോഗ്യത നേടിയതോടെ ഇന്ത്യയിലേക്ക് സ്വപ്‌ന കിരീടം എത്തുമെന്നുറപ്പായി. ഇതാദ്യമായാണ് രണ്ട് ഇന്ത്യക്കാര്‍ ചെസ് ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. ചൈനയുടെ ലി ടിങ്ജിയെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് കൊനേരു ഹംപി സെമിയില്‍ നിന്ന് ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ചൈനയുടെ തന്നെ ടാന്‍ സോംഗിയെ തോല്‍പിച്ചാണ് ദിവ്യ ദേശ്മുഖ് ഫൈനലിലെത്തിയത്. …
Read More »ഗോവിന്ദച്ചാമി ജയില്‍ചാടി; അന്വേഷണം ഊര്‍ജ്ജിതം
കണ്ണൂര്‍: കേരളം ഏറെ ചര്‍ച്ച ചെയ്ത ബലാത്സംഗക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ചാടി. ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട് ക്രൂരബലാത്സംഗം ചെയ്ത് കേസില്‍ പ്രതിയെന്ന് കണ്ടെത്തിയ ഗോവിന്ദ ചാമി ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ജയില്‍ ചാടിയെന്നാണ് നിഗമനം. ഇയാള്‍ താമസിച്ചിരുന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ രാവിലെ പരിശോധന നടത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി കണ്ടെത്തിയത്. പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. …
Read More »
DeToor reflective wanderings…