തിരുവനന്തപുരം: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയും (സിബിസിഐ) ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് വച്ച് പെൺകുട്ടികൾക്ക് നേ രെ കയ്യേറ്റമുണ്ടായെന്നും ഇവരുടെ വിശദീകരണം വകവയ്ക്കാതെയാണ് പൊലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും …
Read More »ആർ എസ് എസിൻ്റെ ജ്ഞാനസഭയിൽ പങ്കെടുത്ത് കേരളത്തിലെ 4 വിസിമാർ
തിരുവനന്തപുരം: ആർഎസ്എസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന ജ്ഞാനസഭയിൽ പങ്കെടുത്തത് കേരളത്തിലെ നാല് വൈസ് ചാൻസിലർമാർ. കേരള വി.സി ഡോ.മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് വി.സി ഡോ. പി. രവീന്ദ്രൻ, കണ്ണൂർ വി.സി ഡോ.കെ കെ സാജു, കുഫോസ് വി.സി ഡോ. എ ബിജു കുമാർ എന്നിവരാണ് സെമിനാറിൽ പങ്കെടുത്തത്. ഗവർണർ രാജേന്ദ്ര അർലേഖറും സെമിനാറിൽ പങ്കെടുത്തിരുന്നു. ആർഎസ്എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിലാണ് വി സിമാരും പങ്കെടുത്തത്. …
Read More »ഓളപ്പരപ്പിലെ വേഗരാജാവായി റയാന്‍, വേഗറാണിയായി റാട്ട; മലബാര്‍ ജലോത്സവത്തിന് തിരശ്ശീല വീണു
കോഴിക്കോട്: കുതിച്ചു പായുന്ന ഇരുവഞ്ഞിപ്പുഴയുടെ ഓളപ്പരപ്പുകളോട് മല്ലിട്ട് ന്യൂസിലന്റ് സ്വദേശികളായ റയാനും വേഗയും വേഗപ്പട്ടം ചൂടി. മലബാര്‍ ജലോത്സവത്തിലെ വേഗം കൂടിയ താരങ്ങളെ കണ്ടെത്താനുള്ള അവസാന ദിവസത്തെ റാപ്പിഡ് മത്സരത്തിലാണ് ഇരുവരും കിരീടം ചൂടിയത്. വേഗരാജാവായി റയാന്‍ ഒ കോണറും റാണിയായി റാട്ട ലോവല്‍ സ്മിത്തും മത്സരത്തിലെ താരങ്ങളായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ടൂറിസം വകുപ്പ മന്ത്രി പി.എ മുഹമ്മദ് റിയാസ് സമ്മാനിച്ചു. ലോകത്തെ ഏറ്റവും വലിയ അഞ്ച് കയാക്കിങ് ഫെസ്റ്റിവലുകളില്‍ …
Read More »ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കൊട്ടാരക്കര സബ് ജയില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെ ജയില്‍ ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്. മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവച്ചത് വകുപ്പിന് മാനക്കേടുണ്ടാക്കി. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തു തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. നേരത്തേ കണ്ണൂര്‍ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു സത്താര്‍. ആ സമയത്തെ കണ്ണൂരിലെ അനുഭവങ്ങളാണ് മാധ്യമങ്ങളോട് പങ്കുവച്ചത്.
Read More »ആരുടെ വിഭാഗീയത? വി എസ്സോ പിണറായിയോ?
ജെയ്ക് തോമസ് ഇർഫാൻ ഹബീബ് മാർക്സിസ്റ്റ് സങ്കേതങ്ങളിൽ ചരിത്രരചനയും വ്യാഖ്യാനവും നടത്തും . എസ് എഫ് ഐയുടെ കാലിക്കറ്റ് സർവകലാശാലായൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം കേരളത്തിൻ്റെ സവിശേഷമായ സാമുദായികപശ്ചാത്തലം മുൻനിറുത്തി ഒരു ചോദ്യമുന്നയിച്ചു. ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷവർഗീയതയും ഒരേ തുലാസ്സിൽ തുങ്ങുമോയെന്ന്. സി.പി.എം രാഷ്ട്രീയത്തിൻ്റെ നെഞ്ചിലേക്കാണ് ഈ ചോദ്യം തുളഞ്ഞു കയറിയത്. ശുദ്ധമായ മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ അതെയെന്ന് പറയേണ്ടി വരും. എന്നാൽ കൽക്കത്ത കോൺഗ്രസ് അംഗീകരിച്ച ജനകീയ ജനാധിപത്യവിപ്ളവലൈനിൽ അധികാരം പിടിക്കണം.അങ്ങനെയെങ്കിൽ, …
Read More »പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പാലക്കാട് കര്‍ഷകന്‍ മരിച്ചു
പാലക്കാട്: കൃഷിയിടത്തില്‍ തേങ്ങ ശേഖരിക്കാന്‍ പോയ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. ഓലശേരി സ്വദേശി മാരിമുത്തു (72) നാണ് കൃഷിയിടത്തില്‍ പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റത്. പറമ്പിലുണ്ടായിരുന്ന ഷെഡ്ഡിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈന്‍പൊട്ടിക്കിടക്കുന്നത് അറിയാതെ അപകടത്തില്‍ പെടുകയായിരുന്നു. തേങ്ങയെടുക്കാനായി മാരിമുത്തുവാണ് ദിവസവും പറമ്പിലെത്താറുണ്ടായിരുന്നത്. ഏറെസമയം കഴിഞ്ഞും മാരിമുത്തു തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്താണ് മൃതദേഹം മാറ്റാനായത്. പ്രദേശത്ത് ഇന്നലെ ശക്തമായ കാറ്റുണ്ടായിരുന്നു. …
Read More »മനുഷ്യക്കടത്ത് ആരോപണം: മലയാളി കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. ജോലിക്കായി ദുര്‍ഗില്‍ നിന്ന് 3 പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവരാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളിലൊരാളുടെ സഹോദരനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കാരെ …
Read More »സംസ്ഥാനത്ത് മഴക്കെടുതികളില്‍ 4 മരണം
കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. വിവിധയിടങ്ങളിലായി വിവിധ അപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന്‍ മരിച്ചു. ജില്ലയിലെ തന്നെ ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ജീവന്‍ നഷ്ടമായി. ഇടുക്കിയില്‍ മരം വീണ് തോട്ടം തൊഴിലാളിക്കും മൂന്നാറില്‍ മണ്ണിടിഞ്ഞ് വീണ് ഒരാളും മരിച്ചു. കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ മുറിഞ്ഞുവീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും …
Read More »ഉറുമ്പ് അരികൂട്ടും പോലെ ഓരോന്നായി സംഭരിച്ചു; ഗോവിന്ദച്ചാമിയുടേത് 3വര്‍ഷത്തെ പ്ലാനിങ്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി ജയില്‍ ചാടിയത് മൂന്നുവര്‍ഷത്തെ പ്ലാനിങിനു ശേഷമെന്ന് പോലീസ്. ഉറുമ്പ് അരി കൂട്ടിവെക്കുംപോലെ ഓരോരോ സാധനങ്ങള്‍ പല സമയത്തായി സെല്ലില്‍ അയാള്‍ സംഭരിച്ചുകൂട്ടി. സെല്ലിന്റെ അഴികള്‍ അറുക്കാനുള്ള ഉപകരണങ്ങള്‍ ഓരോന്നായി സംഘടിപ്പിച്ചു. സെല്ലില്‍ എലിശല്യമെന്ന് പറഞ്ഞ് അഴികള്‍ക്കിടയില്‍ തുണിതിരുകാനുള്ള അനുവാദം നേടി. അങ്ങനെ ഓരോന്നും പ്ലാന്‍ ചെയ്ത് ഒടുവില്‍ 25ാം തിയ്യതി പുലര്‍ച്ചെ ഒരുമണിയോടെ ജയില്‍ചാടി. പീഡനക്കേസില്‍ ജയിലിലായപ്പോള്‍ പലരും ചോദിച്ച ഒരു …
Read More »വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന്റെ മാനേജ്‌മെന്റിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. സ്‌കൂളിന്റെ നടത്തിപ്പ് കൊല്ലം ജില്ല വിദ്യഭ്യാസ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. വിദ്യഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌കൂള്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന സ്‌കൂള്‍ പ്രധാനാധ്യപികയെ സസ്‌പെന്‍ഡ് …
Read More »
DeToor reflective wanderings…