Tuesday , March 3 2026, 4:40 pm

News

ഇത്തവണ ഓണക്കിറ്റില്‍ 15 ഇനം സാധനങ്ങള്‍; 6 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ഓണത്തെ വരവേല്‍ക്കാനിറങ്ങി സപ്ലൈകോയും. ഇത്തവണ ഓണക്കിറ്റില്‍ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട ആറുലക്ഷത്തിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 മുതല്‍ സപ്തംബര്‍ 2 വരെ ആയിരിക്കും കിറ്റ് വിതരണം. സപ്ലൈകോ ഓണച്ചന്തകള്‍ ഓഗസ്റ്റ് 25ന് തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍കുമാറാണ് അറിയിച്ചത്. എല്ലാ ജില്ല കേന്ദ്രങ്ങളിലും നിയോജകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25ാം തിയ്യതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉത്രാടം …

Read More »

മെഡിക്കല്‍ കോളജിലെ ശോചനീയാവസ്ഥയ്‌ക്കെതിരെ സംസാരിച്ച ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ വിദ്യഭ്യാസ ഓഫീസറാണ് നോട്ടീസ് നല്‍കിയത്. ഡോ.ഹാരിസ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവനയും ചട്ട ലംഘനമാണ്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഡോ.ഹാരിസിന്റെ …

Read More »

“വേട്ടയാടുന്നു, ആസൂത്രിത നീക്കത്തിന് തെളിവുണ്ട്, നിയമപരമായി മുന്നോട്ട് പോകും: വേടൻ

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ട്.  അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ പറഞ്ഞു. മുൻകൂർ ജാമ്യത്തിനായി ഇന്നു തന്നെ  ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ കുട്ടിച്ചേർത്തു. യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നും പിന്നീട് ബന്ധത്തില്‍ …

Read More »

വേനലവധി ഓർമ്മയാകുമോ? മൺസൂൺ അവധി ചർച്ചകൾക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ചൂട് കൂടിയ അവധിക്കാലത്തിന് പകരം തണുത്ത അവധിക്കാലമായാലോ? അത്തരമൊരു സാധ്യതയുടെ സൂചന നൽകിയിരിിക്കയാണ് വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി.  സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് വന്നത്. വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി അറിയിക്കാമെന്നും മന്ത്രിയുടെ പോസ്റ്റിലുണ്ട്. “കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് …

Read More »

യുവ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ കേസ്

തിരുവനന്തപുരം: യുവ ഡോക്ടറുടെ പരാതിയിൽ റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. പരാതിയിൽ ഇന്നലെ രാത്രിയാണ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് …

Read More »

മനുഷ്യക്കടത്ത് കേസ്: കന്യാസ്ത്രീകൾ ഹൈക്കോടതിയിലേക്ക്

റായ്പൂർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾ ഹൈക്കോടതിയിലേക്ക്. എൻ ഐ എ കോടതിയിൽ നടപടികൾ സങ്കീർണമാകാൻ സാധ്യതയുള്ളത് മുന്നിൽക്കണ്ടാണ് ഇന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ജാമ്യാപേക്ഷയുമായി എൻ ഐ എ കോടതിയെ സമീപിക്കാൻ ഇന്നലെ സെഷൻസ് കോടതി നിർദേശിച്ചിരുന്നു. എൻഐഎയുടെ അന്വേഷണ പരിധിയിൽ ഇല്ലാത്ത കേസിൽ എൻ ഐ എ കോടതിയെ എങ്ങനെ സമീപിക്കും എന്ന ചോദ്യം ഇന്നലെ തന്നെ സന്യാസിനിമാരുടെ അഭിഭാഷകർ ഉയർത്തിയിരുന്നു. മാത്രമല്ല …

Read More »

മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ വച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും. കെഎസ്ഇബി നേരത്തേ 5 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയിരുന്നു. 5 ലക്ഷം രൂപ കൂടി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി മിഥുന്റെ വീട്ടിലെത്തി കൈമാറും. നേരത്തേ പൊതുവിദ്യഭ്യാസ വകുപ്പിന്റെ അക്കൗണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപ അടിയന്തിര …

Read More »

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഇന്നൊരാണ്ട്; പുനരധിവാസ പട്ടികയില്‍ ഇടം പിടിക്കാതെ 47 കുടുംബം

വയനാട്: മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്. ദുരന്തത്തിന് ഒരു വര്‍ഷം തികഞ്ഞിട്ടും ദുരന്തബാധിതരുടെ പുനരധിവാസം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഒരു മാതൃക വീടിന്റെ നിര്‍മാണം മാത്രമാണ് ഇതുവരെ മുന്നോട്ട പോയത്. അതേസമയം വീട് ലഭിക്കാനുള്ള അന്തിമ പട്ടികയില്‍ 47 കുടുംബങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടില്ല എന്ന് ദുരന്തബാധിതര്‍ പറഞ്ഞു. മുണ്ടക്കൈയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് സന്ദര്‍ശനം നടത്തവേയാണ് ദുരന്തബാധിതര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ദുരന്തബാധിതരെ സര്‍ക്കാര് കൈവിടില്ലെന്നും വിഷയത്തില്‍ …

Read More »

ജപ്പാനിലും റഷ്യയിലും അമേരിക്കയിലും വീശിയടിച്ച് സുനാമിത്തിരകള്‍; ജപ്പാനില്‍ തിമിംഗലങ്ങള്‍ തീരത്തടിഞ്ഞു

മോസ്‌കോ: ലോകത്തെ ഭീതിയിലാഴ്ത്തി വീണ്ടും സുനാമിത്തിരകള്‍. റഷ്യയിലും ജപ്പാനിലും അമേരിക്കയിലും നാശം വിതച്ച് സുനാമിത്തിരകള്‍ കരതൊട്ടു. ബുധനാഴ്ച രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ റഷ്യയില്‍ സുനാമിത്തിരകളടിച്ചിരുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമ കംചട്ക ഉപദ്വീപാണ്. മേഖലയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും തീവ്രതയുള്ള ഭൂകമ്പമാണിതെന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഇത്. എന്നാല്‍ നിലവില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തുറമുഖങ്ങള്‍ക്ക് സാരമായ …

Read More »

മലപ്പുറത്ത് മാലിന്യ പ്ലാന്റില്‍ വീണ് 3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മാലിന്യ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്‌കരണ യൂണിറ്റിലെ കെമിക്കല്‍ ടാങ്കില്‍ വീണാണ് അപകടം. വികാസ് കുമാര്‍ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒരാള്‍ അസം സ്വദേശിയും മറ്റു രണ്ടുപേര്‍ ബീഹാര്‍ സ്വദേശികളുമാണ്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ടാങ്ക് വൃത്തിയാക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസ്സം ഉണ്ടായതിനെ …

Read More »