റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയുടേതാണ് വിധി. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ജസ്റ്റിസ് സിറാജുദ്ദീന്‍ ഖുറൈഷിയാണ് വിധി പ്രഖ്യാപിച്ചത്. കന്യാസ്ത്രീകള്‍ ഇന്ന് തന്നെ ജയില്‍ മോചിതരാകും. 50000 രൂപയുടെ 2 ആള്‍ജാമ്യം, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായതിന് ശേഷം 9ാം ദിവസമാണ് കന്യാസ്ത്രീകളുടെ മോചനം സാധ്യമായത്. കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ …
Read More »ഭീഷണിപ്പെടുത്തി, മര്‍ദ്ദിച്ചു; ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി പെണ്‍കുട്ടികള്‍
റായ്പൂര്‍: ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ കുടുംബം. ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് കാണിച്ചാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കുക. ജ്യോതി ശര്‍മ്മ ഉള്‍പ്പെടെയുള്ള ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി. ആള്‍ക്കൂട്ട വിചാരണ, മര്‍ദ്ദനമേല്‍പിക്കല്‍, തടഞ്ഞുവെയ്ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പരാതിയിലുള്ളത്. കന്യാസ്ത്രീകള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെറ്റാണെന്നും പെണ്‍കുട്ടികളുടെ കുടുംബം പറഞ്ഞു. നിയമ നടപടികളുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും പെണ്‍കുട്ടികള്‍ക്ക് നല്‍കുമെന്ന് കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാര്‍ …
Read More »നിര്‍ബന്ധിത മതിപരിവര്‍ത്തനം ആരോപിച്ച് പാസ്റ്റര്‍ക്കെതിരെ കേസ്
ഇടുക്കി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ക്കെതിരെ രാജസ്ഥാനില്‍ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ ജൂലൈ 15നാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. 21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്റര്‍ ആയി പ്രവര്‍ത്തിക്കുകയാണ് തോമസ്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമാനമായ മറ്റ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം അടക്കമുള്ള വകുപ്പുകളാണ് പാസ്റ്റര്‍ക്കെതിരെ ചുമത്തിയത്. പ്രാര്‍ത്ഥനയ്ക്കിടെ …
Read More »നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു
കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ്(51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ വെള്ളിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോട്ടല്‍ ജീവനക്കാര്‍ ബോധമറ്റ നിലയില്‍ നടനെ റൂമില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയായി നടന്‍ ചോറ്റാനിക്കരയിലുണ്ടായിരുന്നു. സിനിമയിലെ മുഴുവന്‍ ഭാഗവും അഭിനയിച്ചു തീര്‍ത്തതിന് ശേഷം വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം. മൃതദേഹം …
Read More »കളറായി സ്‌കൂള്‍ ഭക്ഷണ മെനു; ബിരിയാണിയും പായസവും ഉള്‍പ്പെടെ മെനുവില്‍
തിരുവനന്തപുരം: പഠനത്തിലെ വൈവിധ്യങ്ങളോടൊപ്പം ഭക്ഷണത്തിലും വൈവിധ്യങ്ങളുമായി സംസ്ഥാനത്തെ സ്‌കൂളുകളിലെ പുതുക്കിയ ഭക്ഷണ മെനു നിലവില്‍ വന്നു. ബിരിയാണിയും പായസവും ചമ്മന്തിയും ഉള്‍പ്പെടെ കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തിയത്. ആഗസ്റ്റ് ഒന്നുമുതലാണ് പുതുക്കിയ മെനു നിലവില്‍ വന്നത്. കുട്ടികളില്‍ വിളര്‍ച്ചയും പോഷകാഹാരക്കുറവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ വിഭവങ്ങളുള്‍പ്പെടുത്തി മെനു പരിഷ്‌കരിച്ചത്. ആഴ്ചയില്‍ ഒരിക്കല്‍ വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിലേതെങ്കിലും …
Read More »മെഡിക്കല്‍ കോളജില്‍ ജീവന്‍രക്ഷാ ഉപകരണം കാണാതായെന്ന് ആരോഗ്യമന്ത്രി; ഡോ.ഹാരിസിനെ കുടുക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശശി തരൂര്‍ എംപിയുടെ ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണം കാണാനില്ലെന്ന് ആരോഗ്യമന്ത്രി. 20 ലക്ഷം രൂപ വിലവരുന്ന ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണത്തിന്റെ ഭാഗം കാണാനില്ലെന്നും ഇത് വകുപ്പുതല അന്വേഷണത്തില്‍ മാത്രം ഒതുങ്ങില്ലെന്നും മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഡോക്ടറെ മോഷണക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് അന്വേഷണമെന്ന പേരില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ പറഞ്ഞു. സത്യം പറഞ്ഞ ഡോക്ടറെ ക്രൂശിക്കുകയാണ്. ആരോഗ്യമന്ത്രിക്ക് പറഞ്ഞ …
Read More »കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; ജാമ്യാപേക്ഷയില്‍ എന്‍ഐഎ കോടതി വിധി നാളെ
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്ത് പ്രോസിക്യൂഷന്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ കോടതി വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാക്കി. വിധി നാളെയാണ് പ്രഖ്യാപിക്കുക. നേരത്തേ കേസ് കോടതിയില്‍ പരിഗണിക്കുമ്പോള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാല്‍ തെളിവുകല്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ ഒരു വാദം. സാധാരണ ജാമ്യാപേക്ഷ …
Read More »സര്‍ക്കാര്‍ പാനല്‍ തള്ളി ഗവര്‍ണര്‍; ഡോ.സിസ തോമസിനും ഡോ.ശിവപ്രസാദിനും വിസിമാരുടെ ചുമതല
തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും സാങ്കേതിക സര്‍വകലാശാലയിലേക്കുമുള്ള താല്‍ക്കാലിക വിസി നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ പാനലിനെ തള്ളി ഗവര്‍ണര്‍. ഡോ.സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും ഡോ.ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല വിസിയായും നിയമിച്ച് കൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. ആറ് മാസത്തേക്കാണ് നിയമനം. രണ്ട് സര്‍വകലാശാലകളിലും പുതുതായി നിയമിതരായ വിസിമാര്‍ ചുമതലയേറ്റിട്ടുണ്ട്. ഏറെ നാള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് രണ്ട് സര്‍വകലാശാലകളിലും വിസിമാരെ നിയമിക്കുന്നത്. സര്‍ക്കാര്‍ പാനലിനെ പൂര്‍ണമായി തള്ളിക്കൊണ്ട് സ്വന്തം …
Read More »കന്യാസ്ത്രീകള്‍ മലയാളിയും സുറിയാനി അംഗങ്ങളായത് കൊണ്ടും ചര്‍ച്ചയായി; ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ചര്‍ച്ചയാവുന്നില്ല: മാര്‍ കൂറിലോസ്
കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കന്യാസ്ത്രീകള്‍ മലയാളികളും സുറിയാനി സഭാംഗങ്ങള്‍ ആയതു കൊണ്ടും കേരളത്തില്‍ ഇത്രവലിയ ചര്‍ച്ചയായി. നിത്യേനയെന്നോണം വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും വിശ്വാസികളും മിഷണറിമാരും ആക്രമിക്കപ്പെടുന്നുണ്ട്. അവര്‍ ദളിതരും ആദിവാസികളും ആയതിനാല്‍ ഇതൊന്നും വാര്‍ത്തയാകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിറം കറുത്തതായത് കൊണ്ട് കൂടിയായിരിക്കാം അവരൊക്കെ ആക്രമിക്കപ്പെടുന്നതും വാര്‍ത്തയാവാതിരിക്കുന്നതും. അതിലൊക്കെ സഭാ നേതൃത്തം ഇടപെടാതിരിക്കുന്നതും ഇതൊക്കെ …
Read More »ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നു; നോട്ടീസിന് മറുപടി നല്‍കാനുള്ള പേപ്പര്‍ പോലും ഓഫീസില്‍ ഇല്ലാത്ത അവസ്ഥ: ഡോ.ഹാരിസ്
തിരുവനന്തപുരം: തനിക്കെതിരായ ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് ഡോ.ഹാരിസ്. ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് അയച്ച കത്ത്് അദ്ദേഹം പുറത്തുവിട്ടു. മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ ഇതുസംബന്ധിച്ച് അദ്ദേഹം കത്തുനല്‍കിയിരുന്നു. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുകയാണ്. വൈകാരികമായാണ് ഡോ. ഹാരിസ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. കത്ത് നല്‍കിയതിന് ശേഷവും ഉപകരണങ്ങള്‍ കിട്ടിയിരുന്നില്ല. കത്തടിക്കാനുള്ള പേപ്പര്‍ വരെ താന്‍ പൈസ കൊടുത്താണ് വാങ്ങിക്കുന്നത്. പ്രിന്റ് …
Read More »
DeToor reflective wanderings…