കോഴിക്കോട്: സിനിമാ കോണ്‍ക്ലേവിലെ ചലച്ചിത്ര പ്രവര്‍ത്തകന്‍ അടൂരിന്റെ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ ഉന്നത വിദ്യഭ്യാസ മന്ത്രി. ‘വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല; ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം’ എന്നായിരുന്നു മന്ത്രി ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് …
Read More »ഡോ.ഹാരിസിനെതിരായ പ്രതികാര നടപടികളെ ചെറുക്കും: ഐഎംഎ
തിരുവനന്തപുരം: ഡോ.ഹാരിസ് ചിറക്കലിനെതിരായ ആരോഗ്യ വകുപ്പിന്റെ നടപടികള്‍ക്കെതിരെ ഡോക്ടര്‍ക്ക് പിന്തുണയുമായി ഡോക്ടര്‍മാരുടെ സംഘടന. പ്രതികാര നടപടികള്‍ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐഎംഎ അറിയിച്ചു. പ്രതികാര നടപടികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ തകര്‍ക്കുമെന്നും ഐഎംഎ വ്യക്തമാക്കി. ഹാരിസിനെതിരെയുള്ള നീക്കങ്ങള്‍ പാവപ്പെട്ട രോഗികളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഡോക്ടര്‍ ഹാരിസ് സദുദ്ദേശത്തോടെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആരോഗ്യവകുപ്പിന്റെ സിസ്റ്റം തകരാറില്‍ ആണെന്ന് മന്ത്രി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. സ്വന്തം വകുപ്പിലെ തകരാറുകള്‍ പരിഹരിക്കാന്‍ നടപടികള്‍ …
Read More »സാനു മാഷിന് വിടചൊല്ലി കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
കൊച്ചി: എഴുത്തുകാരനും വാഗ്മിയും ചിന്തകനുമായ എം.കെ സാനുവിന് വിടചൊല്ലി കേരളം. ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാല് മണിക്ക് രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ഇന്നലെ വൈകീട്ട് 5.35നാണ് അന്ത്യം സംഭവിച്ചത്. 98 കാരനായ സാനു മാഷ് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പൊതു വേദികളില്‍ സജീവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങി വിവിധ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലുമുണ്ടായ …
Read More »എന്‍ഡിപിഎസ് കേസുകളില്‍ 80 ശതമാനവും യുവാക്കളും വിദ്യാര്‍ത്ഥികളും; കുട്ടിക്കുറ്റവാളികള്‍ 1822
തിരുവനന്തപുരം: കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് എന്‍ഡിപിഎസ് കേസുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതികളാകുന്നതില്‍ 80 ശതമാനവും യുവാക്കളും കുട്ടികളുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം എക്‌സൈസ് കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്. സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതികളാകുന്ന കേസുകളും കൂടുതലാണ്. വിവിധ എക്‌സൈസ് സ്‌റ്റേഷനുകളിലായി 1822 കുട്ടികള്‍ക്കെതിരെയാണ് മയക്കുമരുന്ന് കേസുകളുളളത്. കേസുകളില്‍ കുട്ടികള്‍ അകപ്പെട്ടാല്‍ ചെറിയ കേസുകളില്‍ പലപ്പോഴും കേസുകള്‍ എടുക്കാറില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളാണെങ്കില്‍ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്കോ കൗണ്‍സിലിങിനോ വിടാറും …
Read More »ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല് വെട്ടും’ ; വയനാട് പാസ്റ്ററെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ബത്തേരി: വയനാട്ടില്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല് വെട്ടും എന്നായിരുന്നു ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ഭീഷണി. കലാപാഹ്വാനം, സംഘം ചേര്‍ന്നുള്ള ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ബത്തേരി പോലീസാണ് കേസെടുത്തത്. ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വെക്കേഷന്‍ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റര്‍ പോയത്. തിരിച്ചുവരുന്ന സമയത്ത് വാഹനം തടഞ്ഞു നിര്‍ത്തി സംഘം ഭീഷണി മുഴക്കുകയായിരുന്നു. എന്തിനാണ് ഹിന്ദു …
Read More »ഗവര്‍ണറുമായി സമവായത്തിന് നീക്കം; മന്ത്രിമാര്‍ ഗവര്‍ണറെ കാണുന്നു
തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിന് സര്‍ക്കാര്‍. ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദുവും നിയമമന്ത്രി പി. രാജീവും രാവിലെ 10ന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി ബിന്ദുവിനെയും ആര്‍ രാജീവിനെയും ചുമതലപ്പെടുത്തിയതായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാരുടെ രാജ്ഭവന്‍ സന്ദര്‍ശനം. ഡിജിറ്റല്‍, കെടിയു സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തിലെ സര്‍ക്കാരിന്റെ അതൃപ്തി …
Read More »പ്രൊഫ. എം.കെ സാനു അന്തരിച്ചു
കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു (99) അന്തരിച്ചു. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈകീട്ട് 5.35നായിരുന്നു അന്ത്യം. എഴുത്തുകാരന്‍, അധ്യാപകന്‍, ചിന്തകന്‍, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച സാനു മാഷിന് വലിയൊരു ശിഷ്യ സമ്പത്തുണ്ട്. 1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒന്നാം …
Read More »കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന്റെ രണ്ടുകാലുകളും അറ്റു
കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന്റെ രണ്ടുകാലുകളും അറ്റു. അപകടകരമാം വിധം യാത്രചെയ്ത ബാംഗ്ലൂര്‍ സ്വദേശിയായ ശിവശങ്കറിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാവിലെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്. ട്രെയിനിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌റ്റേഷനില്‍ ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്ക് ഇയാള്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരമായ …
Read More »ഓണം: സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; അറിയാം കൂടുതല്‍ വിവരങ്ങള്‍
ചെന്നൈ: ഓണക്കാലത്ത് കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്ര ബാലികേറാ മല എന്ന് സംസ്ഥാനത്തിന് പുറത്തും അകത്തും ജീവിക്കുന്ന പലരും പറയുന്ന കാര്യമാണ്. കേരളത്തില്‍ ഓണാവധി കൂടി ആരംഭിക്കുന്നതോടെ കേരളത്തിന് പുറത്തേക്കും ആളുകള്‍ ധാരാളമായി പോകുന്ന സമയം കൂടെയാണിത്. ദീര്‍ഘയാത്രയ്ക്ക് ചിലവു കുറഞ്ഞ വഴി എന്ന നിലയിലാണ് റെയിലേയെ സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നതും. എന്നാല്‍ ഓണക്കാലത്തെ ദുരിതയാത്ര കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. ഇത്തവണ ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുകയാണ് …
Read More »താല്‍ക്കാലിക വിസി നിയമനം: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: കെ.ടി.യു, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ താല്‍ക്കാലിക നിയമനത്തില്‍ സര്‍ക്കാര്‍ – ചാന്‍സലര്‍ പോര് മുറുകുന്നു. സര്‍ക്കാര്‍ നല്‍കിയ പാനലിനെ അവഗണിച്ചുകൊണ്ട് പാനലില്‍ ഇല്ലാത്ത ആളുകള്‍ക്ക് ഗവര്‍ണര്‍ ഏകപക്ഷീയമായി നിയമനം നല്‍കിയതിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍വ്വകലാശാല നിയമം അനുസരിച്ച് നിയമനം നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഉപഹരജി ആയാണ് ഹരജി നല്‍കുന്നത്. വെള്ളിയാഴ്ചയാണ് ഡിജിറ്റല്‍, കെടിയു താല്‍ക്കാലിക വിസിമാരായി സിസ തോമസ്, കെ ശിവപ്രസാദ് എന്നിവരെ …
Read More »
DeToor reflective wanderings…