താനൂർ: താനൂർ കസ്റ്റഡി കൊലക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. താമിര്‍ ജിഫ്രിയുടെ മരണത്തിലേക്ക് നയിച്ചത് പൊലീസ് മര്‍ദനമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നേരത്തേ ക്രൈംബ്രാഞ്ച് ചുമത്തിയ കൊലപാതക കുറ്റം സിബിഐ ഒഴിവാക്കി. ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നാല് ഡാന്‍സാഫ് ഉദ്യോഗസ്ഥരും താനൂര്‍ മുന്‍ എസ്‌ഐ കൃഷ്ണലാലും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. താനൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷാണ് ഒന്നാം പ്രതി. …
Read More »വയനാട് ഉരുൾപൊട്ടൽ: മരണം 400ൽ അധികമെന്ന് പഠന റിപ്പോർട്ട്
കോഴിക്കോട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവർ 400ന് മുകളിലെന്ന് പഠന റിപ്പോർട്ട്. ഐഐഎം കോഴിക്കോട്, എൻ ഐ ടി കോഴിക്കോട്, ഐ ഐ ടി ബോംബെ, ജപ്പാനിലെ കിയോ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഏഴായിരത്തിലധികം പേർ ദുരന്തത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. കാലാവസ്ഥ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഐ.ഐ.എമ്മിൽ നടന്ന ശിൽപശാലയിൽ റിപ്പോർട്ട് പ്രകാശനം ചെയ്തു. കിയോ സർവകലാശാലയിലെ പ്രൊഫസർ …
Read More »വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നു: അരുന്ധതി റോയിയുടെ അടക്കം 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍
ശ്രീനഗര്‍: അരുന്ധതി റോയിയുടേയും എ.ജി നൂറാനിയുടേയും അടക്കം 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. പുസ്തകങ്ങളിലൂടെ ജമ്മുകശ്മീരിൽ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, തെറ്റായ ഉള്ളടക്കങ്ങൾ നൽകുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് നടപടി. ഉള്ളടക്കത്തിന്റെ വിശദമായ പരിശോധനയുടേയും അന്വേഷണത്തിന്റെയും ശേഷമാണ് പുസ്തകങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്നാണ് ജമ്മു കശ്മീര്‍ ആഭ്യന്തര സെക്രട്ടറി നിരോധന ഉത്തരവ് പങ്കുവച്ചുകൊണ്ട് പ്രതികരിച്ചത്. അരുന്ധതി റോയിയുടെ ആസാദി, ഭരണഘടന വിദഗ്ധന്‍ എ.ജി നൂറാനിയുടെ ‘ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947-2021’, ബ്രിട്ടീഷ് ചരിത്ര …
Read More »തേങ്ങ മോഷണമാരോപിച്ച് ആദിവാസി സ്ത്രീക്ക് മര്‍ദനം; റോഡിലൂടെ വലിച്ചിഴക്കുകയും വസ്ത്രം കീറിയെന്നും പരാതി
കോഴിക്കോട്: തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സമുദായത്തില്‍ പെട്ട യുവതിക്ക് നേരെ അതിക്രമം. കോഴിക്കോട് കുറ്റ്യാടി തൊട്ടില്‍പ്പാലം സ്വദേശിയായ ജീഷ്മ എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തന്നെ മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചു കീറിയൈന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് കേസന്വേഷിച്ചില്ലെന്നും യുവതി പറഞ്ഞു. തേങ്ങാ മോഷണത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങള്‍ മര്‍ദിച്ചെന്നാണ് യുവതി ആരോപിച്ചത്. മഠത്തില്‍ …
Read More »വോട്ടര്‍ പട്ടികയില്‍ നാളെ വരെ പേരുചേര്‍ക്കാം; അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട രീതി പരിചയപ്പെടാം
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് നാളെ വരെ അവസരം. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഓഗസ്റ്റ് ഏഴു വരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം. പട്ടികയില്‍ പേരു ചേര്‍ക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും വിപുലമായ സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും(ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും(ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ …
Read More »ഹെല്‍മറ്റും കല്ലും ചെടിച്ചട്ടിയും വരെ ആയുധം; കണ്ണൂര്‍ സര്‍വകലാശാലയില്‍ ഏറ്റുമുട്ടി വിദ്യാര്‍ത്ഥികള്‍
കണ്ണൂര്‍: സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷഭരിതമായി കണ്ണൂര്‍ സര്‍വകലാശാല. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ട്മുന്‍പാണ് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വാക്കേറ്റത്തില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഹെല്‍മറ്റും കല്ലും ചെടിച്ചട്ടിയും വരെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. യുഡിഎസ്എഫിന്റെ യുയുസിമാര്‍ എത്തിയ ബസിന് മുന്നിലാണ് സംഘട്ടനമുണ്ടായത്. ഇരുകൂട്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിരഞ്ഞെടുപ്പിനിടെ ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാന്‍ വിസിക്ക് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. ഇത്തരത്തില്‍ സുരക്ഷയ്ക്കായി എത്തിയ പൊലീസ് സംഘര്‍ഷം ഒഴിവാക്കാന്‍ …
Read More »മുടക്കിയതിന്റെ എത്രയോ ഇരട്ടി ഹൈവേ അതോറിറ്റിക്ക് ലഭിച്ചു; ടോള്‍ നിര്‍ത്തലാക്കണം: വി.എസ് സുനില്‍കുമാര്‍
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി.എസ് സുനില്‍ കുമാര്‍. ചിലവാക്കിയതിന്റെ എത്രയോ ഇരട്ടി ദേശീയപാത അതോറിറ്റി ഇതിനോടകം നേടിയിട്ടുണ്ട്. നിയമപ്രകാരം, ടോള്‍ കൊടുക്കുമ്പോള്‍ സൗകര്യമുള്ള റോഡിലൂടെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍ യാതൊരു സൗകര്യവുമില്ലാത്ത റോഡില്‍ സഞ്ചരിക്കാന്‍ ടോള്‍ കൊടുക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. ടോള്‍ പലതവണയായി വര്‍ധിപ്പിച്ച് ഇപ്പോള്‍ വലിയ തുകയായിട്ടുണ്ട്. യാത്രക്കാരന്റെ സമയത്തിനോ ജീവനോ സുരക്ഷയ്‌ക്കോ വിലയില്ലാത്ത റോഡിന് എന്തിന് …
Read More »ഗതാഗതക്കുരുക്ക് പരിഹരിച്ചിട്ട് മതി ടോള്‍ പിരിവ്: പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വന്നതോടെയാണ് ഹൈക്കോടതിയുടെ നടപടി. ദേശീയ പാതയില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്നത് മൂലം ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ അഡ്വ. ഷാജി നല്‍കിയ ഹര്‍ജിയിലാണ് വിധി. നാല് ആഴ്ചത്തേക്ക് ടോള്‍ പിരിക്കരുതെന്നാണ് ഉത്തരവ്. അടിപ്പാത നിര്‍മ്മാണം നടക്കുന്നതുമൂലം റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. പ്രദേശത്ത് ഗതാഗത കുരുക്കും രൂക്ഷമാണ്. ദേശീയ …
Read More »‘കരിവേടന്മാര്‍, കരിങ്കുരങ്ങിനെ പോലെ ഇരിക്കുന്നു. പുലയന്മാര്‍’: നാലാംക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തി പ്രധാനാധ്യാപിക
ആലപ്പുഴ: എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയ്‌ക്കെതിരെ കേസ്. പേര്‍കാട് എംഎല്‍സി എല്‍പി സ്‌കൂളിലെ പ്രധാന അധ്യാപിക ഗ്രേസിക്കെതിരെയാണ് ആരോപണം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിക്കുകയും കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് പരാതിയില്‍. കുട്ടിയുടെ അമ്മ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ രണ്ടുമക്കള്‍ ഇതേ സ്‌കൂളിലാണ് പഠിക്കുന്നത്. …
Read More »എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടം: ഒരു രൂപപോലും നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി കോടതിയില്‍
കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 9531 കോടി രൂപയായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാനാവില്ലെന്നാണ് കമ്പനി ഹൈക്കോടതിയെ അറിയിച്ചത്. പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്നമെന്നാണ് കമ്പനിയുടെ വാദം. അപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നും കേരളം സമര്‍പ്പിച്ചത് അതിശയോക്തി കലര്‍ത്തിയ കണക്കാണെന്നും കമ്പനി കോടതിയില്‍ …
Read More »
DeToor reflective wanderings…