Tuesday , March 3 2026, 6:19 pm

News

‘മിഥുന്റെ വീട് എന്റേയും’ ശിലാസ്ഥാപനം ഇന്ന്

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. ‘മിഥുന്റെ വീട് എന്റെയും’ എന്ന പേരില്‍ നടത്തുന്ന ഭവന നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, സ്‌കൗട്ട് ആന്റ്് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എന്‍.കെ പ്രഭാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജൂലൈ …

Read More »

‘സുരേഷ് ഗോപിയെ കാണാനില്ല, കണ്ടെത്തണം’ പോലീസില്‍ പരാതി നല്‍കി കെഎസ്‌യു

തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‌യു നേതാവ്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കി. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. സുരേഷ് ഗോപിയെ കാണാനില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി കെ ശിവന്‍കുട്ടിയും പ്രതികരിച്ചിരുന്നു. …

Read More »

ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാന്‍ വീണ്ടും അനുവാദം ചോദിച്ച് ബവ്‌കോ; സ്വിഗ്ഗി വഴിയും മദ്യം വീട്ടിലെത്തുന്ന സമയം വിദൂരമല്ല

കോട്ടയം: ഇഷ്ടപ്പെട്ട ബ്രാന്റ് ക്യൂ നില്‍ക്കാതെ മൊബൈല്‍ വഴി ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചാലോ? ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന പോലെ. ഇത്തരമൊരു കാര്യത്തെ കുറിച്ച് സജീവ ചര്‍ച്ചകളിലാണ് ബവ്‌റിജസ് കോര്‍പറേഷന്‍. ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ബവ്‌കോ സര്‍ക്കാരിന് ശുപാര്‍ശയും നല്‍കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ മദ്യ വില്‍പനയ്ക്കുള്ള ആപ് നിര്‍മ്മാണത്തിലാണ് ബവ്‌കോ. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്‍പര്യം അറിയിച്ചിട്ടുണ്ട്. 3 വര്‍ഷമായി സര്‍ക്കാരിന് ഇതു സംബന്ധിച്ച് ബവ്‌കോ …

Read More »

വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: തടമ്പാട്ടുത്താഴം ഫ്‌ളോറിക്കൻ റോഡിൽ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കഴുത്തു ഞെരിച്ചാണ് കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. ശ്രീജയ (72), പുഷ്പ (68) എന്നിവരെയാണ് ഇന്ന് രാവിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെ താമസിച്ചിരുന്ന 60 വയസുള്ള സഹോദരൻ പ്രമോദാണ് മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ പ്രമോദ് ഒരു സഹോദരി മരിച്ചെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞു. ഇയാൾ വീട്ടിലെത്തി …

Read More »

തൃശൂരിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ്; സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തു

തൃശൂര്‍: തൃശൂരില്‍ വോട്ടര്‍ പട്ടികയില്‍ ബിജെപി ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണവുമായി തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തുവെന്നും സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ടുകളാണ് ചേര്‍ത്തതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയാണ് ബിജെപിക്കെതിരെ ഡിസിസി അധ്യക്ഷന്റെ ആരോപണം. നിരവധി വോട്ടര്‍മാരെ മറ്റ് മണ്ഡലങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും ബിജെപി നിരവധി ബൂത്തുകളില്‍ ചേര്‍ത്തിട്ടുണ്ട്. ഫോറം 6 പ്രകാരമല്ല …

Read More »

സ്‌കൂളുകളില്‍ ‘സുരക്ഷ മിത്രം’ സഹായപ്പെട്ടി; കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കാം

പത്തനംതിട്ട: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ടും കര്‍മ്മ പദ്ധതിയുമായി വിദ്യഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാനായി ‘സഹായപ്പെട്ടികള്‍’ സ്ഥാപിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ആലപ്പുഴ ചാരുംമൂടില്‍ പിതാവും രണ്ടാനമ്മയും ഉപദ്രവിച്ച കുഞ്ഞിനെ കണ്ടതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കുട്ടികളെല്ലാവരും വീടിനുള്ളില്‍ സുരക്ഷിതരല്ല എന്ന് സൂചിപ്പിക്കുന്ന നിരവധി വാര്‍ത്തകള്‍ അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് …

Read More »

പോലീസ് സംരക്ഷണയില്‍ കൊലക്കേസ് പ്രതികളുടെ പരസ്യ മദ്യപാനം: ഒടുവില്‍ കേസെടുത്ത് പോലീസ്

കണ്ണൂര്‍: പോലീസ് കസ്റ്റഡിയിലിരിക്കെ ടി.പി കൊലക്കേസ് പ്രതികളുടെ പരസ്യ മദ്യപാനത്തില്‍ ഒടുവില്‍ കേസെടുത്ത് പോലീസ്. കൊലക്കേസില്‍ വിചാരണ നേരിടുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കും സുഹൃത്തുക്കള്‍ക്കും എതിരെ തലശ്ശേരി പോലീസ് ഇന്നലെ രാത്രിയാണ് കേസെടുത്തത്. സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷമാണ് കേസെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തെളിവില്ലെന്നും കേസെടുക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു നേരത്തേ പോലീസ് പറഞ്ഞത്. സംഭവം വിവാദമായതോടെ പോലീസ് പ്രതിസന്ധിയിലായി. തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് നല്‍കിയ അന്വേഷണ …

Read More »

ഡോ.ഹാരിസിന്റെ മുറി അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തുറക്കണമായിരുന്നു; അതൃപ്തി അറിയിച്ച് കെജിഎംസിടിഎ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണം കാണാത്തതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അതൃപ്തി രേഖപ്പെടുത്തി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ). യൂറോളജി വിഭാഗം തലവന്‍ ഡോ.ഹാരിസ് ചിറക്കലിന്റെ മുറി തുറന്ന് പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാക്കണമായിരുന്നുവെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. റോസ്‌നാര ബീഗം പറഞ്ഞു. വിഷയത്തില്‍ തങ്ങളുടെ അതൃപ്തി പ്രിന്‍സിപ്പലിനെ അടക്കം അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്നലെ നടന്ന വിഷയത്തില്‍ മാധ്യമങ്ങള്‍ …

Read More »

പാലിയേക്കരയില്‍ ടോള്‍പിരിവ് തടഞ്ഞതിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയിലേക്ക്

തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ടോള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിറക്കിയെങ്കിലും പാലിയേക്കര ടോള്‍ പിരിവ് കമ്പനിക്ക് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയുണ്ട്. നേരത്തെ ഉണ്ടായിരുന്ന കരാര്‍ പ്രകാരം ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കേണ്ടി വന്നാല്‍ അതിന് സമാനമായ തുക ദേശീയ പാത അതോറിറ്റി നല്‍കണം എന്നതാണ് വ്യവസ്ഥ. ഇതിന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. …

Read More »

കേരള സര്‍ക്കാര്‍ കരാര്‍ ലംഘിച്ചു; മെസിയും സംഘവും ഈ വര്‍ഷം കേരളത്തിലെത്തില്ല- അര്‍ജന്റീന ഫുട്‌ബോള്‍ പ്രതിനിധി

തിരുവനന്തപുരം: ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുള്‍ബോള്‍ സംഘത്തിന്റെ കേരള സന്ദര്‍ശനം പരാജയപ്പെടാന്‍ കാരണം കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) പ്രതിനിധി. കേരള സര്‍ക്കാര്‍ കരാര്‍ ലംഘനം നടത്തിയെന്ന് എഎഫ്എ മാര്‍ക്കറ്റിങ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ ആണ് വ്യക്തമാക്കിയത്. ഈ വര്‍ഷം സൗഹൃദ മത്സരങ്ങള്‍ക്കായി അര്‍ജന്റീന ടീം കേരളത്തില്‍ എത്തില്ലെന്നും പീറ്റേഴ്‌സണ്‍ വ്യക്തമാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ കളിക്കാനായി ടീം …

Read More »