മലപ്പുറം: നഗരസഭയിലെ വോട്ടര്‍പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകളുമായി യുഡിഎഫ്. മൂന്ന് വോട്ടുകളാണ് കള്ളാടിമുക്കിലെ അംഗനവാടി കെട്ടിടത്തില്‍ ചേര്‍ത്തിരിക്കുന്നത്. മുഹമ്മദ് അയ്മന്‍, നസീര്‍ , റഹീമ എന്നിവരെയാണ് അംഗനവാടി കെട്ടിടത്തില്‍ ചേര്‍ത്തിരിക്കുന്നത്. 18 വയസ്സ് തികയാത്ത ആളുകളെ തിരിച്ചറിയല്‍ രേഖയില്‍ കൃത്രിമം കാണിച്ച് സിപിഐഎം വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു എന്നാണ് യുഡിഎഫ് ആരോപണം. ഇവയുടെ തെളിവുകള്‍ അടക്കം ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി. വോട്ടര്‍പട്ടികയില്‍ കൃത്രിമത്വം നടത്തിയെന്നതിന്റെ കൂടുതല്‍ തെളിവുകളാണ് …
Read More »വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി; രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതിയുമായി യുവതികള്‍ രംഗത്ത്. 2020ലും 2021ഉം വേടന്റെ അടുത്ത് നിന്ന് പീഡനം നേരിട്ടുവെന്ന് കാണിച്ച് രണ്ട് യുവതികളാണ് പരാതി നല്‍കിയത്. പരാതികള്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഗവേഷണാവശ്യത്തിനായി വേടനെ സമീപിച്ചപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഒരു പരാതി. എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. മറ്റൊരാള്‍ വേടനുമായി സൗഹൃദമുണ്ടായിരുന്ന ആളാണ്. തന്നെ ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ഇവരുടേയും പരാതി. അതേസമയം …
Read More »അസംബ്ലിയില്‍ അച്ചടക്കം പാലിച്ചില്ല: വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചുപൊട്ടിച്ച അധ്യാപകനെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: അസംബ്ലിയില്‍ അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചുപൊട്ടിച്ച അധ്യാപകനെതിരെ കേസ്. കാസര്‍ഗോഡ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ പ്രധാനാധ്യാപകന്‍ എം അശോകനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് അതിക്രൂരമായി പെരുമാറിയത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ജുവനൈല്‍ പോലീസ് നോഡല്‍ ഓഫീസറോടും അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. നാളെ കുട്ടിയുടെ വീട്ടില്‍ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശനം നടത്തും. അതേസമയം വിഷയത്തില്‍ വിദ്യഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. …
Read More »കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: മുഖ്യപ്രതിയുടെ മാതാപിതാക്കള്‍ കസ്റ്റഡിയില്‍
കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതി റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ സേലത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കേസില്‍ റമീസിന്റെ പിതാവ് രണ്ടാംപ്രതിയും മാതാവ് ഷെരീഫ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണക്കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. തന്നെ ആത്മഹത്യയിലേക്ക് എത്തിച്ചതില്‍ റമീസിനും മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും പങ്കുണ്ടെന്നാണ് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. മതംമാറാന്‍ തയ്യാറായിരുന്നെന്നും …
Read More »പിതാവിനൊപ്പം സഞ്ചരിക്കവേ ബൈക്കില്‍ നിന്ന് തെറിച്ചുവീണ രണ്ടാംക്ലാസുകാരി ബസ് കയറി മരിച്ചു
പാലക്കാട്: പിതാവിനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം. ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ കുട്ടിയുടെ ശരീരത്തിലൂടെ തൊട്ടുപിന്നാലെയെത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു. കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകള്‍ നഫീസത്ത് മിസ്രിയയാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ അത്തിക്കോടു വച്ച് ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. തൊട്ടുപിന്നാലെ അമിതവേഗത്തിലെത്തിയ ബസ് …
Read More »പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം: നാലുലക്ഷം രൂപ മോഷ്ടിച്ചു
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയയില്‍ മോഷണം. പൂജപ്പുരയിലെ കഫ്റ്റീരിയയില്‍ നിന്ന് 4 ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്നലെ രാത്രി മോഷണം നടന്നു എന്നാണ് കരുതുന്നത്. ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വച്ചിരുന്ന പണമാണിതെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. അതേസമയം സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും തടവുകാരും കഫേയില്‍ …
Read More »തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങള്‍ പുറത്തേക്കു ചോര്‍ത്തി. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.മഹേഷ് നല്‍കിയ പരാതിയില്‍ സിറ്റി സൈബര്‍ പോലീസ് കേസെടുത്തു. എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നു കണ്ടെത്താനായിട്ടില്ല. പ്രോഗ്രാമുകളിലും ഡാറ്റകള്‍ക്കും മാറ്റം വരുത്തിയിട്ടുണ്ട്. സാമ്പത്തികത്തട്ടിപ്പാണോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങള്‍ക്കാണോ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതെന്ന് പോലീസ് പരിശോധിക്കുകയാണ്. ക്ഷേത്രസുരക്ഷയെയും ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തനരഹിതമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് നുഴഞ്ഞുകയറ്റമെന്നും പരാതിയില്‍ …
Read More »അമീബിക് മസ്തിഷ്‌ക ജ്വരം: മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് രോഗബാധയേറ്റത് വീട്ടിലെ കിണറില്‍ നിന്ന്
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള മൂന്നുമാസം പ്രായമായ കുഞ്ഞിന് രോഗബാധയേറ്റത് വീട്ടിലെ കിണറില്‍ നിന്നെന്ന് സ്ഥിരീകരിച്ചു. മൂന്ന് ആഴ്ചയായി ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് ഇന്നാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുഞ്ഞ് ചികിത്സയിലാണ്. കുട്ടിയുടെ വീട്ടിലെ കിണര്‍ സ്ഥിതി ചെയ്യുന്നത് ചതുപ്പ് നിലത്തോട് ചേര്‍ന്ന സ്ഥലത്താണ്. അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടിലെ കിണര്‍ വറ്റിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളവും പരിശോധനയ്ക്കായി അയച്ചു. അതേസമയം അന്നശ്ശേരി …
Read More »വോട്ട് കൊള്ള ആരോപണം തെറ്റ്; രാഹുല്‍ വോട്ടര്‍മാരുടെ സ്വകാര്യത ലംഘിച്ചു: തെളിവുകള്‍ നല്‍കിയില്ലെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണം – തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനമില്ലെന്നും വോട്ടു കൊള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിന്റേയും ബീഹാറിലെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കാരം (എസ്.ഐ.ആര്‍) സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ആരോപണങ്ങളെ ഭയപ്പെടുന്നില്ല. കമ്മിഷന്റെ തോളില്‍ തോക്കുവച്ച് വോട്ടര്‍മാരെ ലക്ഷ്യമിട്ട് രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ആരോപണങ്ങളില്‍ …
Read More »കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കോട്ടക്കലില്‍ നിന്ന് ചമ്രവട്ടത്തേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് മറ്റു വാഹനങ്ങളിലിടിച്ച് മറിയുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റോഡിലാണ് അപകടമുണ്ടായത്. പ്രദേശത്ത് സ്ഥിരമായി അപകടങ്ങള്‍ നടക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രാത്രിയിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കാറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള …
Read More »
DeToor reflective wanderings…