Tuesday , March 3 2026, 11:43 am

News

അമീബിക് മസ്തിഷ്ക ജ്വരം: മലപ്പുറത്ത് 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറത്തും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ച് മൂന്നു പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഇതിൽ മൂന്നു മാസം പ്രായമായ കുഞ്ഞിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രോഗം ബാധിച്ച അന്നശ്ശേരി സ്വദേശിയായ …

Read More »

സെപ്തംബര്‍ 1 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒ.പി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു. സെപ്തംബര്‍ ഒന്നുമുതല്‍ വയോജനങ്ങള്‍ക്കായി പ്രത്യേക ഒ.പി കൗണ്ടര്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് അറിയിച്ചത്. താലൂക്ക്, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലാണ് പ്രത്യേക ഒപി കൗണ്ടറുകള്‍ സജ്ജീകരിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഒ.പി രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനു ശേഷമുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്. ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ ക്യുആര്‍ …

Read More »

നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിപ്പ് നടക്കുന്നു; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍

കോഴിക്കോട്: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് വ്യാജ പണപ്പിരിവ് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നിമിഷപ്രിയയുടെ പേരില്‍ പിരിവ് നടത്തുന്ന കെ എ പോളിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കണമെന്നായിരുന്നു …

Read More »

30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം നഷ്ടമാകും; സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പെട്ട് അറസ്റ്റിലാകുന്ന മന്ത്രിമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. 30 ദിവസമോ അതിലധികമോ പോലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടക്കേണ്ടി വന്നാല്‍ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതാണ് ബില്‍. ഇത്തരം കേസുകളില്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കണം. അല്ലാത്തപക്ഷം മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയതായി കണക്കാക്കും. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അറസ്റ്റിലായാലും 31ാം ദിവസം …

Read More »

ബലാത്സംഗക്കേസിൽ വേടൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റിൽ നിന്നും സംരക്ഷണം തേടിയുള്ള വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്‌തെന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് വേടനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഇടപെടൽ. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് വിധി പ്രസ്താവിക്കവേ  കോടതി പരാതിക്കാരിയോട് ചോദിച്ചിരുന്നു. ‘ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് …

Read More »

തുറന്നു പറച്ചിലുകൾ തലവേദനയാകുന്നു; പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അടക്കമുള്ള വിഷയങ്ങൾ ആരോഗ്യ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞത് ചർച്ചയായതോടെ നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്. ഡോക്ടർമാർ പരസ്യ പ്രതികരണത്തിന് മുതിരരുതെന്ന് പ്രിൻസിപ്പൽ ഡോ. പി.കെ ജബ്ബാര്‍ വകുപ്പ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഡോ.ഹാരിസിന് പിന്നാലെ ഡോ.മോഹന്‍ദാസും ആരോഗ്യമേഖലയെ വിമര്‍ശിച്ചതോടെയാണ് ഡോക്ടർമാരുടെ വാ മൂടിക്കെട്ടാൻ പ്രിൻസിപ്പൽ നടപടി തുടങ്ങിയത്. മരണാനന്തര അവയവദാന പദ്ധതി പാടെ തകര്‍ന്നെന്നും അത് ഏകോപിപ്പിക്കാനുള്ള സര്‍ക്കാര്‍ സംവിധാനമായ കെ.സോട്ടോ പരാജയമെന്നുമാണ് …

Read More »

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍; കിറ്റില്‍ 14 ഇന സാധനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍. ആദ്യഘട്ടത്തില്‍ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് നല്‍കുക. കിറ്റില്‍ 14 ഇന സാധനങ്ങള്‍ ലഭ്യമാക്കുമെന്നും സെപ്തംബര്‍ 4ന് വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ബി.പി.എല്‍ – എ.പി.എല്‍ കാര്‍ഡ് വ്യത്യാസമില്ലാതെ റേഷന്‍ കാര്‍ഡ് ഒന്നിന് 25 രൂപ നിരക്കില്‍ 20 കിലോ അരി ലഭ്യമാക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറിലും ഇത്തവണ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. 250ലധികം …

Read More »

ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: നാദാപുരത്ത് ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം ഇഹാബ് ആശുപത്രിയിലെ ഡോക്ടറായ മാഹി സ്വദേശി ശ്രാവണ്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ചികിത്സയ്‌ക്കെത്തിയപ്പോള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.

Read More »

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ സഹോദരനും സമാന രോഗലക്ഷണം

കോഴിക്കോട്: താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9കാരിയുടെ സഹോദരനും രോഗലക്ഷണം. ഏഴ് വയസ്സുള്ള കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പനിയും ശര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിലാണ്. ഓമശ്ശേരിയിലെ …

Read More »