കൊൽക്കത്ത : ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊൽക്കത്ത) ഇടയിലുള്ള ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനാണ് മോദി പച്ചക്കൊടി വീശിയത്. ‘‘ പൂർണമായും ശീതീകരിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കുറഞ്ഞ നിരക്കിൽ വിമാനയാത്രയ്ക്ക് സമാനമായ അനുഭവം യാത്രക്കാർക്ക് നൽകും. ദീർഘദൂര യാത്രകൾ കൂടുതൽ വേഗമേറിയതും സുരക്ഷിതവും സൗകര്യപ്രദവുമാക്കും. ഹൗറ-ഗുവാഹത്തി റൂട്ടിലെ യാത്രാസമയം …
Read More »കലോത്സവം കളറാക്കാൻ മോഹൻലാൽ; പ്രധാന വേദിയിൽ കനത്ത തിരക്കിനു സാധ്യത
തൃശൂർ : വർണ വിസ്മയാഘോഷമായ സംഘനൃത്തം, ആവേശം വിതറുന്ന വഞ്ചിപ്പാട്ട്, വേഗചാരുതയുടെ കോൽക്കളി, പാശ്ചാത്യ സംഗീത മേളമൊരുക്കുന്ന വയലിനും ട്രിപ്പിൾ ജാസും, ക്ലാസിക്കൽ നൃത്തസൗന്ദര്യം പകരുന്ന കുച്ചിപ്പുഡിയും ഭരതനാട്യവും.. അവധി ദിവസമായ ശനിയാഴ്ച കലോത്സവ നഗരിയിലേക്കു കാണികളുടെ കുത്തൊഴുക്കിനു സാധ്യത. 18ന് സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ കൂടി എത്തുമെന്നു തീരുമാനം ആയതോടെ നഗരം പൂരത്തിരക്കിലാകും. വേദികളിലെ മത്സരങ്ങളും ആവേശത്തിൽ മുങ്ങും. ആദ്യദിനം മുതൽ തേക്കിൻകാട് …
Read More »കെഎസ്ഇബിയിൽ വ്യാപക അഴിമതി;41 ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി, പണം കൈപ്പറ്റിയത് ഗൂഗിൾ പേ വഴി
തിരുവനന്തപുരം : വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കെഎസ്ഇബിയില്‍ കണ്ടെത്തിയത് വ്യാപക അഴിമതി. ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരിലാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വിജിലന്‍സിന്റെ പരിശോധനയില്‍ വ്യാപക അഴിമതിയും ക്രമക്കേടുമാണ് കെഎസ്ഇബിയില്‍ കണ്ടെത്തിയത്.41 ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 16.50 ലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. ഓവര്‍സീയറുടെ അക്കൗണ്ടിലേക്ക് 1.67 ലക്ഷം വന്നത് കട നടത്തുന്നയാളില്‍ നിന്നാണെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ സബ് …
Read More »2024ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്
മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് പുരസ്‌കാര വിവരം അറിയിച്ചത്. ഈ മാസം 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ഈ ബഹുമതി ലഭിക്കുന്ന …
Read More »ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്‍ നാളെ ഫ്ലാഗ് ഓഫ് ചെയ്യും
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ജനുവരി 17) ഫ്ലാഗ് ഓഫ് ചെയ്യും. മാൾഡ ടൗൺ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഹൗറയ്ക്കും ഗുവാഹത്തിക്കും (കാമാഖ്യ) ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് പച്ചക്കൊടി വീശും. തുടർന്ന്, ഉച്ചയ്ക്ക് 1.45-ന് മാൾഡയിൽ തന്നെ നടക്കുന്ന പൊതുചടങ്ങിൽ 3,250 കോടി രൂപയിലധികം മൂല്യമുള്ള റെയിൽ-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ …
Read More »ആഗോള പുരസ്കാരം നഷ്ടപ്പെട്ടെങ്കിലും ലോകത്ത് മുൻനിരയിലെത്തി കൊച്ചി വാട്ടർ മെട്രോ
കൊച്ചി വാട്ടർ മെട്രോയ്ക്ക് 2026 ലെ ആഗോള സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡ് നഷ്ടപ്പെട്ടെങ്കിലും ഈ രംഗത്തെ ലോകത്തെ മൂന്ന് പ്രശസ്ത ബ്രാൻഡുകളിലൊന്നായി കൊച്ചി വാട്ടർ മെട്രോ വളർന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഈ മത്സരം. ലോകത്തെ പ്രമുഖ രാജ്യങ്ങളോട് മൽസരിച്ചാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ കൊച്ചി വാട്ടർ മെട്രോ എത്തിയത്. ഒന്നാം സ്ഥാനം ബ്രസീലിലെ സാൽവദോർ നഗരത്തിനാണ് നൽകിയതെങ്കിലും ലോകത്തിലെ മുൻനിര സുസ്ഥിര ഗതാഗത സ്ഥാപനമായ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ …
Read More »ശബരിമല സ്വർണക്കൊടിമരം നിർമ്മാണം: സ്പോൺസർ തുക ഉണ്ടായിട്ടും കോടികളുടെ അനധികൃത പണപ്പിരിവ്; ദേവസ്വം ഭരണസമിതിക്കെതിരെ ഗുരുതര കണ്ടെത്തൽ
പത്തനംതിട്ട : ശബരിമല സ്വർണക്കൊടിമര നിർമ്മാണത്തിന്റെ മറവിലും വൻ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തൽ. കൊടിമര നിർമ്മാണത്തിന് ദേവസ്വം ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന വ്യാപക പണപ്പിരിവിലാണ് തട്ടിപ്പ്. കൊടിമരം ഫോണെക്സ് ഫൗണ്ടേഷൻ സ്പോൺസർ ചെയ്തിട്ടും പ്രമുഖ സിനിമാതാരങ്ങളിൽ നിന്നടക്കം കോടിക്കണക്കിന് രൂപ പിരിച്ചു എന്നാണ് അന്വേഷ സംഘം കണ്ടെത്തിയത്. സ്പോൺസർ ചെയ്തത് മറച്ചുവെച്ചിട്ടാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും ഭരണസമിതി തലപ്പത്തുണ്ടായ കാലത്ത് പണപ്പിരിവ് നടത്തിയിരിക്കുന്നത്. …
Read More »നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷൻ; വന്ദേഭാരതിനു സ്റ്റോപ്പ്, കരാർ ക്ഷണിച്ചു
തിരുവനന്തപുരം : നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ റെയിൽവേ ഗതിശക്തി വിഭാഗം കരാർ ക്ഷണിച്ചു. 7.56 കോടി രൂപയാണ് അടങ്കൽ തുക. ഫെബ്രുവരി 5 വരെ കരാർ സമർപ്പിക്കാം.കിഴക്കുവശത്ത് സ്റ്റേഷൻ മന്ദിരവും, ഇരു ഭാഗത്തും 600 മീറ്റർ നീളമുള്ള പ്ലാറ്റുഫോമുകളും ഫുട്ട്ഒാവർ ബ്രിജും ലിഫ്റ്റും പാർക്കിങ് സൗകര്യങ്ങളും ഉൾപ്പെടുന്നതാണു പദ്ധതി. 9 മാസമാണു നിർമാണ കാലാവധി. വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇ.അഹമ്മദ് …
Read More »ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പി.പി ദിവ്യയെ ഒഴിവാക്കി
തരുവനന്തപുരം: ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും പി പി ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്നു പി പി ദിവ്യ. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനമാണ് നടപടി സ്വീകരിച്ചത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ തെരഞ്ഞെടുത്തു. കെ എസ് സലീഖയാണ് സംസ്ഥാന പ്രസിഡന്റ്. ഇ പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. പിപി ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് ദിവ്യയെ ഒഴിവാക്കിയതെന്ന് …
Read More »ശബരിമലയിലെ നെയ്യ് വിൽപന ക്രമക്കേട്; വിജിലൻസ് കേസെടുത്തു
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിൽപനയിലെ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ 33 പ്രതികൾക്ക് ക്രമക്കേടിൽ പങ്കുണ്ട്.ശബരിമലയിലെ അഭിഷേക ശേഷമുള്ള നെയ്യ് വിൽപനയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. ഹൈക്കോടതിയുടെ മേൽനോട്ടത്തിലായിരിക്കും വിജിലൻസ് അന്വേഷണം. ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ നടപടി. …
Read More »
DeToor reflective wanderings…