തിരുവനന്തപുരം: ലൈംഗികാരോപണ കേസില്‍ അന്വേഷണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇനി ഒരു നിമിഷം പോലും എംഎല്‍എ ആയി തുടരാന്‍ അനുവദിക്കരുതെന്നും മാതൃകാപരമായ ഒരു തീരുമാനം കോണ്‍ഗ്രസ് എടുക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നിയമസഭ കക്ഷിയുടെ ഭാഗമായി രാഹുല്‍ തുടരുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീഷനും …
Read More »ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ് സമയപരിധി സെപ്തംബര്‍ 10വരെ നീട്ടി
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സമയപരിധിക്കുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ്ങ് നടത്താനാകും. അതേസമയം ഓണത്തോടനുബന്ധിച്ച് ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അനുവദിച്ച രണ്ടു ഗഡു പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി …
Read More »തൈക്കാട് ആശുപത്രിയില്‍ ജലവിതരണം മുടങ്ങിയിട്ട് മൂന്ന് ദിവസം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും സര്‍ക്കാര്‍ ആശുപത്രിയില്‍ ജലവിതരണം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. തുടര്‍ച്ചയായി മൂന്നുദിവസമായി ശുദ്ധജലമടക്കം ആശുപത്രിയില്‍ ജലവിതരണം മുടങ്ങിയിരുന്നു. ഓപ്പറേഷന്‍ തിയേറ്ററിലടക്കം വെള്ളം കിട്ടാത്ത അവസ്ഥയില്‍ ദുരിതത്തിലായിരിക്കയാണ് രോഗികളും കൂട്ടിരിപ്പുകാരും. അഞ്ച്, ആറ് വാര്‍ഡുകളിലും ഓപ്പറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് റൂം എന്നിവിടങ്ങളിലും വെള്ളമുണ്ടായിരുന്നില്ല. ഇതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടി. വെള്ളയമ്പലം – ശാസ്തമംഗലം റോഡില്‍ …
Read More »കോടതിയില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ജഡ്ജിയെ ഹൈക്കോടതി സ്ഥലം മാറ്റി
കൊല്ലം: കോടതിയില്‍ കേസിന്റെ ആവശ്യത്തിനായെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ജഡ്ജിയെ ഹൈക്കോടതി സ്ഥലം മാറ്റി. ചവറയിലെ കുടുംബ കോടതിയിലാണ് സംഭവം. ചേംബര്‍ മീഡിയേഷനു വിളിച്ചു വരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് ജില്ലാ ജഡ്ജിക്കു നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചത്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സഭ്യമല്ലാത്ത പ്രതികരണങ്ങള്‍ നടത്തിയെന്നുമാണ് പരാതിയില്‍. തുടര്‍ന്ന് പരാതി ജില്ലാ ജഡ്ജി ഹൈക്കോടതിയിലേക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റാന്‍ ഉത്തരവിട്ടത്. ജില്ലാ പ്രിന്‍സിപ്പല്‍ …
Read More »പോഷ് ആക്ട് രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണം: സുപ്രീംകോടതിയിൽ പുതിയ ഹരജി
ന്യൂഡൽഹി : തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി നിർമ്മിച്ച പോഷ് ആക്ട് (POSH Act) രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വീണ്ടും ഹരജി. തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടും മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്. സുപ്രീംകോടതി അഭിഭാഷക യോഗ മായ ആണ് ഹരജിക്കാരി. ഹരജിക്കാരിക്കായി അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. രാഷ്ട്രീയ പാർട്ടികളെ തൊഴിലിടമായി കാണാനാകില്ലെന്ന് നേരത്തേ കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെ …
Read More »ബവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ ബോണസ് ഒരുലക്ഷത്തിലധികം
തിരുവനന്തപുരം: ബവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ ഓണം ബോണസായി ലഭിക്കുക ഒരു ലക്ഷത്തിലധികം രൂപ. എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബവ്‌കോയുടെ റെക്കോര്‍ഡ് ബോണസാണ് ഇത്തവണത്തേത്. 1,02,500 രൂപയാണ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ബോണസ് 95,000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയര്‍ഹൗസുകളിലേയും സുരക്ഷ ജീവനക്കാര്‍ക്ക് 12,500 രൂപയും കടകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്‌സുകളിലേയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ വീതവും ബോണസ് ലഭിക്കും.
Read More »‘മെസ്സി വരും’ ; കേരള സന്ദര്‍ശനം സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
തിരുവനന്തപുരം: ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ). ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയും സംഘവും നവംബറില്‍ കേരളത്തിലെത്തി സൗഹൃദ മത്സരം കളിക്കുമെന്ന് എഎഫ്എ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കയാണ്. ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എഎഫ്എ പുറത്തുവിട്ടതില്‍ കേരളവും ഉള്‍പ്പെട്ടിരുന്നു. കേരളത്തിനു പുറമേ അംഗോളയിലും അര്‍ജന്റീന ടീം കളിക്കും. കേരളത്തില്‍ നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. അര്‍ജന്റീന …
Read More »‘നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം; കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണം’: സുപ്രീംകോടതിയില്‍ ഹരജിയുമായി കെ.എ പോള്‍
ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസമുണ്ടാകുമെന്നും സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. വധശിക്ഷ 24നോ 25നോ നടപ്പാക്കുമെന്നാണ് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ.എ പോള്‍ കോടതിയില്‍ അറിയിച്ചത്. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. നിമിഷ പ്രിയ ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ കോടതിയെ സമീപിച്ചത് എന്നാണ് കെ എ പോളിന്റെ …
Read More »മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47കാരനായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ മെഡിക്കല്‍ കോളജില്‍ 5 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ നില അതീവ …
Read More »ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 2 മാസത്തെ കുടിശ്ശിക നല്‍കാന്‍ 1679 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: 2 മാസത്തെ ക്ഷേമനിധി പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍ക്കാരിന്റെ ഓണ സമ്മാനമായി 62 ലക്ഷത്തോളം ആളുകള്‍ക്ക് രണ്ട് ഗഡു പെന്‍ഷന്‍ നല്‍കും. ഇതിനായി 1679 കോടി അനുവദിച്ചതായി മന്ത്രി പറഞ്ഞു. ആഗസ്റ്റിലെ പെന്‍ഷനു പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് നല്‍കുന്നത്. 3200 രൂപയാണ് ഓരോ ഉപഭോക്താവിനും ലഭിക്കുക. ശനിയാഴ്ച മുതല്‍ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ …
Read More »
DeToor reflective wanderings…