Tuesday , March 3 2026, 8:03 pm

News

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പോലീസ്

കോഴിക്കോട്: നടക്കാവില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. ജവഹര്‍ നഗറിനു സമീപം പുലര്‍ച്ചെ ഒരു മണിയോടെയാണ് വടയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന്‌ പോലീസ് നടത്തിയ പരിശോധനയില്‍ റമീസിനെ കക്കാടംപൊയിലില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ട വീട്ടില്‍ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റമീസിനെ തട്ടിക്കൊണ്ടു പോയ നാലുപേരും അവര്‍ക്ക് സഹായം ചെയ്ത നാലുപേരുമാണ് പോലീസ് പിടിയിലായത്. തട്ടിക്കൊണ്ടു പോകുന്നത് …

Read More »

താമരശ്ശേരി ചുരത്തില്‍ ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടും; മഴയുള്ളപ്പോള്‍ യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ ഒറ്റവരിയായി ഭാരം കുറഞ്ഞ വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനം. നിയന്ത്രണങ്ങളോടെ പാത തുറക്കാമെന്ന് കോഴിക്കോട് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയാണ് തീരുമാനമെടുത്തത്. അതേസമയം മഴ ശക്തമായി പെയ്താല്‍ ചുരത്തിലൂടെയുള്ള യാത്ര വീണ്ടും നിരോധിച്ചേക്കും. വ്യാഴാഴ്ച രാത്രി റവന്യൂ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വയനാട്, കോഴിക്കോട് കലക്ടര്‍മാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വ്യാഴാഴ്ച പാത ഭാഗികമായി തുറന്നെങ്കിലും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന്‌ വീണ്ടും ചുരത്തിലൂടെയുള്ള യാത്രയ്ക്ക്‌ …

Read More »

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതിയായി; പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന്

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന വികസന പദ്ധതിയായി കണക്കാക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ഈ മാസം 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള തുരങ്കപാതയുടെ നിര്‍മാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റര്‍ ഇരട്ട ടണലാണ് നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് …

Read More »

‘പ്രവാചകൻ്റെ മുടി’; കാന്തപുരം 94-ാം വയസ്സിലും വ്യാജം പറയുന്നത് തുടരുന്നു – ബഹാഉദീൻ നദ്‌വി

മലപ്പുറം: പ്രവാചക മുടി സംബന്ധിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്‌വി. തൻ്റെ  കൈവശം പ്രവാചകൻ്റെ  മുടി ഉണ്ടെന്നതും കാലക്രമേണ അത് വളർന്നു എന്ന കാന്തപുരത്തിൻ്റെ വാദത്തെ വിമർശിച്ചാണ് നദ്‌വി രംഗത്ത് വന്നത്. പ്രവാചകൻ്റെ മുടി കയ്യിലുണ്ടെന്ന കാന്തപുരത്തിന്റെ വാദം വ്യാജമാണ്.  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊണ്ടുവന്നപ്പോള്‍ തന്നെ അത് വ്യാജമാണെന്ന് തെളിഞ്ഞതാണ്. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി പദവി എന്നതും …

Read More »

വയനാട് ചുരം വീണ്ടും അടച്ചു

  കോഴിക്കോട്: താമരശ്ശേരി ചുരം വഴി വാഹനങ്ങൾ നിരോധിച്ചു. വയനാട്ടിൽ നിന്നും വയനാട്ടിലേക്കുമുള്ള വാഹനഗതാഗതം കുറ്റ്യാടി ചുരം വഴി തിരിച്ചു വിട്ടു വ്യൂ പോയിൻ്റിൽ മണ്ണിടിഞ്ഞ് രണ്ടു ദിവസം മുടങ്ങിയ ഗതാഗതം ഇന്ന് രാവിലെയാണ് തുറന്നത്. എന്നാൽ ലക്കിടിക്കടുത്ത് വീണ്ടും മണ്ണിടിഞ്ഞിരിക്കയാണ്. 30 മീറ്റർ മുകളിൽ നിന്ന് പാറക്കെട്ടുകൾ ഇളകി ഒഴുകാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടിവാരത്തും ലക്കിടിയിലും പൊലീസ് വാഹനങ്ങൾ തടഞ്ഞ് വഴി തിരിച്ചു വിടുകയാണ്.

Read More »

കാസർഗോഡ് നിയന്ത്രണം വിട്ട് ബസ്, കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചു കയറി 6 മരണം

കാസര്‍ഗോഡ് : കാസർഗോഡ് – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ആണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ 6 പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. ബസിൻ്റെ ബ്രേക്ക് പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. …

Read More »

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര പിഴവെന്ന് പരാതി; ശസ്ത്രക്രിയക്കിടെ മറന്നുവച്ച ട്യൂബുമായി യുവതി നരകിച്ചത് 2 വർഷത്തോളം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് യുവതിയും കുടുംബവും രംഗത്ത്. മലയിൻകീഴ് സ്വദേശിനി സുമയ്യയും കുടുംബവുമാണ് പരാതിക്കാർ. 2023 ൽ തൈറോയ്ഡ് ശസ്ത്രക്രിയക്ക് ജനറൽ ആശുപത്രിയിൽ സുമയ്യ എത്തിയിരുന്നു. ഡോ.രാജീവ് കുമാറാണ് റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിൻ്റെ ഗൈഡ് വയർ വയറ്റിൽ കുടുങ്ങി എന്നാണ് യുവതിയുടെ പരാതി. സുമയ്യയുടെ …

Read More »

കോഴിക്കോട്ട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, ജില്ലയിൽ ഒമ്പത് രോഗികൾ

കോഴിക്കോട്: പന്തീരാങ്കാവ് സ്വദേശിനിയായ 43 കാരിക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചത്. ബീച്ച് ആശുപത്രിയിൽ നിന്നെത്തിച്ച ഇവരുടെ സ്രവ പരിശോധനയിലാണ് മസ്തിഷ്ക ജ്വരം ഉറപ്പായത്. ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ആറു പേർ. മലപ്പുറം, വയനാട് ജില്ലക്കാരാണ് മറ്റ് രോഗികൾ . രോഗം പടരുന്നതിൻ്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് ഇനിയുമായിട്ടില്ല. സ്വദേശിനിയായ …

Read More »

‘ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കും’; വി ഡി സതീശന്‍

തിരുവനന്തപുരം: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഷാഫി പറമ്പിൽ എം പിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കും എന്ന് വി.ഡി ഫെ യ്സ്ബുക്കിൽ കുറിച്ചു. ഡിവൈഎഫ്ഐ നടത്തിയത് അസഭ്യവര്‍ഷവും സമരാഭാസവും ജനാധിപത്യ വിരുദ്ധവുമാണ്. പിണറായി വിജയന്‍ സര്‍ക്കാരും സിപിഐഎമ്മും അകപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് ഇത്തരം സമരാഭാസങ്ങള്‍ക്ക് പിന്നിലെന്നും സതീശന്‍ …

Read More »

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം; മണ്ണിടിച്ചിലിന് സാധ്യതയെന്ന് വിദഗ്ദ സംഘം

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ഇന്നും വ്യാഴാഴ്ച) ഗതാഗത നിയന്ത്രണം തുടരും. വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകൾക്കു ശേഷമേ നിരോധനത്തിൽ അയവു വരുത്തൂവെന്ന് വയനാട് കലക്ടർ ഡി. ആർ. മേഘശ്രീ അറിയിച്ചു. ബുധനാഴ്ച രാത്രി താമരശ്ശേരി വഴിയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് യാത്രാ നിരോധനം തുടരാൻ തീരുമാനിച്ചത്. മണ്ണിടിഞ്ഞ ഭാഗത്തെ കല്ലും മണ്ണും ഇന്നലെ രാത്രിയോടെ മാറ്റിയിരുന്നു. തുടർന്ന് ആദ്യം …

Read More »