കോഴിക്കോട്: സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിടുന്നതില്‍ പ്രതിഷേധിച്ചാണ് എന്‍ഡിഎ വിടുന്നതെന്ന് സി കെ ജാനു പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് (ജെ.ആര്‍.പി) മുന്നണി വിടാനുള്ള തീരുമാനം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ എന്‍ഡിഎയിലായിരുന്നു സി കെ ജാനു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. പിന്നീട് 2018 ല്‍ എന്‍ഡിഎ വിട്ട …
Read More »കണക്കുതീര്‍ത്ത് വീയപുരം ചുണ്ടന്‍; ഓളപ്പരപ്പിലെ വിജയക്കിരീടം കൈനകരിയിലേക്ക്
ആലപ്പുഴ: കണക്കിന് കണക്കുതീര്‍ന്ന് കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ (വി.ബി.സി) വീയപുരം ചുണ്ടന്‍ നെഹ്‌റു ട്രോഫി ചാമ്പ്യന്മാരായി. പുന്നമടക്കായലിലെ വേഗരാജാവായി കന്നിക്കിരീടം ചൂടുമ്പോള്‍ കഴിഞ്ഞ വര്‍ഷം 0.005 സെക്കന്‍ിനു നഷ്ടപ്പെട്ട കിരീടമാണ് ഫോട്ടോ ഫിനിഷില്‍ കൈനകരിയിലേക്കെത്തുന്നത്. വ്യക്തമായ ലീഡില്‍ മത്സരിച്ചാണ് 4:21:084 സമയത്തിനുള്ളില്‍ വീയപുരം ചുണ്ടന്‍ കിരീടത്തിലേക്ക് തുഴയെറിഞ്ഞത്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന്‍ (4:21:782) രണ്ടാം സ്ഥാനം നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടം ചുണ്ടന്‍ (4:21:933) …
Read More »ആവേശപ്പരപ്പില്‍ പുന്നമടക്കായല്‍; നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കമായി
ആലപ്പുഴ: ഓളപ്പരപ്പുകളെ ആവേശത്തിരയിലാഴ്ത്തി 71ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കമായി. 21 ചുണ്ടന്‍ വള്ളങ്ങള്‍ ട്രോഫിക്കായി മത്സരിക്കുമ്പോള്‍ ആരാകും അടുത്ത വിജയി എന്ന ആകാംക്ഷയിലാണ് നാടും നഗരവും. ഹീറ്റ്‌സില്‍ മികച്ച സമയം കുറിക്കുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ജലോത്സവം ഉത്ഘാടനം ചെയ്തത്. സിംബാബ്‌വേ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി അതിഥിയായിരുന്നു. ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫിക്ക് 10 കോടി …
Read More »ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്തു; സന്ദേശങ്ങള്‍ അയക്കുന്നതില്‍ തടസ്സം
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (കെ.എസ്.ടി.എം.എ) സംസ്ഥാന അടിയന്തര ഓപ്പറേഷന്‍ സെന്ററുമായി ബന്ധിപ്പിച്ചിട്ടുള്ള ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ സമൂഹ മാധ്യമത്തിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നിലവില്‍, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മുന്നറിയിപ്പ് സന്ദേശങ്ങളോ മറ്റ് ആശയവിനിമയങ്ങളോ അയയ്ക്കാനോ സ്വീകരിക്കാനോ സാധിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. ഹാക്കിംഗിന് പിന്നാലെ, ഗ്രൂപ്പുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുന്ന എല്ലാ ഗ്രൂപ്പുകളും …
Read More »മലപ്പുറം കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശി ദേവി നന്ദനയാണ് (21) മരിച്ചത്. മലപ്പുറത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ദേവി നന്ദന. വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ യുവതി പുഴയില്‍ ചാടുന്നത് കണ്ട ദൃക്സാക്ഷികള്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും നടത്തിയ തിരച്ചിലില്‍ പാലത്തില്‍ …
Read More »കണ്ണൂരില്‍ വീട്ടില്‍ ഉഗ്ര സ്‌ഫോടനം: ഒരാള്‍ മരിച്ചു; ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍
കണ്ണൂര്‍: കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ചാലാട് സ്വദേശി മുഹമ്മദ് എന്നയാളാണ് മരിച്ചതെന്നാണ് സൂചന. സ്‌ഫോടനത്തില്‍ മരിച്ചയാളുടെ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു. പടക്ക നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും സംശയമുണ്ട്. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ടുപേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സ്‌ഫോടനത്തില്‍ ചുറ്റുപാടുമുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ …
Read More »നാദാപുരത്ത് കുറുക്കന്റെ കടിയേറ്റ് വയോധികന്‍ ചികിത്സയില്‍
കോഴിക്കോട്: നാദാപുരത്ത് കുറുക്കന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്. ചിയ്യൂര്‍ സ്വദേശി തയ്യില്‍ ശ്രീധരനാണ് വീടിനു സമീപത്തെ റോഡില്‍ വച്ച് കുറുക്കന്റെ കടിയേറ്റത് കഴുത്തിന് പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടിയേറ്റതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുറുക്കനെ തല്ലിക്കൊന്നു. പ്രദേശത്ത് കുറുക്കന്റെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Read More »താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി; ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ വാഹനങ്ങള്‍ കയറ്റിവിടും
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. വെള്ളിയാഴ്ച മുതല്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കയറ്റിവിടും. വെള്ളിയാഴ്ച കോഴിക്കോട് കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഗതാഗത നിരോധനം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. അതേസമയം ചരക്കുമായെത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണമൊരുക്കിയിട്ടുണ്ട്. ഇരുവശങ്ങളില്‍ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങള്‍ അനുവദിക്കില്ല. ഹെയര്‍പിന്‍ വളവുകളില്‍ സ്ലോട്ട് തീരുമാനിക്കും. ഒരു സമയം ഒരു വശത്തേക്ക് മാത്രമേ വലിയ ചരക്കു വാഹനങ്ങള്‍ അനുവദിക്കുകയുള്ളൂ. മണ്ണിടിച്ചിലുണ്ടായ ഒന്‍പതാം …
Read More »യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; ഡോ.രാജീവ് കുമാറിനെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് ചികിത്സപ്പിഴവിന് ഇരയായെന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെ ബിഎന്‍എസിലെ 336, 338 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. 2023 ല്‍ തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ ആശുപത്രിയില്‍ വച്ച് മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി എന്നാണ് സുമയ്യയുടെ കുടുംബം ആരോപിച്ചത്. കഴിഞ്ഞ ദിവസമാണ് യുവതിയും കുടുംബവും സംഭവം മാധ്യമങ്ങള്‍ വഴി പുറത്തറിയിച്ചത്. ശസ്ത്രക്രിയ …
Read More »നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി
കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി കോടതി. കേസില്‍ പക്ഷപാതപരമായ അന്വേഷണമാണ് നടന്നതെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയാണ് തള്ളിയത്. കേസ് തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റും. ‘അന്വേഷണം പൂര്‍ണമല്ല. ഫോണ്‍കോള്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഹാജരാക്കിയിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലായിരുന്നു അന്വേഷണം നടന്നത്’, തുടങ്ങിയ ആരോപണങ്ങളാണ് കുടുംബം …
Read More »
DeToor reflective wanderings…