തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള കുടിശ്ശിക കെട്ടിക്കിടക്കുന്നതിനാല്‍ ഹൃദയ ശസത്രക്രിയ ഉപകരണങ്ങളുടെ വിതരണം സ്വകാര്യ കമ്പനികള്‍ നിര്‍ത്തിവച്ചു. ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ് വയര്‍, ബലൂണ്‍ തുടങ്ങിയവയുടെ വിതരണമാണ് കമ്പനികള്‍ നിര്‍ത്തിയത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകള്‍ അടുത്തു തന്നെ നിലയ്ക്കുന്ന സാഹചര്യമാണ്. കയ്യിലുള്ള സ്റ്റോക്കുകളെ ആശ്രയിച്ചാണ് നിലവിലെ ശസ്ത്രക്രിയകള്‍ നടക്കുന്നത്. മെഡിക്കല്‍ കോളജുകളടക്കം 21 ആശുപത്രികള്‍ക്ക് വിതരണക്കാര്‍ നേരിട്ടാണ് ഉപകരണങ്ങള്‍ നല്‍കുന്നത്. …
Read More »കെട്ടിട പെര്‍മിറ്റ് നല്‍കിയില്ലെന്ന് ആരോപണം; പഞ്ചായത്ത് ഓഫീസ് തീയിടാന്‍ ശ്രമം
മലപ്പുറം: തുവ്വൂരില്‍ പഞ്ചായത്ത് ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച് യുവാവ്. കരുവാരക്കുണ്ട് തരിശ് സ്വദേശി വെമ്മുള്ളി മജീദാണ് പഞ്ചായത്ത് ഓഫീസില്‍ അതിക്രമത്തിനുമുതിര്‍ന്നത്. മജീദിന്റെ മാമ്പുഴയിലെ വാണിജ്യ കെട്ടിടത്തിന് അനുമതി ലഭിച്ചില്ലന്ന കാരണം പറഞ്ഞായിരുന്നു അതിക്രമം. അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മജീദിന് നോട്ടീസ് നല്‍കിയെന്നും മറുപടി നല്‍കിയില്ലെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. മജീദിന്റെ അപേക്ഷയില്‍ അപാകതകള്‍ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. മജീദ് ജീവനക്കാര്‍ക്ക് നേരെ കത്തി വീശിയും ആക്രമിക്കാന്‍ ശ്രമിച്ചു.
Read More »16 വര്‍ഷം ജയിലില്‍ കിടന്ന് മരിച്ചതിനുശേഷം കുറ്റവിമുക്തനാക്കി, കുഴിമാടത്തില്‍ എത്തി വിധി വായിച്ച് വീട്ടുകാര്‍
നാഗ്പൂര്‍: 16 വര്‍ഷം ജയിലില്‍ കിടന്ന് മരിച്ച് നാല് വര്‍ഷത്തിനിപ്പുറം കേസില്‍ കുറ്റവിമുക്തനായ മുബൈ ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതി കമാല്‍ അഹമ്മദ് അന്‍സാരിയുടെ കുഴിമാടത്തിലെത്തി കോടതി വിധി വായിച്ച് കേള്‍പ്പിച്ച് വീട്ടുകാര്‍. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ജൂലൈ 21നാണ് കമാല്‍ അഹമ്മദ് അന്‍സാരി അടക്കം 12 പേരെ കേസില്‍ കുറ്റവിമുക്തരാക്കിയത്. കേസില്‍ കമാല്‍ അഹമ്മദ് അന്‍സാരി അടക്കം 5 പേര്‍ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്. വിശ്വസിക്കാന്‍ യോഗ്യമായ തെളിവുകള്‍ ഇല്ലെന്ന് …
Read More »ആലപ്പുഴയില്‍ 75കാരി മാത്രമുള്ള വീട്ടില്‍ വാട്ടര്‍ അതോറിറ്റി നല്‍കിയത് 49,476 രൂപയുടെ ബില്‍
ആലപ്പുഴ: വയോധിക മാത്രം താമസിക്കുന്ന വീട്ടില്‍ 49,476 രൂപയുടെ ബില്‍ നല്‍കി വാട്ടര്‍ അതോറിറ്റി. ആലപ്പുഴ ജില്ലയിലെ മാന്നാറിലെ 13ാം വാര്‍ഡില്‍ കുട്ടമ്പേരൂര്‍ മുട്ടത്തേത് സുമതി എന്ന ഉപഭോക്താവാണ് വാട്ടര്‍ അതോറിറ്റിയുടെ ബില്‍ കണ്ട് കണ്ണ് തള്ളിയത്. ക്ഷേമ പെന്‍ഷന്‍ മാത്രം വരുമാനമായുള്ള സുമതി വര്‍ഷങ്ങളായി വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. 2025 ജൂണിലെ കുടിശ്ശിക ഉള്‍പ്പെടെ 961 രൂപ സുമതി അടച്ചിരുന്നു. ശേഷം ജൂണ്‍ 28 മുതല്‍ ഓഗസ്റ്റ് 27 …
Read More »സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 77000 രൂപ
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന് 77000 രൂപയെന്ന മാജിക് സംഖ്യയിലേക്ക് സ്വര്‍ണവില കുതിച്ചു കയറി. ഗ്രാമിന് 85 രൂപ കൂടി 9705 രൂപയിലെത്തി. പണിക്കൂലിയും നികുതിയും ചേര്‍ത്ത് ഒരു പവന് നല്‍കേണ്ടി വരിക 83000 രൂപയാണ്. ഓഗസ്റ്റ് 22ന് 73720 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. 10 ദിവസം കൊണ്ട് 3920 രൂപയുടെ വര്‍ധനവുണ്ടായത്.
Read More »അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന ഓമശ്ശേരി സ്വദേശി മൈമൂനയുടെ മൂന്നുമാസം പ്രായമായ കുഞ്ഞും 52കാരിയുമാണ് മരിച്ചത്. ഇന്നലെയായിരുന്നു രണ്ട് മരണവും. മൂന്നുമാസം പ്രായമായ കുഞ്ഞ് ഒരു മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതര്‍ നേരത്തേ കണ്ടെത്തിയിരുന്നു. മലപ്പുറം കാപ്പില്‍ സ്വദേശിയായ റംല (52)യെ ഈ മാസം …
Read More »ഓണം: ദക്ഷിണ റെയില്‍വേ മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു
തിരുവനന്തപുരം: ഓണക്കാലത്തെ യാത്ര തിരക്ക് പരിഗണിച്ച് മൂന്ന്് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത് – ഉധ്‌ന ജംക്ഷന്‍ വണ്‍വേ എക്‌സ്പ്രസ് (സെപ്തംബര്‍ 1ന് രാവിലെ 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും), മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (സെപ്തംബര്‍ 2ന് വൈകീട്ട് 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടും), വില്ലുപുരം ജംക്ഷന്‍ – ഉധ്‌ന ജംക്ഷന്‍ എക്‌സ്പ്രസ് (സെപ്തംബര്‍ 1ന് രാവിലെ 10.30 ന് വില്ലുപുരം ജംക്ഷനില്‍ …
Read More »പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂടും, കാത്തിരിക്കുന്നത് 5 മുതല്‍ 10 രൂപവരെ വര്‍ധന
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവില്‍ നിയന്ത്രണം നീങ്ങുന്നതോടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ടോള്‍ വര്‍ധന. 5 മുതല്‍ 10 രൂപ വരെ ടോള്‍ നിരക്കില്‍ വര്‍ധനവാണ് വരാന്‍ പോകുന്നത്. ടോള്‍പിരിവ് പുനാരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി. പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്തംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചാണ് ഹൈക്കോടതി നേരത്തേ ടോള്‍ പിരിക്കുന്നത് സെപ്തംബര്‍ 9 വരെ …
Read More »‘മന്ത്രിയായിരുന്ന കാലത്ത് കടകം പള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറി’; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: മന്ത്രിയായിരുന്ന കാലത്ത് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് കാണിച്ച് ഡിജിപിക്ക് പരാതി. പോത്തന്‍കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ മുനീറാണ് പരാതിക്കാരന്‍. കടകംപള്ളി മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്‌തെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്നാണ് ആവശ്യം. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ …
Read More »കേരള ഡിഗ്രി സിലബസില്‍ നെരൂദയുടെ പേരില്‍ ചാറ്റ് ജിപിടി കവിത ഉള്‍പ്പെടുത്തിയ സംഭവം; വിശദീകരണം ചോദിച്ച് വൈസ് ചാന്‍സലര്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ബി.എ ഇംഗ്ലീഷ് സിലബസില്‍ ചാറ്റ് ജിപിടി കവിത ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ചോദിച്ച് വൈസ് ചാന്‍സലര്‍. നാലാംവര്‍ഷ ബിഎ ഇംഗ്ലീഷിന്റെ ഒന്നാം സെമസ്റ്റര്‍ സിലബസിലാണ് പാബ്ലോ നെരൂദയുടെ പേരില്‍ എഐ ടൂളുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കവിത ഇടംപിടിച്ചത്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ കവിത ഇടംപിടിച്ചതെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കണം. ‘ഇംഗ്ലീഷ് യു ആര്‍ എ ലാംഗ്വേജ്’ എന്ന കവിതയാണ് വിവാദമായത്. കവിതയെ ആസ്പദമാക്കി …
Read More »
DeToor reflective wanderings…