Tuesday , March 3 2026, 2:54 pm

News

വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ പാസ്റ്റര്‍ ദമ്പതികളുടെ നവജാത കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ഇടുക്കി: ഇടുക്കി പെരുങ്കാലയില്‍ വീട്ടില്‍ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. ഇടുക്കി മണിയാറന്‍കുടിയിലാണ് സംഭവം. പാസ്റ്ററായി ജോലി ചെയ്യുന്ന ജോണ്‍സന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വിശ്വാസ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടരുതെന്ന വിശ്വാസങ്ങള്‍ സൂക്ഷിക്കുന്ന വിഭാഗത്തില്‍ പെട്ടവരാണ് ജോണ്‍സണും ബിജിയും. തിരുവല്ലയില്‍ ജോലി ചെയ്യുന്ന ജോണ്‍സണും കുടുംബവും കുറച്ചു നാള്‍ മുന്‍പാണ് മണിയാറന്‍കുടിയില്‍ വാടകക്ക് താമസിക്കാന്‍ തുടങ്ങിയത്. കുഞ്ഞ് മരിച്ച വിവരമറിഞ്ഞ് ആരോഗ്യ …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശിനി മരിച്ചു; ഒരു മാസത്തിനിടെ 5ാമത്തെ മരണം

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭനയാണ് (56) മരിച്ചത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മലബാര്‍ ജില്ലകളില്‍ മരിച്ചത്. രണ്ടുദിവസം മുന്‍പ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന വയനാട് സ്വദേശിയും മരണപ്പെട്ടിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ …

Read More »

അപായച്ചങ്ങല വലിച്ചു, പുലര്‍ച്ചെ ട്രെയിന്‍ വളപട്ടണം പുഴയുടെ പാലത്തില്‍ നിന്നു

കണ്ണൂര്‍: വളപട്ടണം പുഴയുടെ പാലത്തിനു മുകളില്‍നിന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് രക്ഷകനായി ടിക്കറ്റ് പരിശോധകന്‍. കഴിഞ്ഞദിവസം പുലര്‍ച്ചെ 3.45ന് തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ഓണം സ്‌പെഷല്‍ (06042) ട്രെയിനാണ് യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെ തുടര്‍ന്നു പുഴയ്ക്കു നടുവില്‍ പാലത്തിനു മുകളില്‍ നിന്നത്. പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകന്‍ എം.പി. രമേഷിന്റെ ഇടപെടലിനെത്തുടര്‍ന്ന് ട്രെയിന്‍ യാത്ര തുടര്‍ന്നു. നിന്നുപോയ ട്രെയിന്‍ വീണ്ടും ഓടാന്‍ പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയിലാക്കേണ്ടതിനാല്‍ കോച്ചുകള്‍ക്കിടയിലെ വെസ്റ്റിബൂള്‍ വഴി കോച്ചിനടിയില്‍ ഇറങ്ങിയാണ് …

Read More »

നാലുവര്‍ഷമായി ശമ്പളമില്ല, 16,000 എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ ദുരിതത്തില്‍

കോഴിക്കോട്: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമ സാങ്കേതികതകളെ തുടര്‍ന്ന് നിയമനാംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 16,000 എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് നാലു വര്‍ഷമായി ശമ്പളമില്ല. സ്ഥിരനിയമനം ലഭിച്ചവരാണിവര്‍. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കുറച്ചുപേര്‍ കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇവരുടെ ശമ്പളവും മുടങ്ങുകയാണ്. ആറു വര്‍ഷമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ അലീന ബെന്നി കഴിഞ്ഞ ഫെബ്രുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. 14 വര്‍ഷമായി, …

Read More »

ഈ ആരാധകരെ കൊണ്ട് തോറ്റു; വില്‍പ്പത്രത്തില്‍ നെയ്മറിന് 10000 കോടിയുടെ ആസ്തി എഴുതിവച്ച് അജ്ഞാതന്‍

സാന്റോസ്: താരങ്ങളോടുള്ള ആരാധന മൂത്ത് ആരാധകര്‍ പലതും കാണിച്ചുകൂട്ടാറുണ്ട്. വിചിത്രമായ സര്‍പ്രൈസുകളും വ്യത്യസ്തമായ രീതിയില്‍ സ്‌നേഹം പ്രകടിപ്പിക്കലും തുടങ്ങി ആരാധക സ്‌നേഹ പ്രകടനങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍ ബ്രസീല്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം നെയ്മറിനെ ചുറ്റിപ്പറ്റി ഇത്തരത്തിലൊരു വാര്‍ത്ത ചര്‍ച്ചയാവുകയാണ്. അജ്ഞാതനായ ഒരാള്‍ താന്‍ മരിക്കുന്നതിന് മുന്‍പ് നെയ്മറിന് തന്റെ സ്വത്തുക്കള്‍ എഴുതി വച്ചു എന്നതാണ് വാര്‍ത്ത. ഒന്നും രണ്ടും കോടിയൊന്നുമല്ല, പതിനായിരം കോടി രൂപയാണ് (846 മില്യണ്‍ പൗണ്ടോളം) …

Read More »

നിരപരാധിയെ 17 ദിവസം ജയിലിലടച്ച് പോലീസ്; കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്ന് ഇരയാക്കപ്പെട്ടയാള്‍

കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും മദ്യവും പിടികൂടിയ സംഭവത്തില്‍ പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ജയിലിലടച്ച വ്യക്തി നിരപരാധിയെന്ന് തെളിഞ്ഞു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മരക്കടവ് കാനാട്ടുമലയില്‍ തങ്കച്ചനാണ് അന്യായമായി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്നും കള്ളക്കേസില്‍ മനപ്പൂര്‍വ്വം തന്നെ ചിലര്‍ കുടുക്കിയതാണെന്നും തങ്കച്ചനും കുടുംബവും ആരോപിക്കുന്നു. തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കാനായി കര്‍ണാടകത്തില്‍ നിന്ന് മദ്യം കൊണ്ടുവന്ന പ്രസാദ് …

Read More »

ടൊറന്റോ ചലച്ചിത്രോത്സവത്തിലേക്ക് 17 ഇന്ത്യൻ സിനിമകൾ, മലയാളത്തിൽ നിന്ന് കുഞ്ഞില

  ഈ മാസത്തെ ഉത്സവത്തിൽ റെക്കോഡ് എണ്ണം ഏഷ്യൻ സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 17. ഇതിൽ എട്ടെണ്ണവും ഇന്ത്യയിൽ നിന്നാണ്. ​ഗാന്ഡിജിയുടെ പേരിലുള്ള ഒരു സീരീസുമടക്കമാണിത്. കഴിഞ്ഞ വർഷം 11 ഏഷ്യൻ സിനിമകളായിരുന്നു ഫെസ്റ്റിവലിനെത്തിയത്. ‌‍‍‌‌‍8000 എൻട്രികളിൽ നിന്നാണ് ഇവ തിരഞ്ഞെടുക്കപ്പെ‌‌ട്ടത്. ചലച്ചിത്രോത്സവത്തിന്റെ അൻപതാമത് വർഷമാണിത്. ഓസ്‍ക്കാർ , ​ഗോൾഡൻ ​​ഗ്ളോബ് മത്സരങ്ങളിലേക്ക് തിരഞ്ഞെ‌ടുക്കപ്പെടുന്നതിന്റെ ആദ്യപ‌‌ടിയായാണ് ഈ ഫെസ്റ്റിവലിനെ കാണുന്നത്. പായൽ കപാ‍ഡിയയു‌ടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്സും രാജ് …

Read More »

പാലക്കാട് കുറുനരിയുടെ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്; 2 പേരുടെ പരുക്ക് ഗുരുതരം

പാലക്കാട്: തച്ചനാട്ടുകര പാറപ്പുറത്ത് കുറുനരിയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. വഴിയില്‍ക്കൂടെ നടന്നു പോകുന്നതിനിടെയാണ് ആക്രമണത്തില്‍പ്പെട്ടത്. പാറപ്പുറം കൂളാകുര്‍ശ്ശി വേലായുധന്‍ (77), ഇയാളുടെ മകന്‍ സുരേഷ് (47), ആലിക്കല്‍ വീട്ടില്‍ ഉമേഷ്, അജീഷ് ആലിക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വേലായുധന്റെ ദേഹത്തേക്ക് ചാടിക്കയറിയ കുറുനരി ചുണ്ടിലാണ് കടിച്ചത്. സുരേഷിന് കൈയിലും വയറ്റിലുമാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കുറുനരിയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.

Read More »

‘കാലിന്റെ വെള്ളയും ചെവിയുടെ ഡയഫ്രവും അടിച്ചുപൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തു’- കസ്റ്റഡി മര്‍ദ്ദനത്തിനിരയായ മുന്‍ എസ്എഫ്‌ഐ നേതാവിന്റെ വെളിപ്പെടുത്തല്‍

പത്തനംതിട്ട: ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിനിരയായത് വിവരിച്ച് മുന്‍ എസ്എഫ്‌ഐ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോടാണ് 2012ല്‍ താന്‍ നേരിട്ട മര്‍ദനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുന്‍ സിഐയുമായ മധു ബാബുവിനെതിരെയാണ് ആരോപണം. ‘കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ 10 പേജില്‍ അധികം വരും..’ …

Read More »

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനക്കേസില്‍ ആരോപണവിധേയരായ നാലു പോലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ നൂഹ്‌മാന്‍, സീനിയര്‍ സിപിഒ ശശീന്ദ്രന്‍, സിപിഒമാരായ സജീവന്‍, സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ഐ ജി വകുപ്പ് തല പുനരന്വേഷണത്തിനും ഉത്തരവിട്ടു. കുറ്റക്കാരായ മുഴുവന്‍ പോലീസുകാരേയും പിരിച്ചുവിടണമെന്നാണ് മര്‍ദ്ദനത്തിനിരയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സുജിത്തും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. അതേസമയം, മര്‍ദനത്തില്‍ പങ്കുണ്ടെന്ന് സുജിത്ത് ആരോപിക്കുന്ന …

Read More »