മുംബൈ : ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങി മരിച്ചു. മേക്കപ്പ് കഴുകിക്കളയാൻ നദിയിൽ ഇറങ്ങി; ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചുസൗരഭ് ശർമ (26)യാണ് മരിച്ചത്. മേക്കപ്പ് കഴുകിക്കളയാൻ കൃഷ്ണാ നദിയിൽ ഇറങ്ങിയപ്പോളാണ് അപകടത്തിൽപ്പെട്ടത്.ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി സിനിമയിൽ ഡാൻസർ വേഷം ചെയ്യുന്നതാണ് സൗരഭ് ശർമ. രണ്ടു ദിവസത്തോളം നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പൊലീസ് കേസെടുത്തു. …
Read More »ധാന്യങ്ങൾ പൊടിക്കുന്ന മില്ലിലെ ഡ്രയറിൽ നിന്ന് വിഷപ്പുക ശ്വസിച്ച് മരണം
ലക്നൗ: ഉത്തർപ്രദേശിലെ ബറൈചിൽ ധാന്യങ്ങൾ പൊടിക്കുന്ന മില്ലിൽ വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. ബോധരഹിതരായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മില്ലിലെ ഡ്രയറിൽ നിന്നാണ് വിഷവാതകം പുറത്തുവന്നതെന്നാണ് വിവരം. ഡ്രയറിൽ തീപിടിച്ചതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ബറൈചിലെ രാജ്‍ഗർഹിയ റൈസ് മില്ലിലാണ് സംഭവം.ഡ്രയറിൽ നിന്ന് പുക പുറത്തുവന്നതോടെ എന്താണ് സംഭവിച്ചതെന്ന് നോക്കാൻ എട്ട് ജീവനക്കാർ അടുത്തേക്ക് ചെല്ലുകയായിരുന്നു എന്നാണ് ഫയർ ഓഫീസർ അറിയിച്ചത്. മില്ലിൽ തീപിടിച്ചുവെന്ന വിവരത്തെ …
Read More »ലോകത്തിലെ ഏറ്റവും അപകടകരമായ ട്രെയിന്‍ യാത്ര
ലോകത്തിലെ ഏറ്റവും അപകടകരമായ ട്രെയിന്‍ യാത്ര; 704 കിലോമീറ്റര്‍, സ്‌റ്റോപ്പില്ല, സീറ്റില്ല, വെള്ളംപോലുമില്ല തികച്ചും വ്യത്യസ്തമായ ഒരു ട്രെയിന്‍ യാത്ര, 3 കിലോമീറ്റര്‍ വരെ നീളുന്ന മൗറിറ്റാനിയയിലെ Iron Ore Train (ഇരുമ്പയിര് ട്രെയിന്‍) ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഭാരമേറിയതും അപകടകരവുമായ ട്രെയിനുകളില്‍ ഒന്നാണ്. വലിയ അളവില്‍ ഇരുമ്പയിര് വഹിച്ചുകൊണ്ട് ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലൂടെ ഈ ട്രെയിന്‍ നിര്‍ത്താതെ സഞ്ചരിക്കുന്നു.പശ്ചിമാഫ്രിക്കയിലെ വിശാലവും വരണ്ടതുമായ രാജ്യമായ മൗറിറ്റാനിയ, ലോകത്തിലെ ഏറ്റവും സമ്പന്നമായ …
Read More »യുവതിയെ നഗ്നയാക്കി ചിത്രം പകർത്തിയ ആൺ സുഹൃത്ത് പിടിയിൽ
കോഴിക്കോട്:യുവതിയെ നഗ്നയാക്കി ചിത്രം പകർത്തി; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് പിടിയിൽ .വയനാട് സ്വദേശിയായ യുവതിയെയാണ് പ്രായപൂർത്തിയാകാത്ത കൗമാരക്കാരനും മറ്റ് രണ്ട് യുവാക്കളും ചേർന്ന് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് വിവസ്ത്രയാക്കി ചിത്രം പകർത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. വയനാട് സ്വദേശിയാണ് സ്ത്രീ.സുഹൃത്തായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കൊപ്പം ആഹാരം കഴിക്കാനെത്തിയതായിരുന്നു യുവതി. പീന്നീട് ഈ ആൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ കൂടി ഇവർക്കൊപ്പമെത്തി. തുടർന്ന് നാല് പേരും കുന്നമംഗലം ഭാഗത്തുള്ള വീട്ടിലെത്തുകയും ഇവിടെ വെച്ചാണ് …
Read More »എസ്.എഫ്.ഐ.ഒ. മാസപ്പടി കുറ്റപത്രം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടിന്റെ മുഖ്യആസൂത്രക മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെന്നു സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ). സി.എം.ആര്‍.എല്‍. കമ്പനിയില്‍നിന്ന് വീണയ്‌ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും അവരുടെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുടെപേരില്‍ മൂന്നുലക്ഷവും എത്തിയതായും കണ്ടെത്തല്‍. കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയില്‍ എസ്.എഫ്.ഐ.ഒ. സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. എക്‌സാലോജിക് കമ്പനി തുടങ്ങിയശേഷം വളര്‍ച്ച താഴേക്കായിരുന്നെന്ന് കുറ്റപത്രത്തിലുണ്ട്. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് …
Read More »ആധാർ കാർഡിൽ സർനെയിം മാറ്റാനുള്ള പുതിയ നിയമങ്ങൾ ഇവയാണ്
നിയമങ്ങള്‍ അനുസരിച്ച് ആധാര്‍ കാര്‍ഡിലെ പേര് രണ്ട് തവണ മാറ്റാം. സര്‍നെയിം മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്. അതിനായി ഒരു മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനും മാത്രമാണ് ആവശ്യം.ആധാര്‍കാര്‍ഡില്‍ രണ്ട് തവണ മാത്രമേ പേര് മാറ്റാന്‍ കഴിയൂ എന്ന് ഓര്‍മിക്കുക. ആദ്യം UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക. വെബ്‌സൈറ്റില്‍ ‘ എന്റെ ആധാര്‍’ വിഭാഗത്തില്‍ പോയി നിങ്ങളുടെ ആധാര്‍ നമ്പറും OTP യും നല്‍കി …
Read More »എന്‍ രാമചന്ദ്രന് വിട ; സംസ്‌കാരം ഇന്ന് നടക്കും
കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്‍ രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. ചങ്ങമ്പുഴ പാര്‍ക്കിനോട് സമീപത്തുള്ള ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. രാവിലെ 7 ന് ആരംഭിച്ച പൊതുദര്‍ശനം 9 വരെ നീളും. ജില്ലാ കളക്ടര്‍, ഹൈബി ഈഡന്‍ എംപി, മന്ത്രി പി രാജീവ് അടക്കം നിരവധി പ്രമുഖര്‍ ചങ്ങമ്പുഴ പാര്‍ക്കിലെത്തി രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചു. ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിന് …
Read More »നടിമാർക്കെതിരെ അശ്ലീല പരാമർശം;സന്തോഷ് വർക്കിക്കെതിരെ നടി ഉഷ ഹസീന
ആലപ്പുഴ: സോഷ്യൽ മീഡിയയിൽ സിനിമ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ പരാതി നൽകി നടി ഉഷ ഹസീന.നടിമാർക്ക് എതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്ക് എതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന തന്റ പരാതിയിൽ ആവശ്യപ്പെട്ടു. ആലപ്പുഴ ഡിവൈഎസ്പിക്ക് ആണ് നടി പരാതി നൽകിയത്. …
Read More »അൻവർ – കോൺഗ്രസ് ധാരണ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സഹകരിക്കും
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരസ്പരം സഹകരിക്കാന്‍ പി.വി.അന്‍വര്‍ കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ധാരണ. തൃണമൂലിനെ യുഡിഎഫിലെടുക്കാനാവില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്, അക്കാര്യം അന്‍വറിനെ അറിയിച്ചു. തൃണമൂലിനെ കൈവിടുന്നതില്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്നും തന്നെയും പാര്‍ട്ടിയെയും യുഡിഎഫിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരോട് തൃണമൂല്‍ സംസ്ഥാന കണ്‍വീനറായ അന്‍വര്‍ ആവശ്യപ്പെട്ടു. തൃണമൂലിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുക പ്രായോഗികമല്ലെന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചത്. തൃണമൂലിനെ മുന്നണിയിലെടുക്കാതെയുള്ള സഹകരണത്തിന്റെ മാര്‍ഗങ്ങള്‍ മുസ്‌ലിം …
Read More »‘മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം’
കോഴിക്കോട്: മത്സ്യസമ്പത്തിന്റെ കുറവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കോഴിക്കോട് ജില്ല മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രഥമ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറിയും, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലറുമായ എസ്.കെ. അബൂബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ ഡ്രഡ്ജിങ് നടത്തി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അല്ലാത്തപക്ഷം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യോഗം പ്രസ്താവിച്ചു. …
Read More »