Tuesday , March 3 2026, 11:41 pm

News

തിരുവനന്തപുരത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ സ്വിമ്മിംഗ് പൂളില്‍ നിന്നെന്ന് സംശയം

തിരുവനന്തപുരം: പൂവാര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആക്കുളത്തെ സ്വിമ്മിംഗ് പൂളില്‍ നിന്നാണ് രോഗബാധയെന്നാണ് സംശയിക്കുന്നത്. പൂള്‍ ആരോഗ്യ വകുപ്പ് അധികൃതരെത്തി പൂട്ടിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിളുകള്‍ കൂടുതല്‍ പരിശോനയ്ക്കായി അയച്ചു. കഴിഞ്ഞ മാസം 16ന് സുഹൃത്തുക്കളോടൊപ്പം വിദ്യാര്‍ത്ഥി പൂളില്‍ കുളിച്ചിരുന്നു. തുടര്‍ന്ന് കടുത്ത പനിയും തലവേദനയും അനുഭവപ്പെടുകയും തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ അസുഖം കൂടിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ …

Read More »

ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവച്ച് മന്ത്രിയും

കോഴിക്കോട്: ‘നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കുക?’ മൂന്നാം ക്ലാസിലെ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പറിലെ ചോദ്യമാണിത്. അതിന് കുഞ്ഞു അഹാൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാരങ്ങയും സ്പൂണും കളിയുടെ നിയമാവലിയാണ് അഹാൻ എഴുതിയത്. ആറു നിയമങ്ങൾ കളിക്കാർ പാലിക്കണം. അതിൽ ആറാമത്തെ നിയമമാണ് ഹൈലൈറ്റ്. “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്”. അഹാൻ്റെ അമ്മയും മാധ്യമ പ്രവർത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പോസ്റ്റ് …

Read More »

‘അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം’; ബില്ലിന് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മനുഷ്യ വന്യജീവി സംഘര്‍ഷം സംസ്ഥാനത്ത് തുടര്‍ക്കഥകളാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. മൃഗങ്ങളെ നിയന്ത്രണങ്ങളോടെ വെടിവച്ചു കൊല്ലാന്‍ അനുവദിക്കുന്നതാണ് ബില്‍. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യജീവികളെ പെട്ടെന്നുള്ള സാഹചര്യത്തില്‍ വെടിവച്ചു കൊല്ലാമെന്നാണ് ബില്ലില്‍. ബില്‍ നിയമമായാല്‍ ചീഫ് വൈല്‍ഡ് …

Read More »

ബില്‍ജിത്ത് ഓര്‍മ്മയാകുന്നത് ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കി; 13കാരിയില്‍ ഹൃദയം മിടിച്ചു തുടങ്ങി

കൊച്ചി: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ബില്‍ജിത്ത് ബിജു(18) ഓര്‍മ്മയാകുന്നത് ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കി. നെടുമ്പാശ്ശേരി മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്തിന് ഈ മാസം 2നുണ്ടായ ബൈക്കപകടത്തെ തുടര്‍ന്നാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബില്‍ജിത്ത്. ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. കാലടി ആദിശങ്കര എഞ്ചിനീയറിങ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. മകന്റെ വേര്‍പാടിലും അമ്മ ലിന്റയും പിതാവ് ബിജുവും …

Read More »

വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുള്ള തട്ടിപ്പുകള്‍ കൂടുന്നു; ജാഗ്രത വേണമെന്ന് സൈബര്‍ പോലീസ്

തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുള്ള സാമ്പത്തിക തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി പോലീസിന്റെ സൈബര്‍ വിഭാഗം. ടു സ്‌റ്റെപ് വെരിഫിക്കേഷന്‍ ഓണ്‍ ആക്കുന്നത് വഴി ഒരു പരിധിവരെ തട്ടിപ്പുകള്‍ തടയാമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഫോണില്‍ ഒ.റ്റി.പി വരുന്നത് മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കാം. അല്ലെങ്കില്‍ https://cybercrime.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്യാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഫോണില്‍ വരുന്ന അറിയാത്ത …

Read More »

40 വര്‍ഷത്തിനു ശേഷം 1.57 കോടി ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി

കൊല്ലം: ഒടുവില്‍ കെ.എസ്.ആര്‍.ടിസിയില്‍ നിന്നും ശുഭ വാര്‍ത്തയെത്തി. 40 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനി ലാഭത്തിലായതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അറിയിച്ചു. ടിക്കറ്റ് വില്‍പ്പനയിലൂടെയും അല്ലാതെയുമായി 1.57 കോടി രൂപയാണ് ലാഭമായി കമ്പനിക്ക് ലഭിച്ചത്. പത്തനാപുരം യൂണിറ്റിലേക്ക് പുതുതായി അനുവദിച്ച 10 ബ്രാന്‍ഡഡ് ബസുകളുടേയും വിവിധ ഗ്രാമീണ്‍, അന്തര്‍ സംസ്ഥാന സര്‍വീസുകളുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 10.19 കോടി രൂപ വരുമാനമാണ് ടിക്കറ്റ് ഇനത്തില്‍ കമ്പനിക്ക് …

Read More »

ബിനോയ് വിശ്വം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ വീണ്ടും തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. 2023 മുതല്‍ പാര്‍ട്ടിയെ നയിക്കുന്നത് ബിനോയ് വിശമാണ്. പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്. സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും.

Read More »

സി.പി രാധാകൃഷ്ണന്‍ രാഷ്ട്രത്തിന്റെ 15-മത് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് സി.പി രാധാകൃഷ്ണന്‍. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ കാരണങ്ങള്‍ …

Read More »

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ ഭാര്യയുടേയും മകന്റെയും മുന്നില്‍ വച്ച് തലയറുത്തു കൊന്നു

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ ഭാര്യയുടേയും മകന്റെയും മുന്‍പില്‍ വച്ച് തലയറുത്ത് കൊന്നു. കര്‍ണാടക സ്വദേശിയായ ചന്ദ്രമൗലി നാഗമല്ലയ്യ (50) ആണ് സഹപ്രവര്‍ത്തകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാഷിംങ് മെഷീന്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഡല്ലാസിലെ ഡൗണ്‍ടൗണ്‍ സൂട്ട്‌സ് മോട്ടലില്‍ ഈ മാസം 10നായിരുന്നു സംഭവം. മരിച്ച ചന്ദമൗലിയുടെ സഹപ്രവര്‍ത്തകന്‍ കോബോസ് മാര്‍ട്ടിനെസ് (37) ആണ് കൊലപാതകം നടത്തിയത്. സഹപ്രവര്‍ത്തകയ്‌ക്കൊപ്പം മുറി വൃത്തിയാക്കുന്നതിനിടെ മാര്‍ട്ടിനസിന്റെ അടുത്തെത്തിയ ചന്ദ്രമൗലി വാഷിംങ് …

Read More »

വഴിവിളക്കിന്റെ അറ്റകുറ്റപ്പണിക്കിടെ ക്രെയിനിന്റെ സീറ്റ് പൊട്ടിവീണു; കാസര്‍ഗോഡ് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: ദേശീയപാതയിലെ വഴിവിളക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ക്രെയിനിന്റെ മുകളിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണ് മണിയൂര്‍ പാലയാട് കെ.കെ അശ്വിന്‍ ബാബു (27), മടപ്പള്ളി സ്‌കൂളിനു സമീപം ദേരങ്ങോത്ത് എസ്.ആര്‍ അക്ഷയ് (25) എന്നിവരാണ് മരിച്ചത്. ബക്കറ്റ് സീറ്റില്‍ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ സീറ്റ് പൊട്ടി സര്‍വ്വീസ് റോഡിലേക്ക് വീഴുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. തലപ്പാടി-ചെര്‍ക്കള ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത യു.എല്‍.സി.സിയുടെ …

Read More »