മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് നടത്തി.കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് അടിയന്തര യോഗം ചേർന്നാണ് ഫയർ ഓഡിറ്റ് നടത്താൻ തീരുമാനിച്ചിരുന്നത്. ആശുപത്രിയിലെ പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് ഫയര്‍ എന്‍.ഒ.സിയില്ലാതെയെന്ന് കണ്ടെത്തി. തീപിടിത്തമുണ്ടായാല്‍ തടയാൻ കുറ്റമറ്റ സംവിധാനങ്ങളൊന്നും ഈ കെട്ടിടങ്ങളിലില്ല. നിലവില്‍ ഒ.പി ബ്ലോക്കില്‍ മാത്രമാണ് അഗ്നിസുരക്ഷാ സംവിധാനമുള്ളത്. എന്നാല്‍ ഈ കെട്ടിടത്തിനുപോലും അഗ്നിസുരക്ഷ വിഭാഗം ഫയര്‍ …
Read More »യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ; 2000 പ്രതിനിധികള്‍ പങ്കെടുക്കും
സിനിമാ നടന്‍ ആസിഫ് അലി പങ്കെടുക്കും കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള സംവാദം നാളെ (മെയ് 10) രാവിലെ 9.30ന് കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ഹാളില്‍ നടക്കും. സിനിമാ നടന്‍ ആസിഫ് അലി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ യുവജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സാംസ്‌ക്കാരിക യുവജനകാര്യ മന്ത്രി സജി …
Read More »ആൾക്കൂട്ടം ജീവനെടുത്ത മധുവിന്റെ അമ്മ മല്ലിക്ക് 3.45 ഹെക്ടർ ഭൂമി പതിച്ചുകിട്ടി
പാലക്കാട്: ‘‘ഒരുപാട് സന്തോഷമുണ്ട് എനക്ക്’’-ഏറെക്കാലം കരഞ്ഞുകലങ്ങിയ മല്ലിയുടെ കണ്ണുകൾക്ക് വ്യാഴാഴ്ച തിളക്കമേറെയായിരുന്നു. അട്ടപ്പാടിയിൽ ആൾക്കൂട്ടം ജീവനെടുത്ത മകൻ മധുവിന്റെ ഓർമ്മകളുള്ള മണ്ണിന്റെ കൈവശാവകാശരേഖ ആദ്യമായി കൈയിൽ കിട്ടിയതിലുള്ള സന്തോഷത്തിളക്കം. വനംവകുപ്പിന്റെ കൈവശമുള്ള പുതൂർ കടുകുമണ്ണയിലെ 3.45 ഹെക്ടർ ഭൂമിയാണ് പതിറ്റാണ്ടുകൾക്കുശേഷം മല്ലിക്ക് സ്വന്തം പേരിൽ പതിച്ചുകിട്ടിയത്. പാലക്കാട്ട് നടന്ന സർക്കാരിന്റെ പട്ടയമേളയിൽ മന്ത്രി കെ. രാജന്റെ കൈയിൽനിന്ന് രേഖ ഏറ്റുവാങ്ങി. ‘‘ഞങ്ങൾ ജനിച്ചുവീണ മണ്ണാണത്. കാട്ടിനുള്ളിലാണ്. അപ്പനപ്പൂപ്പന്മാരും ജനിച്ചതും വളർന്നതുമെല്ലാം …
Read More »സണ്ണിജോസഫ് പുതിയ കെപിസിസി അധ്യക്ഷന്‍ , അടൂര്‍ പ്രകാശ് യുഡിഎഫ് ചെയര്‍മാന്‍, കെ.സുധാകരൻ പ്രവർത്തക സമിതി ക്ഷണിതാവ്
തിരുവനന്തപുരം : പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ.സുധാകരനു പകരമായാണ് നിയമനം. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായും തിരഞ്ഞെടുത്തു. പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം …
Read More »ശ്മശാനത്തില്‍ അതിക്രമിച്ചു കയറി സംസ്‌കാരം നടത്തിയെന്ന് പരാതി
അടിമാലി: പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് മാത്രമായി ഉപയോഗിച്ചു വരുന്ന ശ്മശാനത്തില്‍ അതിക്രമിച്ചു കയറി ശവസംസ്‌കാരം നടത്തിയതായി പൊലീസില്‍ പരാതി. അവശ ക്രൈസ്തവ സംരക്ഷണ സമിതിയുടെ അധീനതയിലുള്ള പഴയവിടുതിയിലെ ശ്മശാനത്തില്‍ മറ്റൊരു സംഘടനയില്‍പ്പെട്ട ചിലര്‍ അവരുടെ പുരോഹിതരുമായി ചേര്‍ന്ന് ശ്മശാനത്തിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി ശവസംസ്‌കാരം നടത്തിയെന്നാണ് പരാതി. അവശ ക്രൈസ്തവ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. രാജാക്കാട് പഞ്ചായത്തിലെ പഴയവിടുതി കരയില്‍ സര്‍വെ 180/41ല്‍പ്പെട്ട …
Read More »കേരളത്തില്‍ വീണ്ടും നിപ്പ; വളാഞ്ചേരി സ്വദേശി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു.
Read More »‘കെ.എസ് കെപിസിസി പ്രസിഡന്റായി തുടരണം’; കെ.സുധാകരനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍
കോട്ടയം: കെ. സുധാകരനെ അനുകൂലിച്ച് ഫ്ളക്‌സ് ബോര്‍ഡുകള്‍. ”തുടരണം ഈ നേതൃത്വം” എന്ന മുദ്രാവാക്യവുമായി തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ”ധീരമായ നേതൃത്വം”, ”സേവ് കോണ്‍ഗ്രസ്” തുടങ്ങിയ മുദ്രാവാക്യങ്ങളോട് കൂടിയ ഫ്ളക്‌സ് ബോര്‍ഡുകള്‍ തൊടുപുഴയിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തും മൂവാറ്റുപുഴ ടൗണ്‍ മേഖലകളിലുമാണ് പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ പലയിടങ്ങളും ഫ്ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കാസര്‍കോട് ഡിസിസി ഓഫീസിന് മുന്നിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റായി …
Read More »ഇന്ത്യ-പാക്ക് സംഘര്‍ഷം: രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടയ്ക്കാന്‍ നിര്‍ദേശം; 430 സര്‍വീസുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടയ്ക്കുക. ഈ വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ റദ്ദാക്കിയിട്ടുണ്ട്. ആകെ 430 വിമാനസര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വടക്ക് പടിഞ്ഞാറന്‍ വ്യോമപാത പൂര്‍ണമായും ഒഴിവാക്കിയാണ് നിലവില്‍ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നത്. ഇതിനു പിന്നാലെയാണ് വിമാനത്താവളങ്ങള്‍ …
Read More »ലഹരി ഉപയോഗിക്കാത്തവര്‍ക്ക് സൗജന്യ ഭക്ഷണവുമായി നരിക്കുനിയിലെ സുല്‍ത്താന്‍ ഹോട്ടല്‍
കോഴിക്കോട്: നരിക്കുനി ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ ലഹരി ഉപയോഗിക്കാത്തവര്‍ ആണെങ്കില്‍ കയ്യില്‍ പണം ഇല്ലെങ്കിലും വിശന്ന് വലയേണ്ടി വരില്ല. ഇവിടുത്തെ സുല്‍ത്താന്‍ ഹോട്ടലാണ് പണം ഇല്ലാത്തവര്‍ക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തിരിക്കുന്നത്. ലഹരി ഉപയോഗിക്കാത്തവര്‍ക്കു മാത്രമെന്ന നിബന്ധനയോടെ സൗജന്യ ഭക്ഷണം നല്‍കുമെന്ന് കാണിച്ച് ഹോട്ടലിനു പുറത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്കു ഭക്ഷണം നല്‍കി സഹായിക്കാനുള്ള സന്നദ്ധതയും ലഹരിക്കെതിരെയുള്ള സന്ദേശവുമാണ് ഒരേ സമയം മുന്നോട്ടുവയ്ക്കുന്നതെന്നു സുല്‍ത്താന്‍ ഹോട്ടല്‍ ഉടമ കെ.സലീം പറഞ്ഞു. …
Read More »പോക്സോ കേസ്; റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ(62) ആണ് അറസ്റ്റിലായത്. എട്ട് വർഷത്തോളം പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വിദ്യാർത്ഥി നൽകിയ പരാതിയുട അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അബൂബക്കർ വർഷങ്ങളോളം കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
Read More »