ബേപ്പൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയ്ക്കായി ബേപ്പൂരിൽ ഒരുക്കുന്ന ‘ആകാശ മിഠായി’ സ്മാരകത്തിന്റെ നിർമാണം മുടങ്ങി. രണ്ടര മാസമായി പണികൾ തടസ്സപ്പെട്ടിരിക്കുകയാണ്. പ്രവൃത്തി പൂർത്തീകരണത്തിന് ടൂറിസം വകുപ്പ് 2.70 കോടി രൂപ കൂടി അനുവദിച്ചെങ്കിലും സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണു പ്രതിസന്ധി. സാങ്കേതിക അനുമതി ലഭിച്ചാൽ ആദ്യഘട്ടം പൂർത്തിയാക്കാം. ഇതിനുള്ള നടപടികൾ മന്ദഗതിയിലാണ്. ബഷീർ സ്മാരകത്തിൽ അക്ഷരത്തോട്ടം ഒരുക്കുന്നതിനു സമീപത്തെ ഭൂമി ഏറ്റെടുക്കൽ നടപടികളും എങ്ങുമെത്തിയിട്ടില്ല.വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച 7.37 …
Read More »യുദ്ധവിരുദ്ധ പ്രവര്‍ത്തകരുടെ കരുതല്‍ തടങ്കല്‍: സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ പ്രതിഷേധിച്ചു
കല്‍പറ്റ: തൃശൂരില്‍ യുദ്ധവിരുദ്ധ സമാധാന റാലിക്ക് തയാറെടുത്ത 11 പേരെ കരുതല്‍ തടങ്കലില്‍ എടുത്ത പോലീസ് നടപടിയില്‍ സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ സംസ്ഥാന സമിതി പ്രതിഷേധിച്ചു. ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിക്കുന്ന യുദ്ധം ഒഴിവാക്കണമെന്ന ആവശ്യവുമായാണ് തൃശൂരിലും യുദ്ധവിരുദ്ധ സമാധാന റാലി തീരുമാനിച്ചത്. റാലി ആരംഭിക്കുന്നതിന് മുമ്പ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് ജനാധിപത്യവിരുദ്ധ നടപടിയാണ്. റാലിക്കെതിരേ ആര്‍.എസ്.എസ് ഭീഷണി ഉയര്‍ന്നതുകൊണ്ടാണ് നടപടിയെന്ന പോലീസ് ഭാഷ്യം ദൗര്‍ഭാഗ്യകരമാണ്. കൈയേറ്റത്തിനു പൊതുസ്ഥലത്ത് സംഘടിച്ചവരെ അറസ്റ്റുചെയ്യാതെ …
Read More »കെ സ്മാര്‍ട്ടില്‍ വി.ഇ.ഒമാര്‍ ഉള്‍പ്പെടാത്തത് ലൈഫ് ഗുണഭോക്താക്കള്‍ക്കു വിനയായി
കല്‍പറ്റ: തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്കു പുതുതായി നടപ്പാക്കിയ കെ സ്മാര്‍ട്ടില്‍ വില്ലേജ് എക്സ്റ്റന്‍ ഓഫീസര്‍മാര്‍(വി.ഇ.ഒ)ഉള്‍പ്പെടാത്തത് ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് വിനയായി. പണം കിട്ടാതെ വലയുകയാണ് ലൈഫ് പദ്ധതിയില്‍ വീടുപണി തുടങ്ങിയവര്‍. ലൈഫ് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരായ വിഇഒമാര്‍ക്ക് കെ സ്മാര്‍ട്ട് മുഖേന ബില്ലുകള്‍ പ്രോസസ് ചെയ്യാന്‍ കഴിയുന്നില്ല. ‘സാംഖ്യ’ സോഫ്റ്റ്‌വേര്‍ മുഖേനയണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഗുണഭോക്താക്കള്‍ക്ക് പണം നല്‍കിയിരുന്നത്. കെ സ്മാര്‍ട്ട് വന്നതോടെ ‘സാംഖ്യ’ പ്രവര്‍ത്തനം നിലച്ചു. കെ സ്മാര്‍ട്ടില്‍ …
Read More »വയനാട് ഡി.സി.സി: പ്രസിഡന്റ് പദത്തില്‍ അഡ്വ.പി.ഡി. സജിക്കു നറുക്കു വീണേക്കും
——ടി.എം. ജയിംസ്———- കല്‍പറ്റ: സംസ്ഥാനത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ തലപ്പത്ത് ആഴ്ചകള്‍ക്കുള്ളില്‍ അഴിച്ചുപണി നടക്കുമെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ വയനാട് ഡി.സി.സിയെ ഇനി ആര് നയിക്കും എന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച സജീവം. ബത്തേരി മുന്‍ എംഎല്‍.എയും കാക്കവയല്‍ സ്വദേശിയുമായ എന്‍.ഡി.അപ്പച്ചനാണ് നിലവില്‍ ഡി.സി.സി അധ്യക്ഷന്‍. ഇദ്ദേഹം പദവി ഒഴിയുന്ന മുറയ്ക്ക് പുല്‍പള്ളിയില്‍നിന്നുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.ഡി.സജി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുമെന്നു കരുതുന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ …
Read More »കൊണ്ടോട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് ഒരു കോടി 91 ലക്ഷം രൂപ
മലപ്പുറം: ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത 1,91,48,000 രൂപയുമായി 2 പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്പ് വടക്കീടന്‍ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്. കാറിന്റെ സീറ്റിനോട് ചേര്‍ന്ന് മൂന്ന് രഹസ്യ അറകളിലാണ് കുഴല്‍പ്പണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത പണവും കാറും കോടതിക്ക് കൈമാറും.
Read More »‘ഞാന്‍ കണ്ട അറേബ്യ’: പുനഃപ്രകാശനം 13ന്
കല്‍പറ്റ: വയനാട്ടില്‍ രാഷട്രീയ, സാമൂഹിക രംഗങ്ങളില്‍ പ്രശസ്തനായിരുന്ന പള്ളിയാല്‍ പി. മൊയ്തു ഹാജി 1946ല്‍ നടത്തിയ ഹജ്ജ് യാത്ര അധികരിച്ച് എഴുതി 1950ല്‍ പ്രസിദ്ധീകരിച്ച ‘ഞാന്‍ കണ്ട അറേബ്യ’ എന്ന മലയാളത്തിലെ ആദ്യ ഹജ്ജ് യാത്രാവിവരണ പുസ്തകത്തിന്റെ പുനഃപ്രകാശനം 13ന് വൈകുന്നേരം നാലിന് കൈനാട്ടി കൃഷ്ണഗൗഡര്‍ ഹാളില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. മൊയ്തു ഹാജിയുടെ കുടുംബാംഗങ്ങളായ പള്ളിയാല്‍ സൂപ്പി, പി. ഇബ്രാഹിം, പി. മറിയക്കുട്ടി, ഡോ.പി. …
Read More »എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: നെന്‍മേനി തവനിലെ വാടകവീട്ടില്‍നിന്ന് 0.15 ഗ്രാം എം.ഡി.എം.എയും 340 ഗ്രാം കഞ്ചാവും സഹിതം യുവാവ് പോലീസ് പിടിയിലായി. ചുള്ളിയോട് മംഗലക്കാപ്പ് പുത്തന്‍വീട്ടില്‍ മുഹമ്മദ് ഷിനാസിനെയാണ്(24)നൂല്‍പ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ ശശിധരന്‍ പിള്ള, എ.എസ്.ഐ ഷിനോജ് ഏബ്രഹാം, എസ്.സി.പി.ഒമാരായ ജയ്സ് മേരി, മുഹമ്മദ്, അഭിലാഷ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തവനിയിലെ വീട്ടില്‍ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.
Read More »ഫുട്ബോള്‍ കാര്‍ണിവല്‍: പള്ളിക്കുന്ന് എഫ്.സി പനമരം ബ്ലോക്കുതല ജേതാക്കള്‍
പനമരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലാ പോലീസ് ‘നോക്ക് ഔട്ട് ഡ്രഗ്സ്’ എന്ന പേരില്‍ സംഘടിപ്പിച്ച അണ്ടര്‍-19 ഫുട്ബോള്‍ കാര്‍ണിവലില്‍ പള്ളിക്കുന്ന് എഫ്.സി പനമരം ബ്ലോക്കുതല ജേതാക്കളായി. നടവയല്‍ സെന്റ് തോമസ് എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ചോമാടി എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം ഉദ്ഘാടനം ചെയ്തു. പനമരം പോലീസ് ഇന്‍സ്പെക്ടര്‍ പി.ജി. രാംജിത്ത് അധ്യക്ഷത വഹിച്ചു. മാനന്തവാടി ഡിവൈ.എസ്.പി വി.കെ.വിശ്വംഭരന്‍ സമ്മാനദാനം നടത്തി. …
Read More »മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി അസം സ്വദേശി
ഓമശ്ശേരി: അസം സ്വദേശിക്ക് എസ്.എസ് എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്. ഓമശ്ശേരിയില്‍ കൂലിവേല ചെയ്തുജീവിക്കുന്ന ഗിയാസുദ്ദീന്‍ മസ്ദറിന്റെ മകന്‍ അബൂ ഹനീഫയാണ് നീലേശ്വരം ഗവ. ഹൈസ്‌കൂളില്‍നിന്ന് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്. അസമിലെ ഹയിലകണ്ടി ജില്ലയില്‍നിന്നുള്ള അബൂ ഹനീഫ ഓമശ്ശേരി, നീലേശ്വരം സ്‌കൂളുകളിലായാണ് പഠനം നടത്തിയത്. ഉമ്മ മുഹ്‌സിന ബീഗം നാട്ടിലാണ്. ഒന്നാംഭാഷയായി ഉര്‍ദു പഠിച്ച അബൂ ഹനീഫ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം ക്ലാസില്‍ പഠിച്ചാണ് …
Read More »ഇടുക്കിയില്‍ പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന് ജീവിതാവസാനം വരെ ജീവപര്യന്തം
ഇടുക്കി: ഇടുക്കി ചെറുതോണിയില്‍ പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം ചെരുവില്‍ വീട്ടില്‍ ബേബിയാണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. 2021ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് …
Read More »