Tuesday , March 3 2026, 2:53 pm

News

കെഎസ്ആർടിസിയിൽ ഇനി മുതൽ ഭക്ഷണം വിതരണം ചെയ്യും; ചിക്കിങ്ങുമായി കൈകോർത്താണ് പുതിയ പദ്ധതി

തിരുവനന്തപുരം : ഇന്ത്യൻ-അറേബ്യൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ്ങുമായി (Chicking) കൈകോർക്കാൻ കെഎസ്ആർടിസി. ഇനി മുതൽ ബസുകളിൽ ഭക്ഷണം വിതരണം ചെയ്യും. അഞ്ച് ബജറ്റ് ടൂറിസം വാഹനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.       25 ശതമാനം ഡിസ്ക്കൗണ്ട് ഉണ്ടാകും. ആദ്യം ഘട്ടത്തിൽ അഞ്ച് വോൾവോ ബസുകളിൽ പദ്ധതി നടപ്പാക്കും. ബാംഗ്ലൂരിലേക്കുള്ള ബസുകളിലാണ് പദ്ധതി. ആദ്യമായാണ് സ്വകാര്യ കമ്പനിയുമായി പദ്ധതിയിൽ ഏർപ്പെടുന്നത്. …

Read More »

വയനാട്ടിൽ ബ്രഹ്മഗിരി കേസിൽ ഇഡി പരാതി; ജീവനക്കാരുടെ അക്കൗണ്ട് വഴി കോടികളുടെ വെളുപ്പിക്കൽ

ബത്തേരി : ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധം ശക്തമാക്കി യുഡിഎഫും ബിജെപിയും. ഏറെക്കാലമായി വയനാട്ടിൽ, പ്രത്യേകിച്ച് ബത്തേരി മേഖലയിൽ നിലനിന്നിരുന്ന പ്രശ്നമാണു പുതിയ തലത്തിലേക്കു നീങ്ങിയത്. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച നിരവധിപ്പേർ പണം തിരികെ ലഭിക്കാത്തതിൽ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. നിക്ഷേപം നടത്തിയവരിൽ ഏറെയും സിപിഎം അനുഭാവികളായതിനാൽ പാർട്ടി തലത്തിൽ തന്നെ ഒതുക്കുകയായിരുന്നു.           …

Read More »

എറണാകുളത്ത് ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു

കൊച്ചി: തമിഴ്നാട്ടിലെ കാരയ്ക്കലിൽ നിന്നെത്തിയ ട്രെയിനിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ ഇസൈവാണി കുഞ്ഞിപിള്ള (40) എന്ന സ്ത്രീയാണ് മരിച്ചത്. 16187 കാരയ്ക്കൽ–എറണാകുളം എക്സ്പ്രസിലെ എസ്4 കോച്ചിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരയ്ക്കൽനിന്ന് വൈകിട്ട് 4.30നു എടുത്ത് പിറ്റേന്ന് രാവിലെ 6.45നു എറണാകുളം സൗത്തിൽ എത്തുന്ന ട്രെയിൻ ആണിത്. തുടർന്ന് രാവിലെ 7.45ന് ഈ ട്രെയിനാണ് എറണാകുളം–കോട്ടയം പാസഞ്ചറായി സർവീസ് നടത്തുന്നത്. സംഭവത്തെത്തുടർന്ന് ഒരു മണിക്കൂറോളം …

Read More »

തിരുവനന്തപുരം കള്ളിക്കാട് ഭദ്രകാളി ക്ഷേത്രത്തിൽ ആക്രി സാധനങ്ങൾ കത്തിക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം കള്ളിക്കാട് ഭദ്രകാളി ക്ഷേത്രത്തിൽ ആക്രി സാധനങ്ങൾ കത്തിക്കുന്നതിനിടെ പൊട്ടിത്തെറി. ഒരാൾക്ക് പരിക്കേറ്റു. സുരേഷ് എന്നയാൾക്കാണ് പരിക്കേറ്റത്.ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കാട് വൃത്തിയാക്കുന്നതിന് വേണ്ടി രണ്ടുപേർ കള്ളിക്കാട് ഭദ്രകാളി ക്ഷേത്രത്തിൽ വന്നിരുന്നു.             വൃത്തിയാക്കിയതിന് ശേഷം ആക്രി സാധനങ്ങൾ കത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More »

സ്‌കൂൾ സമയത്ത് അമിതവേഗം: കാക്കനാട്ട് 33 ടിപ്പർലോറികൾ പിടിയിൽ, മൂന്ന് ലക്ഷം പിഴ

കാക്കനാട്: സ്‌കൂൾസമയത്ത് അമിതവേഗത്തിൽ ഓട്ടം നടത്തുന്ന ടിപ്പറുകൾക്ക് പൂട്ടിട്ട് മോട്ടോർവാഹന വകുപ്പ്. ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ സമയക്രമം പാലിക്കാതെ സ്‌കൂൾ സമയത്ത് സർവീസ് നടത്തിയ ടിപ്പർലോറികളാണ് മിന്നൽ പരിശോധനയിൽ കുടുങ്ങിയത്. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജോ ഐസക്‌ ആറ് സ്‌ക്വാഡുകളെ കളത്തിലിറക്കിയാണ് ടിപ്പറുകൾക്കെതിരേ ‘പണി’ തുടങ്ങിയത്.          സ്‌കൂൾസമയത്ത് അമിതവേഗത്തിലും പൊടി പറപ്പിച്ചും മറ്റ്‌ റോഡുപയോക്താക്കൾക്ക് അപകടം വരത്തക്ക വിധത്തിലും ടിപ്പറുകൾ പായുന്നതിനെതിരേ നാട്ടുകാർ പരാതി നൽകിയതോടെയാണ് …

Read More »

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമീഷണർ എൻ.​വാസുവിന്റെ ജാമ്യഹരജി തള്ളി സുപ്രീംകോതി. ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോയെന്ന് കേസ് പരിഗണിക്കുന്നവേളയിൽ സുപ്രീംകോടതി ചോദിച്ചു. കോടതി മുമ്പാകെ ജാമ്യഹരജി എത്തിയപ്പോൾ തന്നെ ഇത് പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്ത്. ആദ്യം ഹരജി പരിഗണിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് കോടതി തന്നെ തള്ളുകയായിരുന്നു. ജാമ്യത്തിനായി കീഴ്കോടതികളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നായിരുന്നു എൻ.വാസു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, വാദമുഖങ്ങളൊന്നും ജസ്റ്റിസ് ദീപാങ്കർ …

Read More »

കമ്പ്യൂട്ടർ ആന്‍റ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ ആന്റ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി / പട്ടികവർഗ / മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമാണ്. പഠനകാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി./ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് …

Read More »

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തി; രേഖകൾ പിടിച്ചെടുത്ത് ED

ശബരിമല സ്വർണക്കൊള്ളയിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തിയെന്ന് ഇ ഡിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിക്കൂട്ടിയ ആസ്തി സംബന്ധിച്ച രേഖകൾ വീട്ടിൽ നിന്ന് ലഭിച്ചു. ശബരിമലയിലെ സ്പോൺസർഷിപ്പ് ഇടപാടുകളിൽ വൻ ക്രമക്കേടെന്നും കണ്ടെത്തൽ. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തു.തട്ടിപ്പിന് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. ശബരിമലയിലെ മറ്റ് ക്രമക്കേടുകളിലും നിർണായക വിവരങ്ങൾ ഇഡിയ്ക്ക്. സ്മാർട്ട് ക്രിയേഷൻസിന്റെയും ഗോവർദ്ധന്റെയും ഇടപാടുകളിലും ദുരൂഹത. …

Read More »

27 വർഷത്തെ സേവനത്തിന് വിരാമമിട്ട് ബഹിരാകാശ ചരിത്രത്തിലെ ഇതിഹാസത്തിന് വിട; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

ബഹിരാകാശ യാത്രിക സുനിതാ വില്യംസ് വിരമിച്ചു. 27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നാണ് സുനിത പടിയിറങ്ങുന്നത്. നാസയാണ് സുനിത വിരമിച്ച വിവരം അറിയിച്ചത്. ഡിസംബറില്‍ വിരമിച്ചെങ്കിലും ഇപ്പോഴാണ് നാസ സുനിതയുടെ വിരമിക്കല്‍ വിവരം പുറത്തറിയിച്ചത്.         മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ബഹിരാകാശത്ത് സുനിത ചെലവഴിച്ചു. ഒരു നാസ ബഹിരാകാശ സഞ്ചാരി ബഹിരാകാശത്ത് ചെലവഴിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സമയമാണിത്. 60 വയസായതിന് പിന്നാലെയാണ് സുനിത …

Read More »

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്‌താൽ ക്രിമിനൽ കുറ്റം ചുമത്താം: ഹൈക്കോടതി

കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ പൊതു ഇടങ്ങളായി കണക്കാക്കാം എന്നതിനാല്‍, അത്തരം ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌താല്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന് സാധ്യതയുള്ളതായി കേരള ഹൈക്കോടതി. വ്യക്തികള്‍ തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍റെ അടിസ്ഥാനത്തില്‍ സ്വകാര്യമായി കണക്കാക്കാമെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന മെസേജുകള്‍ അതിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് തുറക്കാനും വായിക്കാനും കാണാനും കഴിയുമെന്നതിനാല്‍ വ്യക്തിഗത സന്ദേശങ്ങളായി കണക്കാക്കാനാവില്ല. അതിനാല്‍, വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ അശ്ലീലമാണെങ്കില്‍ അവ …

Read More »