തിരുവനന്തപുരം: ക്യാന്‍സര്‍ രോഗിയായ കുട്ടിയുടെ വീട് ജപ്തി ചെയ്തും വീട്ടുകാരെ പുറത്താക്കിയും സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. വിതുര കൊപ്പം സ്വദേശിയായ സന്ദീപിന്റെ വീടാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം താഴിട്ടുപൂട്ടിയത്. കുട്ടിയുടെ മരുന്നുള്‍പ്പെടെയുള്ള സാധനങ്ങള്‍ വീടിനുള്ളില്‍ നിന്നും എടുക്കാന്‍ പോലും അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി പൂട്ട് തകര്‍ത്ത് വീട്ടുകാരെ അകത്ത് കയറ്റുകയായിരുന്നു. 2019ല്‍ കട തുടങ്ങാനായാണ് സന്ദീപ് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 40 …
Read More »ശബരിമലയില്‍ റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ വിലപിടിപ്പുള്ളവയുടെ വിശദ പരിശോധനനടത്തണമെന്ന് ഹൈക്കോടതി
കൊച്ചി:ശബരിമലയില്‍ വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ സ്‌ട്രോങ് റൂമില്‍ സമഗ്ര പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി. സ്‌ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടേയും കണക്കെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പെടെ പരിശോധിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. കാണാതായെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞ സ്വര്‍ണപീഠം ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ തന്നെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതെങ്ങനെ സംഭവിച്ചുവെന്ന് കോടതി ആരാഞ്ഞു. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി …
Read More »കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന് വീണ്ടും ബലക്ഷയ പരിശോധന
കോഴിക്കോട്: കോടികള്‍ മുടക്കി നിര്‍മിച്ച കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ ബലക്ഷയം പരിശോധിക്കാന്‍ വിദഗ്ധ സംഘം നാളെ, ചൊവ്വാഴ്ച എത്തും. മദ്രാസ് ഐ.ഐ.ടി സംഘം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കെട്ടിടം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന ജൂലൈ 28ലെ ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തുന്നത്. കെട്ടിടം അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് കൈമാറിയിട്ടില്ലെന്ന് കാണിച്ച് പാട്ടക്കാരായ അലിഫ് ബില്‍ഡേഴ്‌സ് നല്‍കിയ കേസ് പരിഗണിക്കുന്നതിനിടെ ഹരജിക്കാരുടെ തന്നെ …
Read More »ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ; കിരീടമില്ലാതെ ആഘോഷം
സര്‍പ്രൈസുകളും ആവേശവും നിറഞ്ഞ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ ജേതാക്കള്‍. ഇത് 9ാം തവണയാണ് ഇന്ത്യ ഏഷ്യാക്കപ്പ് ജേതാക്കളാകുന്നത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ ഇന്ത്യ മറികടന്നു. അവസാന പന്തില്‍ ബൗണ്ടറി അടിച്ച് 150 റണ്‍സെടുത്താണ് ഇന്ത്യന്‍ താരങ്ങള്‍ ജയിച്ചു കയറിയത്. അതേസമയം ഇന്ത്യന്‍ താരങ്ങള്‍ വിജയമാഘോഷിച്ചത് കപ്പില്ലാതെയാണ്. പിസിബി ചെയര്‍മാന്‍ കൂടിയായ എസിസി പ്രസിഡന്റ് മുഹസിന്‍ …
Read More »കരൂര്‍ ദുരന്തം; മരണം 41 ആയി; സ്ഥലം സന്ദര്‍ശിക്കാന്‍ വിജയ്ക്ക് അനുമതിയില്ല
കരൂര്‍: ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 50ഓളം പേര്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം കരൂര്‍ സന്ദര്‍ശിക്കാന്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയ് അനുവാദം ചോദിച്ചെങ്കിലും പോലീസ് അനുമതി നിഷേധിച്ചു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും പുരോഗമിക്കുകയാണ്. കാരൂരിലേത് ആസൂത്രിത ദുരന്തമാണെന്ന് വിജയ് ആരോപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തിന് പകരം സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ …
Read More »മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് 13കാരന് ദാരുണാന്ത്യം
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം കോഹിനൂരിലുണ്ടായ വാഹനാപകടത്തില്‍ 13കാരന് ദാരുണാന്ത്യം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇസാന്‍ (13) ആണ് മരിച്ചത്. കുട്ടിയുടെ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. ദേശീയപാതയില്‍ ആറുവരിപ്പാതയില്‍ നിര്‍ത്തിയിട്ട മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയിലാണ് കാര്‍ ഇടിച്ചുകയറിയത്. ശേഷം സമീപത്തെ ഡിവൈഡറില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം …
Read More »കണ്ണൂരില്‍ വിദ്യാര്‍ത്ഥി ചോദ്യ പേപ്പറില്‍ കുത്തിക്കുറിച്ചത് ഭീകര സംഘടനകളുടെ പേരുകളും ആയുധങ്ങളുടെ ചിത്രങ്ങളും; അന്വേഷണത്തിന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും
കണ്ണൂര്‍: ഒന്‍പതാം ക്ലാസ് പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറില്‍ വിദ്യാര്‍ത്ഥി വരച്ച ചിത്രങ്ങളും പേരുകളും അന്വേഷിക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും. കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറില്‍ അന്താരാഷ്ട്ര ഭീകര സംഘടനകളുടെ പേരുകള്‍ എഴുതി വച്ചത്. സാമൂഹ്യ ശാസ്ത്രം ചോദ്യക്കടലാസിലാണ് വിദ്യാര്‍ത്ഥി ലഷ്‌കര്‍ ഇ ത്വയിബ, ജെയ്‌ഷെ മുഹമ്മദ്, ഹൂതി, ഹമാസ്, മൊസാദ് ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങളുടെ പേരുകളെഴുതിയത്. മൊസാദ് എന്നെഴുതിയതിന്റെ ചുവട്ടില്‍ …
Read More »വടകരയില്‍ അമിത വേഗതയിലെത്തിയ ബസിടിച്ച് വയോധികന് ദാരുണാന്ത്യം; സംഭവം വീടിനു മുന്‍പില്‍
കോഴിക്കോട്: വടകരയില്‍ വീടിനു മുന്നില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വയോധികന്‍ അമിത വേഗതയിലെത്തിയ ബസിടിച്ച് മരിച്ചു. വടകര ഇന്ത്യന്‍ ബാങ്കിലെ റിട്ട. ജീവനക്കാരന്‍ കുട്ടോത്ത് ഏറാംവെള്ളി നാരായണന്‍ (66) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടടുത്തായിരുന്നു അപകടം. വീടിന് മുന്‍പില്‍ വടകര ഭാഗത്തേക്ക് ബസ് കാത്തുനിന്ന നാരായണനെ അമിത വേഗതയിലെത്തിയ ബസിന്റെ പിന്‍ഭാഗം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് നാരായണന്‍ തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ …
Read More »ലൈംഗികാതിക്രമ കേസ്: ആള്‍ദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ഒളിവിലായിരുന്ന ആള്‍ദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍. ആഗ്രയില്‍ നിന്ന് ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീ ശാര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ 17 വിദ്യാര്‍ത്ഥിനികളാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയായ ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയത്. ആഗസ്റ്റ് നാലിനാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വസന്ത്കുഞ്ജ് പോലീസില്‍ പരാതി നല്‍കുന്നത്. വിദ്യാര്‍ത്ഥിനികള്‍ ഡയറക്ടര്‍ക്കെതിരെ അഡ്മിനിസ്‌ട്രേറ്ററോട് പരാതി പറഞ്ഞിരുന്നു. ശ്രീ ശാര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണ സമിതിയിലുള്ള …
Read More »നടന്‍ വിജയിനെ കാണാന്‍ ആളൊഴുകി; തമിഴ്‌നാട്ടില്‍ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 മരണം
കരൂര്‍: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് കരൂരില്‍ നയിച്ച റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 39 മരണം. 8 കുട്ടികളും 17 സ്ത്രീകളും മരിച്ചവരില്‍ പെടുന്നു. പതിനായിരം പേര്‍ പങ്കെടുക്കുന്ന റാലിയെന്ന് പറഞ്ഞാണ് ടിവികെ കരൂരില്‍ അനുമതി വാങ്ങിയത്. പക്ഷേ എത്തിയത് ഒന്നര ലക്ഷത്തിലേറെ ആളുകളാണ്. ജനത്തിരക്ക് കാരണം അപകടമുണ്ടായപ്പോള്‍ ആംബുലന്‍സുകള്‍ക്ക് വേഗത്തിലെത്താന്‍ സാധിക്കാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. …
Read More »
DeToor reflective wanderings…