കൽപറ്റ: നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി. വയനാട്ടിലെ കമ്പളക്കാട് ഇന്നു രാവിലെയാണ് സംഭവം. നിർത്തിയിട്ട ബസ് സ്റ്റാർട്ടുചെയ്ത് മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടം. ആർക്കും പരിക്കില്ല. ജീവനക്കാർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്.
Read More »വയനാട് തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് യുവതി മരിച്ചു
കല്‍പറ്റ: വയനാട് മേപ്പാടി തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് യുവതി മരിച്ചു. മലപ്പുറം എരഞ്ഞിമങ്ങാട് അകമ്പാടം നിഷ്മയാണ്(23) മരിച്ചത്. ടെന്റിലുണ്ടായിരുന്ന കോഴിക്കോട് മീഞ്ചന്ത കാട്ടില്‍ അഖിലിന്(29) പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. 900 വെഞ്ചേഴ്‌സ റിസോര്‍ട്ടിലെ തടി ഉപയോഗിച്ചു നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നത്. മേപ്പാടി അരപ്പറ്റ നസീറ നഗര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നിഷ്മയുടെ മരണം സ്ഥിരീകരിച്ചത്. അഖില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് നിഷ്മ ഉള്‍പ്പെടുന്ന …
Read More »വികസന മുരടിപ്പിനു പരിഹാരമില്ലാതെ ചീക്കല്ലൂര്‍ ഗ്രാമം
കല്‍പറ്റ: വികസന മുരടിപ്പിനു പരിഹാരമില്ലാതെ വയനാട്ടിലെ കണിയാമ്പറ്റ പഞ്ചായത്തിലുള്ള ചീക്കല്ലൂര്‍ ഗ്രാമം. പഞ്ചായത്തിലെ 3,17,18 വാര്‍ഡുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രാമത്തില്‍ പദ്ധതികള്‍ പലതുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. പട്ടികവര്‍ഗത്തില്‍പ്പെടുന്നതാണ് ഗ്രാമവാസികളില്‍ അധികവും. ചീക്കല്ലൂരില്‍ നടപ്പാക്കിയ പദ്ധതികളെല്ലാംതന്നെ പണം ധൂര്‍ത്തടിക്കാനുള്ള പരിപാടികളായി മാറിയെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ വമ്മേരി രാഘവന്‍, ഉണ്ണിക്കൃഷ്ണന്‍ ചീക്കല്ലൂര്‍, കെ.ബാബു മാരാര്‍, കെ.ജി.സുരേഷ്ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചീക്കല്ലൂരില്‍ വരദൂര്‍ പുഴയ്ക്കു കുറുകെ 1990ല്‍ നിര്‍മിച്ച തടയണ …
Read More »തിരുവല്ല ‘ജവാന്‍’ മദ്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ 10 കോടിയുടെ നഷ്ടം
പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബെവ്‌കോ മദ്യസംഭരണ ശാലയിലെ തീപിടിത്തത്തില്‍ 10 കോടിയുടെ നഷ്ടം. സര്‍ക്കാരിന്റെ ജവാന്‍ മദ്യം ഉള്‍പ്പെടെ 75,000 കെയ്‌സ് മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. 10കോടി യുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാകുന്നുവെന്ന് ബെവ്കോ എംഡി ഹര്‍ഷിദാ ആട്ടെല്ലൂരി പറഞ്ഞു. ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനങ്ങളുള്ള ഗോഡൗണ്‍ ആയിരുന്നു. തീപിടിത്ത പശ്ചാത്തലത്തില്‍ എല്ലാ ഗോഡൗണുകളിലും സുരക്ഷാ പരിശോധന ഉണ്ടാകും 15 വെബ്‌കോ ഔട്ട്‌ലെറ്റുകളിലേക്കുള്ള മദ്യമാണ് പുളിക്കീഴ് ബെവ്‌കോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. …
Read More »കോഴിക്കോട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
കോഴിക്കോട്: മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി വെള്ളത്തില്‍ നിന്ന് മൃതദേഹം കരക്കെത്തിച്ചു. പൊലീസിന് കൈമാറിയ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് വെങ്കിടേഷാണെന്ന് വ്യക്തമായത്. എങ്ങനെയാണ് മരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം അടക്കം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read More »വയനാട് മഞ്ഞപ്പാറ ഭൂമി ഇടപാട്: ലൂഥറന്‍ ചര്‍ച്ച് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി
കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ മഞ്ഞപ്പാറയില്‍ ഇന്ത്യ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് കൈവശംവച്ച് നികുതിയടച്ചുവരുന്ന 40 സെന്റ് ഭൂമിയുടെ വില്‍പന വിവാദത്തില്‍. 9.62 ലക്ഷം രൂപ വില നിശ്ചയിച്ച് ഭൂമി രണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് ആധാരം ചെയ്തു നല്‍കിയത് അധികാരപ്പെട്ട വ്യക്തിയല്ലെന്നു കാണിച്ചും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ടും ലൂഥറന്‍ ചര്‍ച്ച് അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്കും അമ്പലവയല്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഭൂമി ആധാരം ചെയ്തു നല്‍കിയ കൊല്ലം …
Read More »കശ്മീരിലേക്ക് ടൂറിനിടെ സഹപ്രവര്‍ത്തകന്റെ മകളോട് ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശി അധ്യാപകനെ പഹല്‍ഗാം പൊലീസ് പിടികൂടി
കോഴിക്കോട്: വിനോദ യാത്രക്കിടെ സഹപ്രവര്‍ത്തകന്റെ മകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് പഹല്‍ഗാം പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വടകര കോട്ടക്കല്‍ സ്വദേശിയും നാദാപുരം പേരോട് എംഐഎ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ അഷ്റഫാണ്(45) പൊലീസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പഹല്‍ഗാം പൊലീസ് കഴിഞ്ഞ ദിവസമാണ് അഷ്‌റഫിനെ കേരളത്തിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ അനന്ത്നാഗ് കോടതിയിലാണ് ഹാജരാക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. …
Read More »മാനന്തവാടിയില്‍ വൃദ്ധയെ കാട്ടില്‍ കാണാതായി ; തെരച്ചില്‍ നടത്തി വനംവകുപ്പും പോലീസും നാട്ടുകാരും
കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ കാടിനോട് ചേര്‍ന്ന പ്രദേശത്ത് വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെന്ന 72 കാരിയെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടി പോലീസും തണ്ടര്‍ബോള്‍ട്ടും രണ്ടുദിവസമായി കാട്ടില്‍ തെരച്ചിലിലാണ്. ഞായറാഴ്ച വൈകിട്ടാണ് മാനന്തവാടിയിലെ വനത്തിന് സമീപമുള്ള വീട്ടില്‍ നിന്നും ലീലയെ കാണാതായത്. ലീല വനത്തിനുള്ളില്‍േക്ക് പോകുന്ന ദൃശ്യങ്ങള്‍ വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ദൃശ്യങ്ങളില്‍ ലീലയെ കണ്ട മേഖല …
Read More »ജസ്റ്റിസ് ബി.ആര്‍. ഗവായ് സത്യപ്രതിജ്ഞ ചെയ്തു; ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിന്‍ഗാമിയായാണ് ബി.ആര്‍.ഗവായ് സ്ഥാനമേറ്റത്. ജസ്റ്റിസ് ഗവായ്ക്ക് ആറു മാസം ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരിക്കാം. നവംബറിലാണ് വിരമിക്കുക. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുശേഷം ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെയാളാണ് ഗവായ്. മഹാരാഷ്ട്രയിലെ …
Read More »തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ തെപ്പക്കാട് ആന വളര്‍ത്തുകേന്ദ്രം സന്ദര്‍ശിച്ചു
ഗൂഡല്ലൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ചൊവ്വാഴ്ച മുതുമല കടുവാ സംരക്ഷണ കേന്ദ്രത്തിലെ തെപ്പക്കാട് ആന വളര്‍ത്തുകേന്ദ്രം സന്ദര്‍ശിച്ചു. ഓസ്‌കര്‍ അവാര്‍ഡ് നേടിയ എലിഫന്റ് വിസ്പറേഴ്‌സില്‍ അഭിനയിച്ച ബൊമ്മന്‍-ബെള്ളി ദമ്പതികളെ ആദരിച്ചു. തെപ്പക്കാടില്‍ 5.6 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഭവനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ആന വളര്‍ത്തുകേന്ദ്രത്തിലെ പാപ്പാന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നടപ്പാക്കിയതാണ് ഭവന പദ്ധതി. തമിഴ്‌നാട് ചീഫ് വിപ്പ് കെ.രാമചന്ദ്രന്‍, നീലഗിരി എം.പി എ.രാജ, നീലഗിരി ജില്ലാ കലക്ടര്‍ ലക്ഷ്മി …
Read More »