തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് …
Read More »ഡൽഹിയിൽ സ്ത്രീകൾക്ക് ഇനി എല്ലാ സ്ഥാപനങ്ങളിലുമുള്ള രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാം; സുരക്ഷാ നിയമങ്ങൾ കർശനമാക്കി സർക്കാർ
ഡൽഹി:ഡൽഹിയിലെ സ്ത്രീകൾക്ക് ഇനി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും. ഡൽഹി സർക്കാരിന്റെ തൊഴിൽ വകുപ്പ് ഇതുസംബന്ധിച്ച് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം അനുസരിച്ച്, ജോലിസ്ഥലത്ത് സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി, അവർക്ക് ഇപ്പോൾ രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാൻ അനുവാദമുണ്ടാകും. എന്നിരുന്നാലും, സ്ത്രീകൾക്ക് രാത്രി മദ്യശാലകളിൽ ജോലി ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഡൽഹിയിൽ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെ ചൊല്ലി നിരവധി പരാതികളുണ്ടായിരുന്നു. …
Read More »പിഎം ശ്രീയിൽ ഒപ്പുവെച്ച തീരുമാനം വിവാദം; സർക്കാരിനെതിരെ കോൺഗ്രസ് ,പ്രക്ഷോഭത്തിലേക്ക് വിദ്യാർത്ഥി സംഘടനകളും
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ തീരുമാനത്തെ ആയുധമാക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന സംഘടനകൾ പ്രക്ഷോഭത്തിലേക്ക് കടക്കും. സംസ്ഥാന വ്യാപക സമരത്തിനാണ് കെഎസ്‌യു ഒരുങ്ങുന്നത്.കെഎസ്‌യുവിന് പുറമെ യൂത്ത് കോൺഗ്രസ്സും സമരത്തിലേക്കിറങ്ങും. പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് നടത്താനിരിക്കുന്ന സമരങ്ങളുടെ പ്രഖ്യാപനം ഇന്നുണ്ടാകും.പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ തീരുമാനത്തിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയെ എബിവിപി അഭിനന്ദിച്ചു. എബിവിപി നേതാക്കൾ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് …
Read More »സർക്കാർ നടപടിയിൽ വീഴ്ച;ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള മോഹൻലാലിന്‍റെ ലൈസൻസ് അസാധുവായി
കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ …
Read More »സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന് 600 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു. ഇന്ന് ഒരു പവന് 600 രൂപ കുറഞ്ഞ് 91,720 രൂപ ആയി. ഗ്രാമിന് 11,465 രൂപ നല്‍കണം. ഇന്നലെ രണ്ട് തവണ സ്വര്‍ണവില ഇടിവ് രേഖപ്പെടുത്തി. രാവിലെ ഒരു പവന്റെ വില 93,280 രൂപ, ഉച്ചയ്ക്ക് ശേഷം 92,320 രൂപ ആയി കുറഞ്ഞു.രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ വന്‍ ലാഭത്തിനായി വ്യാപകമായി സ്വര്‍ണം വിറ്റതായും ഇതാണ് കേരളത്തില്‍ വില കുറയാന്‍ പ്രധാന കാരണമെന്നും സാമ്പത്തിക വിദഗ്ധര്‍ …
Read More »ബ്രാഹ്മണർ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാം, നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിൽ ; ഹൈക്കോടതി
കൊച്ചി: ബ്രാഹ്മണർ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ വിജ്ഞാപനം ശരിവെച്ച് ഹൈക്കോടതി. തന്ത്രി സമാജത്തിൽ നിന്ന് താന്ത്രിക വിദ്യ പഠിച്ചവർക്ക് മാത്രമേ നിയമനം നൽകാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹരജി ഡിവിഷൻ ബെഞ്ച് തള്ളി.പാർട്ട് – ടൈം ശാന്തി നിയമന ചട്ടങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വരുത്തിയ മാറ്റം നിയമപരമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി നടപടി. ജാതി വിവേചനം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും ശാന്തി നിയമനം …
Read More »തദ്ദേശ സ്ഥാപനങ്ങൾക്ക് 214 കോടി രൂപ കൂടി അനുവദിച്ചു സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 21 4 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ. ഈ സാമ്പത്തിക വർഷത്തെ ജനറൽ പർപ്പസ് ഫണ്ടിന്റെ ഏഴാം ഗഡുവാണ് അനുവദിച്ചത്. ധനകാര്യ മന്ത്രിയുടെ ഓഫിസ് വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 151 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 11.03 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകൾക്ക് 7.89 കോടി രൂപയുണ്ട്. …
Read More »ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 27 മുതൽ; 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ …
Read More »ഡ്രൈവിംഗ് ടെസ്റ്റ് ഇനി കൂടുതൽ കർശനം; കാൽനടയാത്രക്കാരുടെ സുരക്ഷക്കും പാർക്കിംഗ് മര്യാദയ്ക്കും പ്രാധാന്യം
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായുള്ള റോഡ് ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാൻ ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി.കാൽനടയാത്രക്കാരുടെ സുരക്ഷയിലും പാർക്കിംഗ് മര്യാദകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് റോഡ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം.ആർടിഒകൾക്കാണ് നിർദ്ദേശം നൽകിയത്.മോട്ടോർ ഡ്രൈവിംഗ് സ്കൂളുകൾ ഉദ്യോഗാർത്ഥികളെ ശരിയായ രീതിയിൽ പരിശീലിപ്പിക്കുന്നുണ്ടോ എന്നറിയാൻ MVD പരിശോധന നടത്തണമെന്നും നിർദ്ദേശം ഉണ്ട്.റോഡ് അപകടങ്ങളിൽ മരിക്കുന്ന കാൽനട യാത്രക്കാരുടെ എണ്ണം കൂടുന്നത് സംബന്ധിച്ച് ഹൈക്കോടതി ആശങ്ക ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം
Read More »തദ്ദേശ തിരഞ്ഞെടുപ്പില്‍ 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണം ചെയ്ത് ബിജെപി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണം ചെയ്ത് ബിജെപി. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കുന്നതിന് വേണ്ടിയുള്ള ആലോചനയുടെ ഭാഗമായാണ് പുതുമുഖങ്ങള്‍ക്ക് സീറ്റുകള്‍ നല്‍കാനുള്ള തീരുമാനം. ഓരോ തദ്ദേശസ്ഥാപനത്തിലും നിര്‍ബന്ധമായും പുതുമുഖങ്ങളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് നിര്‍ദേശം. മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.സ്ഥാനാര്‍ഥി നിര്‍ണയം ഈ മാസം പൂര്‍ത്തിയാക്കും.തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളും 25 മുനിസിപ്പാലിറ്റികളും 400 പഞ്ചായത്തുകളുമാണ് ബിജെപി ലക്ഷ്യമിടുന്നത്. 15,000 വാര്‍ഡുകളില്‍ ജയിച്ചു …
Read More »
DeToor reflective wanderings…