കൊച്ചി: അടിമാലി മണ്ണിടിച്ചിൽ ഗുരുതര പരിക്കേറ്റ സന്ധ്യയുടെ ചികിത്സ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.കാലിലെ മസിലുകൾ ചതഞ്ഞതിനാൽ സന്ധ്യയുടെ ഇടതുകാൽ മുട്ടിന് താഴെ നിന്ന് മുറിച്ചുമാറ്റിയിരുന്നു.നിസ്സഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് സന്ധ്യയുടെ ചികിത്സ നടക്കുന്ന എറണാകുളത്തെ രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും …
Read More »തീവ്ര വോട്ടർപട്ടിക പരിഷ്കരണം: ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം:തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തൻ യു ഖേൽക്കര്‍. വോട്ടർപട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കാൻ അല്ല, ഉൾപ്പെടുത്താനാണ് എസ്ഐആറിലൂടെ ശ്രമിക്കുന്നതെന്നും രത്തൻ യു ഖേൽക്കര്‍ മീഡിയവണിനോട് പറഞ്ഞു.രേഖകൾ ഇല്ലാത്തവരുണ്ടെങ്കിൽ തയ്യാറാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിക്കും.പരാതിയുള്ളവർക്ക് കമ്മീഷനെ നേരിട്ട് സമീപിക്കാം. സുതാര്യമായ വോട്ടർപട്ടിക എന്നത് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അജണ്ട,മറ്റ് അജണ്ടകൾ ഒന്നുമില്ല.എതിർപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്..’ രത്തൻ യു ഖേൽക്കർ പറഞ്ഞു. …
Read More »പിഎം ശ്രീ വിവാദം:എൽഡിഎഫിനും സർക്കാരിനും ഇന്ന് അതിനിർണായകം
തിരുവനന്തപുരം : പി എം ശ്രീ വിവാദത്തിൽ എൽഡിഎഫിനും സർക്കാരിനും ഇന്ന് അതിനിർണ്ണായകം. ഇന്ന് 3.30 ക്ക് ചേരുന്ന മന്ത്രിസഭായോഗതത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം. നേതാക്കള്‍ തലസ്ഥാനത്തുണ്ട്. ഇന്ന് 9 മണിക്ക് സിപിഐ സെക്രട്ടറിയേറ്റ് യോഗം ചേരും. കരാറിൽ നിന്ന് പിന്മാറണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. മറ്റ് നിര്‍ദേശങ്ങള്‍ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. സിപിഐആ മന്ത്രിമാരുടെ കത്ത് മുഖ്യമന്ത്രി കാബിനറ്റിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്. …
Read More »സംശയരോഗം വിവാഹമോചനത്തിന് മതിയായ കാരണം: കേരള ഹൈക്കോടതി
കൊച്ചി: സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് കേരള ഹൈക്കോടതി. സ്‌നേഹവും വിശ്വാസവും പരസ്പര ധാരണയും കൂടിക്കലര്‍ന്നതാണ് വിവാഹത്തിന്റെ അടിത്തറ, ഇതിനെ വിഷലിപ്തമാക്കുന്നതാണ് നിരന്തരമായി ഉണ്ടാകുന്ന അവിശ്വാസവും സംശയവും. ഇത് വിവാഹ ജീവിതത്തെ നരകതുല്യമാക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സംശയരോഗിയായ ഭര്‍ത്താന് നിര്‍ബന്ധിച്ച് ജോലി രാജിവെപ്പിക്കുകയും നീക്കങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ …
Read More »സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് : സ്വര്‍ണ കപ്പ് തിരുവനന്തപുരത്തിന്
തിരുവനന്തപുരം: ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് പടിയിറങ്ങുമ്പോള്‍ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാമ്പ്യന്മാരായത്. ഗെയിംസ് ഇനങ്ങളില്‍ 798 പോയിന്റുകള്‍ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്സില്‍ 649 …
Read More »സംസ്ഥാന സ്കൂൾ കായികമേള 2025ൽ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള 2025ൽ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും സംസ്ഥാന സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് സ്കൂൾ കായികമേള 25 തിരുവനന്തപുരം ബ്രാൻഡ് അംബാസഡറായ സഞ്ജു സാസംസൺ അറിയിച്ചു. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് …
Read More »പി.എം ശ്രീ തർക്കം: മന്ത്രിതല ഉപസമിതി രൂപവത്കരിക്കാൻ സർക്കാർ തീരുമാനം; സി.പി.ഐ മന്ത്രിമാരും ഉൾപ്പെടും
തിരുവനന്തപുരം : പി.എം ശ്രീ പദ്ധതിയിൽ മന്ത്രിതല ഉപസമിതി രൂപവത്കരിക്കാൻ സർക്കാർ തലത്തിൽ തീരുമാനം. പദ്ധതിയിൽ ഒപ്പുവെച്ചതിൽ വിയോജിപ്പുമായി തുടരുന്ന സി.പി.ഐയുടെ മന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയാകും സമിതി രൂപവത്കരിക്കുക. സമിതിയുടെ നിരീക്ഷണത്തിലായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കുക. ബുധനാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാൻ സി.പി.ഐ തീരുമാനിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനുനയ നീക്കം ശക്തമാക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമം. നവംബർ നാലിന് സി.പി.ഐ സംസ്ഥാന സമിതി യോഗം നടക്കാനിരിക്കെ …
Read More »മോൻതാ ഇന്ന് കരയിലേക്ക് ; കേരളത്തിൽ മഴ തുടരും
ബംഗാള്‍ ഉള്‍ക്കടലില്‍ ‘മോന്‍താ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അതിതീവ്ര ന്യുനമര്‍ദ്ദം തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളിലായി ‘മോന്‍താ’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ഒക്ടോബര്‍ 28-ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി ഇത് വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത. ഒക്ടോബര്‍ 28-ന് വൈകുന്നേരം അല്ലെങ്കില്‍ രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ കാക്കിനടക്കു സമീപം …
Read More »രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ഇന്ന് അർധരാത്രി മുതൽ; 12 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ടത്തിന് തുടക്കം
രാജ്യവ്യാപക എസ്ഐആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) രണ്ടാം ഘട്ടം ഇന്ന് അർധരാത്രി മുതൽ നടപ്പിലാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ബിഹാറിൽ എസ്ഐആർ വിജയകരമായി പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ കേരളം ഉൾപ്പെടെയുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും എസ്ഐആർ നടപ്പിലാക്കുമെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 36 സംസ്ഥാനങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എസ്ഐആർ പ്രക്രിയയെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള …
Read More »കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് പ്രതിസന്ധിയില്‍;കലൂര്‍ സ്റ്റേഡിയത്തിന്റെ പണി മന്ദഗതിയില്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ഹോം ഗ്രൗണ്ട് പ്രതിസന്ധിയിലായി. കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നവീകരണപണി പൂര്‍ത്തിയാകുമോ എന്ന ആശങ്കയോടെ, ടീം താല്‍ക്കാലികമായി മറ്റൊരു വേദിയിലേക്ക് മാറാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഹമ്മദാബാദിലേക്കോ ഹൈദരാബാദിലേക്കോ മാറാനാണ് ആലോചന. കോഴിക്കോട് സ്റ്റേഡിയമുണ്ടെങ്കിലും എഐഎഫ്എഫ് അംഗീകാരം ലഭിച്ചേക്കില്ല.മെസിയും അര്‍ജന്റീന ദേശീയ ടീമും പങ്കെടുക്കാനിരുന്ന സൗഹൃദമത്സരത്തിനെത്തുടര്‍ന്ന് വ്യാപകമായ അറ്റകുറ്റപ്പണികള്‍ …
Read More »
DeToor reflective wanderings…