തിരുവനന്തപുരം:വേണുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ചവറ ഇടപ്പള്ളിക്കോടയിൽ യുഡിഎഫ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച് ചൂലു കൊണ്ട് അടിച്ചാണ് പ്രതിഷേധം. ഇതിനുശേഷം വീണാ ജോർജിന്റെ ഫ്ലക്സ് പ്രവർത്തകർ തീയിട്ട് നശിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് വാഹന ഗതാഗതം സ്തംഭിച്ചു. ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം …
Read More »തീവണ്ടിയാത്രക്കാരുടെ സുരക്ഷാപ്രശ്‌നം:പോലീസുകാര്‍ അവധിയില്ലാതെ ജോലിക്കെത്താന്‍ കര്‍ശന നിര്‍ദേശം
ഷൊര്‍ണൂര്‍: തീവണ്ടിയാത്രക്കാരുടെ സുരക്ഷാപ്രശ്‌നം പരിഹരിക്കാന്‍ പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം. അവധിയില്ലാതെ ജോലിയില്‍ പ്രവേശിക്കാനാണ് പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശമെത്തിയിരിക്കുന്നത്. റെയില്‍വേ പോലീസിന് പുറമേ ലോക്കല്‍ സ്റ്റേഷനുകളിലെ പോലീസുകാരെയും താത്കാലികമായി റെയില്‍വേ സ്റ്റേഷനിലേക്ക് നല്‍കും. വര്‍ക്കലയില്‍ യുവതിയെ യാത്രക്കാരന്‍ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തീവണ്ടികളില്‍ പ്രത്യേക പരിശോധനയ്‌ക്കൊപ്പം പ്ലാറ്റ് ഫോമുകളിലും പരിശോധന കര്‍ശനമാക്കി. മദ്യപിച്ച് യാത്രചെയ്യുന്നത് കണ്ടെത്തിയാല്‍ പോലീസ് പിടികൂടും. യാത്ര മുടങ്ങുമെന്ന് മാത്രമല്ല, കേസെടുക്കുമെന്നും പോലീസ് …
Read More »ശബരിമല സ്വർണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമായിരിക്കാമെന്ന് ഹൈക്കോടതി;വിജയ് മല്യ നൽകിയ സ്വർണ വാതിൽപാളിയിലും അന്വേഷണം
കൊച്ചി: ശബരിമല സ്വർണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമാണെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. രാജ്യാന്തര ശൃംഖലയുടെ ഭാഗമായുള്ള കള്ളക്കടത്തുകാരുടെ പദ്ധതിക്ക് സമാനമായ കാര്യങ്ങളാണ് ശബരിമലയിൽ നടന്നത്. രാജ്യാന്തര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ പദ്ധതികളുമായി സാമ്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ശബരിമലയിലെ സ്വർണ്ണപ്പാളി ഉൾപ്പടെയുള്ളവയുടെ പകർപ്പെടുത്തു. ഇതിന്റെ പകർപ്പ് നിർമ്മിച്ച് രാജ്യാന്തര മാർക്കറ്റിൽ എത്തിക്കാൻ ശ്രമം ഉണ്ടായോ? വൻ വിലയ്ക്ക് വിൽക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി നീക്കം നടത്തിയോ? എന്നും കോടതി ചോദിച്ചു. ശാസ്ത്രീയ …
Read More »രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം: അമ്മ അറസ്റ്റിൽ
തളിപ്പറമ്പ് : കണ്ണൂരിലെ കുറുമാത്തൂർ പൊക്കുണ്ടിന് സമീപം 2 മാസം പ്രായമുള്ള കുട്ടിയെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മ മുബഷിറയെ അറസ്റ്റ് ചെയ്തു. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ 2ൽ ഹിലാൽ മൻസിൽ ടി.കെ.ജാബിറിന്റെയും മൂലക്കൽ പുതിയ പുരയിൽ മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോട് ചേർന്നുള്ള കിണറ്റിൽ വീണു …
Read More »പഴയ ബസ് വാങ്ങി പുതുക്കി ഇറക്കലിന് പൂട്ട് ; ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള പഴയ ബസുകള്‍ക്ക് ഇനി പെര്‍മിറ്റ് കിട്ടില്ല
തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള പഴയ ബസുകള്‍ കേരളത്തില്‍ക്കൊണ്ടുവന്ന് ഓടിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. പുത്തന്‍ മലിനീകരണനിയന്ത്രണവ്യവസ്ഥയായ ഭാരത് സ്റ്റേജ് 6 (ബിഎസ്) പാലിക്കുന്നവയ്ക്ക് മാത്രമായി പെര്‍മിറ്റ് നിജപ്പെടുത്തും.ഇതരസംസ്ഥാനങ്ങളില്‍ ഉപയോഗിച്ച ബസുകള്‍ രൂപമാറ്റംവരുത്തി സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നേടുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് നിയന്ത്രണം. രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ കാലപ്പഴക്കംകാരണം റോഡില്‍നിന്ന് പിന്‍വലിക്കുന്ന ബസുകള്‍ കേരളത്തിലെത്തിച്ച് പുതുക്കിപ്പണിത് റൂട്ടുപെര്‍മിറ്റ് നേടുന്നത് വ്യാപകമാണ്. രാജസ്ഥാനില്‍ ഏഴും സംസ്ഥാനത്ത് 22 വര്‍ഷവുമാണ് …
Read More »വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രത്തിലാദ്യമായി കിരീടം ചൂടി
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (98 പന്തില്‍ 101) സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നേരത്തെ, ടോസ് …
Read More »സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്നിന് തൃശ്ശൂരിൽ വച്ച് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കും. 2024ലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിക്കുന്നത്. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മിറ്റിയുടെ അവസാന ഘട്ട സ്ക്രീനിങ്ങ് കഴിഞ്ഞമാസം അവസാനത്തോടെ പൂർത്തിയായിരുന്നു.36 സിനിമകളാണ് അവസാനഘട്ടത്തിൽ മത്സരത്തിനുണ്ടായിരുന്നത്. മമ്മൂട്ടിയുടെ ‘ഭ്രമയുഗം’, ‘ഫെമിനിച്ചി ഫാത്തിമ’,’വിക്ടോറിയ’, ‘മഞ്ഞുമ്മൽ ബോയ്സ്’ തുടങ്ങിയ ചിത്രങ്ങൾ പുരസ്കാരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങളുടെ …
Read More »ഫ്രഷ് കട്ട് വിവാദം: പരാതികൾ പരിഹരിക്കാതെ ശാല തുറക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ
താമരശ്ശേരി: ജനങ്ങളുടെ പരാതി പരിഹരിക്കാതെ താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണശാല തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ. ഫ്രഷ് കട്ടിനെതിരായ ജനങ്ങളുടെ സമരം ന്യായമാണ്.സംഘർഷത്തിലേക്ക് നയിച്ച സമരത്തിലെ നുഴഞ്ഞു കയറ്റക്കാരെ പൊലീസ് പിടികൂടട്ടെയെന്നും ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ ടി.മഹ്‌റൂഫ് പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ഒന്നാം പ്രതിയാണ് മഹ്‌റൂഫ്. ഫ്രഷ് കട്ട് സംഘർഷത്തിൽ ചിലര്‍ നുഴഞ്ഞുകയറിയെന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ ആരോപണം.സമരസമിതിക്ക് …
Read More »ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം : പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി;വെന്റിലേറ്ററില്‍ നിന്ന് മാറ്റി
വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് മദ്യപന്‍ ചവിട്ടി താഴെയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച 19 വയസുകാരി ശ്രീക്കുട്ടിയെ ഇപ്പോള്‍ സര്‍ജറി ഐസിയുവിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് പെണ്‍കുട്ടിയുള്ളത്. ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടിയെറിഞ്ഞ പ്രതി പനിച്ചുമൂട് സ്വദേശി സുരേഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.നിലവില്‍ തമ്പാനൂര്‍ റെയില്‍വേ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് …
Read More »മണ്ഡലകാലത്ത് ചെന്നൈ–കൊല്ലം റൂട്ടിൽ പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ; നവംബർ 4 മുതൽ റിസർവേഷൻ ആരംഭിക്കും
മണ്ഡല കാലത്തോടനുബന്ധിച്ച് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് പ്രത്യേക തീവണ്ടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതൽ സർവീസുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ദക്ഷിണറെയിൽവേ അറിയിച്ചിട്ടുണ്ട്. റിസർവേഷൻ നവംബർ നാലിന് രാവിലെ എട്ടുമണി മുതൽ ആരംഭിക്കും. 1. 0611/06112 ചെന്നൈ എഗ്‌മോർ-കൊല്ലം-ചെന്നൈ എഗ്‌മോർ നവംബർ 14നാണ് സർവീസ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11.55 ന് എഗ്‌മോറിൽ നിന്ന് സർവീസ് ആരംഭിച്ച് പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്ത് എത്തുന്ന …
Read More »
DeToor reflective wanderings…