Tuesday , March 3 2026, 8:23 pm

News

ഓൺലൈൻ ടാക്സികളെ തടയുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്കെതിരെ കർശന നടപടി — ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ

ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടാക്സി ഡ്രൈവർമാർ നടത്തുന്ന പ്രവൃത്തികൾ ഗുണ്ടായിസമാണെന്നും ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞുസമീപകാലത്ത് സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾക്കെതിരെ പരമ്പരാഗത ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധവും യാത്ര തടയലും ശക്തമായിരിക്കുകയാണ്.       ആദ്യം ഓൺലൈൻ ടാക്സിക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന ഗതാഗത മന്ത്രി പിന്നീട് നിലപാട് മാറ്റിയിരുന്നു. ഇതാണ് ഇപ്പോഴത്തെ …

Read More »

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ചിറ്റൂർ റോഡിൽ കാട്ടുപന്നി കുറുകെടി നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഋഷി (24), ജിതിൻ (21) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏകദേശം 11 മണിയോടെയാണ് അപകടം നടന്നത്. ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് …

Read More »

നെല്‍വയല്‍-തണ്ണീര്‍ത്തട തരംമാറ്റത്തില്‍ വ്യാപക ക്രമക്കേട്; 27 റവന്യു ഡിവിഷനുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

തിരുവനന്തപുരം:നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഡേറ്റബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിലും തരംമാറ്റി നല്‍കുന്നതിലും പല ജില്ലകളിലും വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്. സംസ്ഥാനത്തെ 27 റവന്യു ഡിവിഷനല്‍ ഓഫിസുകളിലും തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 32 ഡപ്യൂട്ടി കലക്ടര്‍മാരുടെ ഓഫിസുകളിലും ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ‘ഓപ്പറേഷന്‍ ഹരിത കവചം’ എന്ന പേരില്‍ സംസ്ഥാനത്തെ 69 ഓഫിസുകളിലാണ് പരിശോധന നടത്തിയത്.          2023 മുതല്‍ ഡേറ്റ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിനും …

Read More »

പത്താം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അങ്കണവാടി ജീവനക്കാരിക്ക് 54 വർഷം തടവ്

ചെന്നൈ: പത്താംക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അങ്കണവാടി ജീവനക്കാരിക്ക്‌ തിരുച്ചിറപ്പള്ളിയിലെ മഹിളാ കോടതി 54 വർഷം തടവുശിക്ഷ വിധിച്ചു. പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.        തിരുവാരൂർ ജില്ലയിലെ എളവഞ്ചേരിയിൽ 2021-ലാണ് കേസിനാസ്പദമായ സംഭവം. അങ്കണവാടിയിൽ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന ലളിതയാണ് (38) പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്. ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി …

Read More »

8 മണിക്കൂർ 40 മിനിറ്റിൽ ബെംഗളൂരുവിൽ; എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു

കൊച്ചി: എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിങിലൂടെയാണ് പ്രധാനമന്ത്രി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. തുടർന്ന് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിച്ചു.       ഉദ്‌ഘോടനയോട്ടത്തില്‍ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്യുവന്‍സര്‍മാര്‍ തുടങ്ങിയ സുവനീര്‍ ടിക്കറ്റുള്ളവര്‍ മാത്രമാണ് യാത്രചെയ്യുന്നത്. നവംബര്‍ 11-ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് …

Read More »

തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി: പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം

തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുൾ, ബസ് സ്റ്റാന്‍ഡ് റെയിൽവേ സ്റ്റേഷൻ …

Read More »

നിയമപഠനത്തിൽ ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്ക് രണ്ട് അധിക സീറ്റുകൾ; 2025-26 അധ്യയന വർഷം മുതൽ തീരുമാനം പ്രാബല്യത്തിൽ-ബാർ കൗൺസിൽ ഓഫ് ഇന്ത്യ

കൊച്ചി: സംസ്ഥാനത്ത് നിയമപഠനത്തിനായി ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് രണ്ട് അധിക സീറ്റുകൾ അനുവദിക്കുമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഹൈകോടതിയെ അറിയിച്ചു.2025-26 അധ്യയന വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. കേരളത്തിലെ ലോ കോളജുകളിലാണ് സീറ്റ് അനുവദിക്കുക. നിലവിൽ ട്രാൻസ് ജെൻഡർ വിദ്യാർഥികൾക്കായി രണ്ട് സീറ്റുളകാണ് നിയമപഠനത്തിനുള്ളത്. അത് ഇനി നാലായി മാറും. ട്രാൻസ് ജെൻഡർ വിദ്യാർഥിയായ ഇസൈ ക്ലാര സമർപ്പിച്ച ഹരജിയിലാണ് തീരുമാനം. നിയമപഠനത്തിനായുള്ള എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയിട്ടും ലോ കോളജുകളിൽ …

Read More »

നേമം സർവീസ് സഹകരണ ബാങ്ക് ക്രമക്കേട്: സിപിഎം ഭരണസമിതിക്ക് എതിരെ ഇ.ഡി. റെയ്ഡ്;നൂറു കോടിയോളം രൂപയുടെ ക്രമക്കേട്

തിരുവനന്തപുരം:സിപിഎം ഭരണസമിതി നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് പരാതിയുള്ള നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡിറെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ വെട്ടിലാക്കിയാണ് ബാങ്കിൽ ഇ.ഡി എത്തിയിരിക്കുന്നത്. പ്രദേശത്ത് നാളുകളായി നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയായിരുന്നു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ. പ്രദീപ് കുമാർ അടക്കമുള്ളവർ അറസ്റ്റിലായിരുന്നു. 34.26 കോടി രൂപ ലോണ്‍ നല്‍കിയ …

Read More »

ഉജ്ജ്വലബാല്യം പുരസ്‌കാരം 2024: 14 ജില്ലകളിൽ നിന്നായി 51 കുട്ടികൾക്ക് വനിതാ ശിശു വികസന വകുപ്പിന്റെ അംഗീകാരം;പുരസ്‌കാരം മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു

തിരുവനന്തപുരം : വ്യത്യസ്ത മേഖലകളിൽ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി ഉജ്ജ്വലബാല്യം പുരസ്‌കാരം പ്രഖ്യാപിച്ച് മന്ത്രി വീണ ജോർജ്ജ്. 14 ജില്ലകളിൽ നിന്നുമായി 2024ലെ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിനായി 51 കുട്ടികളെ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലാ തലത്തിൽ ജില്ലാ കലക്ടർ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്.          കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രചോദനം നൽകുന്നതിനുമായാണ് സംസ്ഥാന തലത്തിൽ …

Read More »

കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് ലൈംഗിക അതിക്രമം; യാത്രക്കാരുടെ അനാസ്ഥ വിമർശനമായി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസില്‍ വച്ച് പെണ്‍കുട്ടിക്കു നേരെ സഹയാത്രികന്‍ ലൈംഗിക അതിക്രമം നടത്തുന്നതിന്റെ വിഡിയോ പ്രചരിക്കുന്നു. വെള്ളറട ഡിപ്പോയിലെ ബസില്‍ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം. പെണ്‍കുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് ശരീരത്തില്‍ പിടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പകര്‍ത്തിയ പെണ്‍കുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തു.     ഇങ്ങനെയാണോ ബസില്‍ പെരുമാറുന്നതെന്നു പെണ്‍കുട്ടി ചോദിച്ചു. തന്നെ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും പെണ്‍കുട്ടി …

Read More »