Tuesday , March 3 2026, 8:23 pm

News

പോരാട്ടച്ചൂടിൽ കേരളം; തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥികളെ തീരുമാനിച്ച വാർഡുകളിൽ പ്രചാരണം സജീവമാക്കാൻ പാർട്ടികൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥികളെ തീരുമാനിച്ച വാർഡുകളിൽ പ്രചാരണം സജീവമാക്കാൻ പാർട്ടികൾ. ഇനി സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള വാർഡുകളിൽ സ്ഥാനാർത്ഥി നിർണയത്തിനുള്ള ചർച്ചകൾ ഊർജ്ജിതമാക്കി പാർട്ടികളും മുന്നണികളും. തിരുവനന്തപുരം നഗരസഭയിൽ ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള സീറ്റുകളിൽ വേഗം സ്ഥാനാർഥി നിർണയം നടത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫും ബിജെപിയും. പ്രഖ്യാപിച്ച സ്ഥാനാർഥികൾ വീടുകയറിയുള്ള വോട്ടഭ്യർഥന തുടരുകയാണ്. ത്രിതല പഞ്ചായത്ത് വാർഡുകളിലേക്കും നഗരസഭാ വാർഡുകളിലേക്കുള്ള കൂടുതൽ സ്ഥാനാർത്ഥികളെ പാർട്ടികൾ ഇന്ന് പ്രഖ്യാപിക്കും. തദ്ദേശതെരഞ്ഞെടുപ്പിൽ കൊച്ചി …

Read More »

തെക്കൻ കേരളത്തിന് മഴ ഭീഷണി: പുതിയ ചക്രവാതചുഴി രൂപപ്പെട്ടു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

aതിരുവനന്തപുരം: തെക്കൻ കേരളത്തിന് മഴ ഭീഷണിയായി പുതിയ ചക്രവാതചുഴി രൂപപ്പെട്ടു. തെക്കൻ കേരള തീരത്തിന് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ഈ സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടി മിന്നൽ മഴക്ക് സാധ്യതയുണ്ട്. മധ്യ തെക്കൻ ജില്ലകളിൽ പൊതുവെ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി. അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ …

Read More »

കോഴിക്കോട് കോർപ്പറേഷൻ പിടിക്കാൻ യുഡിഎഫ്; സംവിധായകൻ വി എം വിനു സ്ഥാനാർഥിയാകും

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ ഭരണം പിടിച്ചടക്കാൻ സര്‍പ്രൈസ് മേയര്‍ സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ്.സംവിധായകൻ വി എം വിനുവിനെ കോഴിക്കോട്ടെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. വി എം വിനുവിനെ പാറോപ്പടിയിലോ ചേവായൂരിലോ മത്സരിപ്പിക്കും. വിഎം വിനുവുമായി രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും സംസാരിച്ചു. തുടര്‍ന്നാണ് മത്സരിക്കാൻ വിഎം വിനു സന്നദ്ധത അറിയിച്ചത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉച്ചയോടെ ഉണ്ടാകും. മത്സരിക്കുന്നതിനായി തന്‍റെ അനുവാദം ചോദിച്ചതായും അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നുമാണ് …

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടു​പ്പ് രണ്ട് ഘട്ടങ്ങളിൽ; ഡിസംബർ ഒമ്പതിനും പതിനൊന്നിനും,13ന് വോട്ടെണ്ണൽ

തിരുവനന്തപുരം: കേരളം തദ്ദേശ തെരഞ്ഞെടുപ്പിനായി രണ്ട് ഘട്ടങ്ങളിലായി ബൂത്തിലേക്ക് നീങ്ങും. ഡിസംബർ ഒമ്പതിനും 11നുമാണ് വോട്ടെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാപെരുമാറ്റച്ചട്ടം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. മട്ടന്നൂർ നഗരസഭയിലും ഇത് …

Read More »

പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയുടെ കൈ മുറിച്ച് വള മോഷ്ടിച്ചു; ചിങ്ങവനം പൊലീസ് അന്വേഷണം തുടങ്ങി; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നു.

കോട്ടയം: പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള മോഷ്ടിച്ചു. കോട്ടയം കുറിച്ചി ചെത്തിപ്പടിയിൽ താമസിക്കുന്ന അന്നമ്മ എന്ന 81കാരിയാണ് ഞെട്ടിക്കുന്ന ക്രൂരതക്കിരയായത്.ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകനും മരുമകളും പേരക്കുട്ടികളുമെല്ലാം പള്ളിയിൽ പോയിരുന്നു. തിരികെ 11ഓടെ തിരികെ എത്തിയപ്പോൾ അന്നമ്മയെ രക്തംവാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.     ഉടൻ സമീപത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടുവരികയാണ്.ചിങ്ങവനം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ആക്രമണത്തിന്‍റെ ആഘാതം …

Read More »

ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും;വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല

ഇടുക്കി: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില വാൾവുകളിൽ ഗുരുതര പോർച്ച ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി. വൈദ്യുതി നിർമ്മാണം പൂർണമായും നിർത്തിയായിരിക്കും അറ്റകുറ്റപ്പണി. കൂടാതെ വിൽപ്പന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ച് …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; മുന്നൊരുക്കങ്ങൾ തുടങ്ങി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് രണ്ടുഘട്ടമായാവും നടക്കുകയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നിവയടക്കം ഉച്ചയോടെ അറിയാം.തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ …

Read More »

കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ സമരത്തിലേക്ക്;നാളെ മുതൽ ബസുകൾ സർവീസ് നിർത്തിവെക്കും

കൊച്ചി: കേരളത്തില്‍നിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ സമരത്തിലേക്ക്. നാളെ മുതൽ ബസുകൾ സർവീസ് നിർത്തിവെക്കും. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിലും പിഴയിലും പ്രതിഷേധിച്ചാണ് സമരം. നാളെ വൈകുന്നേരം 6 മണി മുതൽ സർവീസ് നിർത്തിവെക്കുമെന്ന് ലക്ഷ്വറി ബസ്; ഓണഴ്‌സ് അസോസിയേഷൻ അറിയിച്ചു.       കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സർവീസ് നടത്തുന്ന സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവെക്കുന്നത്. അഖിലേന്ത്യ പെർമിറ്റ് ഉണ്ടായിട്ടും തമിഴ്‌നാട്ടിലും …

Read More »

തീവ്ര വോട്ടർപട്ടിക പരിഷ്കരണം: എന്യൂമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം ഈ മാസം 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ യു.കേൽക്കർ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 6 മണി വരെ ഏകദേശം 64,45,755 പേർക്ക്  (23.14%) എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎൽഒമാരും മുഴുവൻ ഡാറ്റയും അപ്‌ലോഡ് ചെയ്തിട്ടില്ലെന്നും യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.   …

Read More »

വന്ദേഭാരത് ട്രെയിനിൽ ആർഎസ്എസ് ഗണഗീതം പാടിയ വിവാദത്തിൽ വിശദീകരണവുമായി എളമക്കര സരസ്വതി വിദ്യാനികേതൻ പ്രിൻസിപ്പൽ

വന്ദേ ഭാരത് ട്രെയിനിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയതിൽ വിശദീകരണവുമായി എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ ഡിന്റോ കെ പി. വന്ദേഭാരത് ട്രെയിനിൽ പാടിയത് ദേശഭക്തിഗാനമാണ്. റെയിൽവേ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ട് അല്ല പാടിയത്. സ്കൂളിൽ ഗണഗീതം ഉൾപ്പെടെ എല്ലാ ഗാനങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന്വി വാദം ഉണ്ടായതോടെ കുട്ടികൾ ആശങ്കയിലാണ്. രക്ഷാകർത്താക്കൾ വിളിച്ചുകൊണ്ടിരിക്കുകയാണ്. സൈബർ ആക്രമണം രൂക്ഷമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു. …

Read More »