മലപ്പുറം: വേങ്ങരയിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപന യോഗത്തിൽ കൂട്ടത്തല്ല്. വേങ്ങര പഞ്ചായത്ത് 20-ാം വാർഡിൽ ലീഗ് സ്ഥാനാർഥി പ്രഖ്യാപന യോഗത്തിലാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ ഖാദറിനെ മത്സരിപ്പിക്കാനായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം.മുൻ വാർഡ് മെമ്പർ സി പി ഖാദറിന് വേണ്ടി മറ്റൊരു വിഭാഗം രംഗത്ത് വന്നു.ഇതോടെ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി.സ്ഥാനാർഥിയെ നിർണയിക്കാൻ കഴിയാതെ യോഗം പിരിഞ്ഞു.
Read More »ജനപ്രിയസിനിമകളുടെ സംവിധായകൻ ഇനി ജനാധിപത്യത്തിന്റെ കളരിയിലേക്ക്
കോഴിക്കോട്: ജനപ്രിയസിനിമകളുടെ സംവിധായകൻ ഇനി ജനാധിപത്യത്തിന്റെ കളരിയിലേക്ക്. കോഴിക്കോട് കോർപ്പറേഷൻ 37-ാം വാർഡായ കല്ലായിയിൽ സംവിധായകൻ വി.എം. വിനു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു. താൻ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല ഇതെന്നും തിരഞ്ഞെടുപ്പ് ജനസേവനത്തിനുള്ള ഒരു നിയോഗമായി കരുതുന്നെന്നും വിനു പറഞ്ഞു. “രാഷ്ട്രീയക്കാരനല്ലാത്തതിനാൽ മറ്റുള്ളവരുടെ ഭരണം മോശമെന്ന് വിലയിരുത്തുന്നില്ല. എന്നാൽ, കോഴിക്കോടിന് വികസനമുരടിപ്പുണ്ടെന്നത് വസ്തുതയാണ്. ഒരു കോഴിക്കോട്ടുകാരനെന്ന നിലയിലാണ് ഇത് പറയുന്നത്. ചെറുപ്പംമുതൽ കോഴിക്കോടിന്റെ പൾസ് അറിയാം. …
Read More »പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് കേരള ലോ അക്കാദമി വിദ്യാര്‍ത്ഥി അറസ്റ്റില്‍
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേരള ലോ അക്കാദമി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അറസ്റ്റില്‍. മലയിന്‍കീഴ് സ്വദേശിയായ ശ്രേയസാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ ശ്രേയസ് ഒളിവില്‍ പോയി. വിളപ്പില്‍ശാല എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More »തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്: രാവിലെ 11 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണി മുതൽ പത്രിക സമർപ്പിക്കാനാകും. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിക്കാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പത്രിക സമർപ്പിക്കാൻ പ്രവേശനമുള്ളത്. ഈ മാസം 21 ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. 22ന് സൂക്ഷ്മ പരിശോധന നടക്കും. 24വരെ പത്രിക പിൻവലിക്കാം. …
Read More »വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ തർക്കം: സുപ്രീംകോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു — ഹരജിയിൽ നാളെ വിധി
കൊച്ചി : കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിൽ സുപ്രിംകോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.എസ്ഐആറുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിൽ ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞു.മേയ് മാസത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അതിനാൽ തിരക്കുപിടിച്ച് എസ്ഐആർ നടപ്പിലാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സർക്കാർ വാദം സംസ്ഥാന സര്‍ക്കാരിന്‍റെ ഹരജിയില്‍ ഹൈക്കോടതി നാളെ ഉത്തരവിറക്കും.തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ എസ്ഐ ആർ നടപടികൾ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥ ക്ഷാമം ഉൾപ്പെടെ പരിഗണിച്ച് …
Read More »തുറവൂരിൽ അപകടങ്ങൾ തുടർകഥ; ഉയരപ്പാത നിർമാണം ഭീതിയാകുന്നു
തുറവൂർ:ദേശീയപാത 66ൽ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള 13 കിലോമീറ്റർ ദൂരത്ത് അപകടങ്ങൾ തുടർകഥയാകുന്നു. കോൺക്രീറ്റ് ഗർഡറുകൾ നിലം പതിച്ച് പിക്കപ് വാൻ ഡ്രൈവർ രാജേഷ് മരിക്കാനിടയായ സംഭവമാണ് ഏറ്റവുമൊടുവിലത്തേത്. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളിൽ അപകടങ്ങൾ പതിവാകുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തുകയാണ്. 6 മാസം മുൻപ് കോടന്തുരുത്തിൽ ബീമിനു മുകളിൽ ഫ്രെയിം ഒരുക്കുന്നതിനിടെ ഇരുമ്പ് ഫ്രെയിം തകർന്നു വീണ് ഇതര …
Read More »സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക്;അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ഇന്നും ബഹിഷ്കരിച്ചു
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഇന്നും ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു.കെജിഎംസിടിഎ ആഹ്വാനം ചെയ്ത സമരത്തിൽ അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ചാണ് പ്രതിഷേധം. അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, ശമ്പള പരിഷ്കരണം, ക്ഷാമബത്ത കുടിശിക വിതരണം ചെയുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം തുടരുന്നത്. കഴിഞ്ഞ മൂന്നാഴ്ചയിലും ഓരോ ദിവസം വീതം സീനിയർ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആരോഗ്യവകുപ്പുമായി നടന്ന ചർച്ച പരാജയപ്പെട്ടതോടുകൂടിയാണ് സമരം തുടരുവാൻ ഡോക്ടർമാർ …
Read More »ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ് ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ് ജയശ്രീക്ക് തിരിച്ചടിയായി മുൻകൂർ ജാമ്യ ഹർജി തള്ളി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയും ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളുകയായിരുന്നു. ദ്വാരപാലകപാളി കേസിൽ 4-ാം പ്രതി ആണ് ജയശ്രീ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്സിൽ തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണ സംഘം. പാളികൾ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്സിൽ ആണ് തിരുത്തുവരുത്തിയത്. ചെമ്പു പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു …
Read More »പുത്തൂർ പാർക്കിലെ മാനുകളുടെ മരണം; സുരക്ഷാവീഴ്ചയെന്ന് സമ്മതിച്ച് വനം മന്ത്രി
പുത്തൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 10 മാനുകൾ ചത്ത സംഭവത്തിൽ സുരക്ഷാവീഴ്ച സംഭവിച്ചതായി സമ്മതിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. വാച്ചർമാർക്ക് വീഴ്ച സംഭവിച്ചായും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. മാനുകൾ കൂട്ടിൽ കയറിയിട്ടുണ്ടോയെന്നതടക്കം ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. സുവോളജിക്കൽ പാർക്കിൽ മൃഗങ്ങൾ പുറത്തുപോകാനും അകത്തുവരാനും സാധിക്കാത്തവിധത്തിലുള്ള കനത്ത സുരക്ഷാനടപടികൾ …
Read More »ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കാർ കണ്ടെത്തി; രജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിൽ
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കാർ കണ്ടെത്തി. ഹരിയാനയിൽ നിന്നാണ് വാഹനം പിടികൂടിയത്. ഡൽഹി രജിസ്ട്രേഷനുള്ള ചുവന്ന ഫോർഡ് എക്കോസ്പോർട്ട് കാറാണ് കണ്ടെത്തിയത്. സ്ഫോടനം നടത്തിയവർ രണ്ടുവാഹനങ്ങൾ വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു.വ്യാജ വിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തത്. ഡൽഹി സ്ഫോടനസമയത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ പൊട്ടിത്തെറിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഫരീദാബാദ് ഭീകര സംഘം ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന പത്തംഗ എൻഐഎ സംഘത്തെ …
Read More »
DeToor reflective wanderings…