തിരുവനന്തപുരം : മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ് റദ്ദാക്കി. മധുര – ഗുരുവായൂർ എക്‌സ്‌പ്രസ് കൊല്ലത്തും നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ് കായംകുളത്തും, ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ് കോട്ടയത്തും യാത്ര അവസാനിപ്പിക്കും. ഞായറാഴ്‌ചത്തെ ഗുരുവായൂർ – മധുര എക്‌സ്‌പ്രസ് കൊല്ലത്തുനിന്നായിരിക്കും …
Read More »പഴനിയില്‍ റെക്കോര്‍ഡിട്ട് പഞ്ചാമൃതം വില്‍പ്പന; രണ്ട് ദിവസത്തിൽ 4.64 ലക്ഷം ടിൻ വിറ്റു
പഴനി : പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിന്റെ വില്‍പ്പനയില്‍ റെക്കോര്‍ഡ്. കഴിഞ്ഞ രണ്ടുദിവസം മാത്രം 4,64,420 ടിന്‍ വിറ്റതായി ദേവസ്വം അധികൃതര്‍. മണ്ഡലകാലം ആരംഭിച്ചതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശ്, കര്‍ണാടക, പോണ്ടിച്ചേരി, തെലങ്കാന, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിന് സ്വാമിമാര്‍ പഴനിക്ഷേത്രത്തിലേക്കും വരുന്നുണ്ട്. സ്വാമിമാരില്‍ ഭൂരിഭാഗവും പഞ്ചാമൃതം വാങ്ങിയാണ് മലയിറങ്ങുന്നത്. ബുധനാഴ്ച 1,48,480 ടിന്നും വ്യാഴാഴ്ച 2,65,940 ടിന്നുമാണ് ഭക്തര്‍ വാങ്ങിയത്. 2023 ഡിസംബര്‍ 27-ന് 1,79,283 പഞ്ചാമൃതം ടിന്നുകള്‍ വിറ്റതാണ് …
Read More »എസ്.ഐ.ആർ: സംസ്ഥാനത്ത് ഒരുലക്ഷം പേരെ കണ്ടെത്താനായില്ല; ഫോം കിട്ടാത്തവർ പേര് ചേർക്കേണ്ടിവരും
തിരുവനന്തപുരം: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ സംസ്ഥാനത്ത് 1,01,856 പേരെ കണ്ടെത്താനായില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ഇത്രയുംപേരെ പട്ടികയിൽനിന്ന് നീക്കും. ഈ വോട്ടർമാരുടെ താമസസ്ഥലം പരിശോധിച്ചുറപ്പിക്കാനായില്ലെന്നും ചിലർ മരണപ്പെട്ടെന്നും ഇരട്ടവോട്ട് ഉണ്ടെന്നുമാണ് കമീഷൻ പറയുന്നത്. എന്നാൽ, ‘കാണാതായവർ’ ആരാണെന്നും ഏത് മണ്ഡലത്തിലുള്ളവരാണെന്നുമുള്ള കണക്ക് പുറത്തുവിട്ടിട്ടില്ല. പട്ടികയിൽ തുടരാൻ അർഹതയുള്ളവർ ഈ കൂട്ടത്തിലുണ്ടെങ്കിൽ അവർ പുതുതായി പേരുചേർക്കാൻ ഫോം 6 സമർപ്പിക്കേണ്ടിവരും. സംസ്ഥാനത്ത് ആയിരക്കണക്കിനുപേർക്ക് ഇനിയും …
Read More »തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍
കൊച്ചി: തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുപരിസരത്ത് ചാക്കില്‍ പൊതിഞ്ഞ നിലയില്‍. സംഭവത്തില്‍ വീട്ടുടമ്മ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്. തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹമെന്നാണ് സംശയം. കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. മരിച്ചയാളെ പരിചയമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ ജോര്‍ജ് കടയില്‍ പോയി ചാക്ക് വാങ്ങിയിരുന്നുവെന്നാണ് വിവരം. വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. …
Read More »കേരളത്തിൽ എസ്ഐആറിന് സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി
കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ (എസ്ഐആര്‍ ) ഹരജികളിൽ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രിംകോടതി. ഹരജി 26ന് വീണ്ടും പരിഗണിക്കും.കേരളത്തിലെ ഹരജികൾ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതുകൊണ്ടാണ് കേരളത്തിന്റെ ഹരജികൾ മാത്രം ഉടൻ പരിഗണിക്കാമെന്ന് അറിയിച്ചതെന്ന് അഭിഭാഷകൻ …
Read More »ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതി;വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്കുകൾ ഇനിമുതൽ റോഡ് മാർഗം കൊണ്ടുപോവാം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് ഇനിമുതൽ ചരക്കുകൾ റോഡ് മാർഗം കൊണ്ടുപോവാം. പൂർണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി.റെയിൽ വഴിയുള്ള ചരക്ക് നീക്കവും ഇതോടെ സാധ്യമാവും. നിലവില്‍ ചരക്കുകള്‍ വലിയ കപ്പലുകളില്‍ എത്തിക്കുകയും തുടര്‍ന്ന് തുറമുഖത്ത് നിന്ന് ചെറിയ ഫീഡര്‍ കപ്പലുകളിലായി മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് രീതി.റോഡ് മാര്‍ഗം ചരക്കുകള്‍ കൊണ്ടുപോകാനുള്ള അനുമതി ലഭിച്ചതോടെ അത് സംസ്ഥാനത്തിന്‍റെ വികസനത്തിനും നേട്ടമാകും. തുറമുഖത്ത് നിന്ന് നാഷണല്‍ ഹൈവേയിലേക്കുള്ള റോഡിന്‍റെ …
Read More »കാസർകോട് പടന്ന പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു
കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ കാസർകോട് പടന്ന പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു. ലീഗിന് അർഹതപ്പെട്ട സീറ്റ് കോൺഗ്രസിന് നൽകിയതിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ യൂത്ത് ലീഗിനെ പാടെ തഴഞ്ഞതിലും പ്രതിഷേധിച്ചാണ് രാജി. പ്രസിഡന്റ് പി കെ ഖമറുദ്ധീൻ, സെക്രട്ടറി പികെസി മുഹമ്മദ് കുഞ്ഞി, ട്രഷറർ ജലീൽ ഒരുമുക്ക് അടക്കം കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും രാജിവെച്ചു. നേരത്തെ സ്ഥാനാർത്ഥി നിർണ്ണയവുമായി …
Read More »ഓടുന്ന വാഹനങ്ങളിൽ വിഡിയോ ചിത്രീകരണം വിലക്കി ഹൈകോടതി ;യാത്രാസുരക്ഷയ്ക്ക് ഭീഷണിയെന്ന് കോടതി നിരീക്ഷണം
കൊച്ചി: ഓടുന്ന ബസുകളുടെയും ലോറികളുടെയും ഡ്രൈവറുടെ ക്യാബിനിൽ കയറി വിഡിയോ ചിത്രീകരിക്കുന്നത് തടയണമെന്ന് ഹൈകോടതി. കോൺട്രാക്ട് കാരിയേജുകളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ഡ്രൈവർ കമ്പാർട്ടുമെന്റിനുള്ളിൽ വെച്ച് വ്ലോഗ് ചെയ്യുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് കേരള ഹൈകോടതി ആവശ്യപ്പെട്ടത്. വ്ലോഗർമാർ ഡ്രൈവർമാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും റോഡപകടങ്ങൾക്കും കാരണമാകുമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീ കൃഷ്ണ എസ് …
Read More »പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്
മലപ്പുറം:മുൻ എംഎൽഎ പി.വി.അൻവറിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി.) പരിശോധന നടത്തി. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. അൻവറിന്റെ സഹായിയുടെ വീട്ടിലും പരിശോധന നടത്തി. സ്ഥലത്തിന്റെ രേഖകൾ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ ദിവസം വിജിലൻസും പരിശോധന നടത്തിയിരുന്നു. ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച അൻവർ ഇപ്പോൾ തൃണമൂല്‍ കോൺഗ്രലിലാണ്. നിലമ്പൂരിലെ എംഎൽഎ ആയിരുന്ന അൻവർ കഴിഞ്ഞ തവണ നിലമ്പൂരിൽ പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അൻവർ …
Read More »വി.എം. വിനുവിന് പകരം കല്ലായി ഡിവിഷനിൽ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കല്ലായി ഡിവിഷനിൽ സെലിബ്രിറ്റി സ്ഥാനാർഥി സംവിധായകൻ വി.എം. വിനുവിന് പകരം പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെ മത്സരിപ്പിക്കാൻ കോൺഗ്രസ്. പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബൈജു കാളക്കണ്ടിയാണ് പുതിയ സ്ഥാനാർഥി.നേരത്തെ വിനുവിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും മേയർ സ്ഥാനാർഥിയായി അവതരിപ്പിക്കുകയും ചെയ്തെങ്കിലും വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ പകരം സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവരികയായിരുന്നു. വിനുവിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവന്നത്.
Read More »
DeToor reflective wanderings…