Tuesday , March 3 2026, 2:54 pm

News

എസ്ഐആർ വീഴ്‌ച: പുതുപ്പള്ളിയിൽ ഫോം ലഭിക്കാത്ത വോട്ടർമാർ നൂറുകണക്കിന്;പരാതിയുമായി ചാണ്ടി ഉമ്മൻ സുപ്രീം കോടതിയിൽ

കേരളത്തിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി പുതുപ്പള്ളിയിലെ നിരവധി വോട്ടർമാർ തന്നെ ദിവസവും സമീപിക്കുന്നതായി ചാണ്ടി ഉമ്മൻ എംഎൽഎ. എസ്ഐആറിനെതിരെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ആണ് ചാണ്ടി ഉമ്മൻ ഇക്കാര്യം വ്യക്തമാക്കിയത്. പുതുപ്പളളി മണ്ഡലത്തിലെ 61, 67, 92 നമ്പർ ബൂത്തുകളിൽ എസ്ഐആർ ഫോം വിതരണം പൂർത്തിയായെന്നാണ് തിരെഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. എന്നാൽ ഇതുവരെയും ഫോം ലഭിക്കാത്ത വോട്ടർമാരുണ്ടെന്നും …

Read More »

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം:ജോലികള്‍ക്ക് എൻസിസി–എൻഎസ്എസ് വോളണ്ടിയർമാരെ ഒപ്പംകൂട്ടും ;സ്‌കൂളുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരുടെ കത്ത്

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് എന്‍സിസി, എന്‍എസ്എസ് വോളണ്ടിയര്‍മാരെ വിട്ടുനല്‍കണം എന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തുനല്‍കി ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍. ഉദ്യോഗസ്ഥര്‍ നന്നായി പരിശ്രമിച്ചിട്ടും വിചാരിച്ച സമയത്തിനുള്ളില്‍ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്ന ഘട്ടത്തിലാണ് വിദ്യാര്‍ഥികളെക്കൂടി പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.         ഇപ്പോള്‍ നടക്കുന്ന ഡിജിറ്റലൈസേഷന്‍ പ്രക്രിയ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്. 27 ശതമാനം ഫോമുകള്‍ മാത്രമാണ് ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞിട്ടുള്ളത്. സംസ്ഥാനത്ത് …

Read More »

മലപ്പുറത്ത് ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി വെട്ടിക്കൊന്നു;ജ്യേഷ്ഠൻ പൊലീസിൽ കീഴടങ്ങി

മലപ്പുറം : പൂക്കോട്ടൂർ പള്ളിമുക്കിൽ യുവാവിനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പൊലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30 ന് ആയിരുന്നു സംഭവം. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.        ഇരുവരും ഒന്നിച്ചു താമസിക്കുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം. മുറിയിലെത്തിയ ജുനൈദ് ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി കഴുത്തിൽ വെട്ടുകയായിരുന്നു. അമീർ സംഭവ സ്ഥലത്ത് തന്നെ …

Read More »

ശബരിമലയിൽ ഭക്തരുടെ തിരക്ക് ; നാളെ സ്പോട്ട് ബുക്കിംഗ് 5000 മാത്രം

പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ നാളെ സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് മാത്രമായി നിജപെടുത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. വെർച്ചൽ ക്യൂ ബുക്കിംഗ് വഴി 70000 പേർക്ക് ദർശനം നടത്താൻ സൗകര്യം ഒരുക്കും. തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.       ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ഇതോടെ ഓരോസമയത്തെയും ഭക്തജന തിരക്ക് …

Read More »

കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ് ;ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: കൈനകരി അനിത വധക്കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ.നിലമ്പൂർ സ്വദേശി പ്രബീഷിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രബീഷ്, ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനി എന്നിവരാണ് കേസിലെ പ്രതികൾ.       2021 ജൂലൈ ഒൻപതിന് ഗർഭിണിയായ അനിതയെ കൊലപ്പെടുത്തി കായലിൽ തള്ളിയെന്നാണ് കേസ്. പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറിൽ നിന്ന് കണ്ടെത്തിയത്. …

Read More »

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർക്കുള്ള തപാൽ ബാലറ്റ് വിതരണം മറ്റന്നാൾ തുടങ്ങും, ഉദ്യോഗസ്ഥർക്ക് പരിശീലനം നാളെ മുതൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം നാളെ മുതൽ 28 വരെ ജില്ലകളിൽ നടക്കും. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ ഉത്തരവിൽ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തും നിശ്ചിതകേന്ദ്രങ്ങളിൽ പരിശീലനത്തിനു ഹാജരാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. പരിശീലനത്തിനു ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

Read More »

സീറ്റ് വിഭജനത്തിൽ തർക്കം; കോഴിക്കോട്ട് തുറയൂരിൽ സിപിഐയുടെ വെല്ലുവിളി സിപിഎമ്മിന്

കോഴിക്കോട്: സീറ്റ് വിഭജനം പാളിയതോടെ കോഴിക്കോട് തുറയൂർ പഞ്ചായത്തിൽ സിപിഎമ്മിനെതിരെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സിപിഐ. തുറയൂർ പഞ്ചായത്തിലെ എട്ടു വാർഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാർഥികൾ മത്സരിക്കുന്നത്.സിപിഐക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തിൽ അർഹമായ പരിഗണന നൽകാൻ സിപിഎം തയ്യാറായില്ലെന്ന് കാണിച്ചാണ് സിപിഐ ഒറ്റക്ക് മത്സരിക്കാനിറങ്ങിയത്. 14 വാർഡുകളിൽ സിപിഐക്ക് നൽകാൻ തയ്യാറായത് ഒരു സീറ്റ് മാത്രം. അതാകട്ടെ ജയ സാധ്യതയില്ലാത്ത സീറ്റും. ഇതോടെയാണ് മുന്നണി വിട്ട് ഒറ്റക്ക് മത്സരിക്കാൻ സിപിഐ …

Read More »

ബണ്ടി ചോർ കേരളത്തിൽ ; കുപ്രസിദ്ധ കള്ളനെ സൗത്ത് റെയിൽവേ പൊലീസ് തടഞ്ഞു

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കേരളത്തിൽ. എറണാകുളം സൗത്ത് റെയിൽവെ പൊലീസാണ് ഇയാളെ തടഞ്ഞുവച്ചത്.വെരിഫിക്കേഷൻ്റെ ഭാ​ഗമായാണ് ഇയാളെ തടഞ്ഞത്. മറ്റൊരു കേസിൽ ഹാജരാകാൻ എത്തിയതെന്നാണ് വാദം. എഴൂന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ഇയാൾ. ബണ്ടി ചോറിനു നിലവിൽ കേളരത്തിൽ കേസുകൾ ഇല്ല.         തൃശ്ശൂരിലെ കവർച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനാണ് എറണാകുളത്ത് എത്തിയത്. തൃശ്ശൂരിലെ കവർച്ച കേസിൽ ബണ്ടി ചോറിനെ വെറുതെ വിട്ടിരുന്നു.2013 …

Read More »

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ;മഴയ്ക്കൊപ്പം മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്.      ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും. മഴയ്ക്കൊപ്പം മണിക്കൂറിൽ 55 കിലോമീറ്റർ …

Read More »

പ്രവാസികളുടെ ആവശ്യം അംഗീകരിച്ച് തിരുവനന്തപുരത്ത് നിന്നും ബഹ്‌റൈനിലേക്കുള്ള സര്‍വീസ് കൂട്ടി ഗള്‍ഫ് എയര്‍

തിരുവനന്തപുരം : കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇന്ന് മുതല്‍ വിമാനങ്ങളുടെ എണ്ണം നാലില്‍ നിന്നും ഏഴായാണ് ഉയര്‍ത്തിയിട്ടുള്ളത്.     തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അധികൃതര്‍ വ്യക്തമാക്കിയത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകളും ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ബാക്കി സര്‍വീസുകളും നടത്തും.

Read More »