Tuesday , March 3 2026, 6:43 pm

News

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ ഭാഗത്തേക്ക് രോഗികൾ പോകാറില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 9.45 ഓടെയാണ് സംഭവം.      അഞ്ച് യൂണിറ്റ് ഫയർഫോഴ്ണ് എത്തിയാണ് തീ അണയ്ക്കുന്നത്. കെട്ടിടത്തിൽ എട്ട് നിലയിൽ വരെ മാത്രമാണ് രോഗികളുള്ളത്. …

Read More »

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. മദ്യമിച്ച പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു.     തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം മണികണ്ഠൻ വീട്ടിലേക്ക് മടങ്ങി. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് …

Read More »

‘പമ്പയിൽ തുണികൾ ഉപേക്ഷിക്കരുത്; ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം’: ഹൈക്കോടതി

കൊച്ചി : തീർഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളാൽ പമ്പ മലിനമാകുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് കോടതി വ്യക്തമാക്കി. കുളിക്കാനിറങ്ങുന്ന തീർഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ കൊണ്ട് പമ്പാ നദി മലിനമാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.       ലോഡ് കണക്കിനു തുണികളാണ് നദിയിൽ നിന്നു ദിവസവും ശേഖരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്. അവർ ഇതൊരു ആചാരമായിട്ടാണ് കാണുന്നത്. …

Read More »

സീബ്ര ലൈൻ കടക്കുമ്പോൾ വാഹനം ഇടിച്ചാൽ 2000 രൂപ പിഴ, ലൈസൻസും റദ്ദാക്കും; എംവിഡി

കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിയമം കർശനമാക്കാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി).  ഇതിൻ്റെ ഭാ​ഗമായി  നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. സീബ്ര ലൈൻ കടക്കുമ്പോൾ വാഹനമിടിച്ചാൽ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് എംവിഡിയുടെ തീരുമാനം.         ഏതെങ്കിലും വാഹനം സീബ്ര ലൈനിൽ പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതാണ്. ഈ വർഷം 800ലധികം കാൽനടയാത്രക്കാരാണ് വിവിധയിടങ്ങളിലായി നടന്ന റോഡപകടത്തിൽ മരിച്ചതെന്നാണ് ​ഗതാ​ഗത …

Read More »

തിരുപ്പതി ദേവസ്ഥാനത്തെ ലഡ്ഡു നിര്‍മാണത്തിന് മായം കലര്‍ന്ന നെയ്യ്, ക്ഷേത്ര ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടിടിഡി) ലഡ്ഡു നിർമാണത്തിനുപയോഗിച്ച നെയ്യിൽ മായം കലർത്തിയെന്ന കേസിൽ ക്ഷേത്ര ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ടിടിഡി എക്‌സിക്യൂട്ടീവ് എൻജിനീയറായ സുബ്രഹ്മണ്യത്തെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ടിടിഡി മാർക്കറ്റിങ് ജനറൽ മാനേജരായിരുന്നു സുബ്രഹ്മണ്യം.        ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദിവസവും ഏകദേശം 4 ലക്ഷം ലഡ്ഡു തയ്യാറാക്കുന്നുണ്ട്. ഇതിനായി 12,000-13,000 കിലോഗ്രാം നെയ്യ് ആവശ്യമാണ്. വൈഎസ്ആർസിപിസർക്കാരിൻ്റെ കാലത്ത് ലഡ്ഡു …

Read More »

സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐഐടി കാന്‍പുറും ഇന്ത്യന്‍ സൈന്യവും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ ഭീഷണികളെ പ്രതിരോധിക്കാനായി ഐഐടി കാന്‍പുറുമായി ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവെച്ച് ഇന്ത്യന്‍ ആര്‍മി സെന്‍ട്രല്‍ കമാന്‍ഡ്. ഇതിന്റെ ഭാഗമായി ഐഐടിയിലെ C3iHub- ലൂടെ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് സൈനിക യൂണിറ്റുകള്‍ക്ക് പരിശീലനം ലഭിക്കും. ഇതിലൂടെ ഡിജിറ്റല്‍ മേഖലയിലെ വിവിധ തരത്തിലുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ സൈനികര്‍ സജ്ജരാക്കും.         ഐഐടി കാന്‍പുറിലെ സൈബര്‍ സുരക്ഷ ഗവേഷണം, കണ്ടുപിടിത്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശാഖയാണ് C3iHub. സുപ്രധാന സൈബര്‍ …

Read More »

ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്ന് യുവതി; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കേസ്

തിരുവനന്തപുരം : ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം തടവ് കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. യുവതിയുടെ പരാതിയില്‍ രണ്ടുപേരെ പ്രതിയാക്കിയാണ് …

Read More »

രാഹുൽ മാങ്കൂട്ടത്തിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജൻ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്.      രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം. ദേശീയ തലത്തിലുള്ള വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ …

Read More »

അന്തിമ സ്ഥാനാർത്ഥി പട്ടിക: മലപ്പുറം ഒഴികെ 13 ജില്ലകളിൽ സ്ത്രീകൾക്ക് മേൽക്കോയ്മ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറായപ്പോൾ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ സ്ഥാനാർത്ഥികളായ ഏക ജില്ല മലപ്പുറം. ബാക്കി 13 ജില്ലകളിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് മത്സര രംഗത്തുള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട അന്തിമ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ചുള്ള പട്ടികയിലാണ് ഈ വിവരമുള്ളത്. പ്രധാന വിവരങ്ങൾ  ഈ തിരഞ്ഞെടുപ്പിൽ ആകെ 75,644 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മൊത്തം സ്ഥാനാർത്ഥികളിൽ 39,609 സ്ത്രീകളും 36,034 പുരുഷന്മാരുമാണുള്ളത്. മൊത്തത്തിൽ, …

Read More »

പുഴയരികിൽ ഉപേക്ഷിച്ച പട്ടികവർഗ വിദ്യാർത്ഥികളുടെ അപേക്ഷകൾ: ഓഫീസർക്കെതിരെ കാരണം കാണിക്കൽ നടപടി

പാലക്കാട്: പട്ടിക വർഗ വിദ്യാർഥികളുടെ അപേക്ഷകൾ പുഴയരികിൽ തള്ളിയ സംഭവത്തിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് നോട്ടീസ് നൽകി. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.       കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അജീഷ് ഭാസ്കരനാണ് നോട്ടീസ് നൽകിയത്. മൂന്നുദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യം.സംഭവത്തിൽ പട്ടിക വർഗ വകുപ്പ് ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജ് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട 15 അപേക്ഷയിൽ 11 പേരും അർഹരെന്ന് …

Read More »