Tuesday , March 3 2026, 6:40 pm

News

ക്ലിഫ് ഹൗസിൽ ബോംബ് ഭീഷണി; സന്ദേശം എത്തിയത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിപ്പ് ഹൗസിൽ ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.        ഇതിനുപുറമേ സ്വകാര്യ ബാങ്കിന്റെ മാനേജർക്കും ബോംബ് ഭീഷണി സന്ദേശം കിട്ടി. കഴിഞ്ഞ കുറെ നാളുകളായി പലയിടങ്ങളിലും ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ടെങ്കിലും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും രാഷ്ട്രീയ പ്രശ്നങ്ങളും തീവ്രവാദ കേസുകളും …

Read More »

സൂരജ് ലാമയുടെ തിരോധാനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സൂരജ് ലാമയുടെ തിരോധാനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നഗരത്തിൽ നിരീക്ഷണമില്ലാതെ ഒരു സ്ഥലം എങ്ങനെ ഉണ്ടാവുന്നു. നാളെ ആരെങ്കിലും ഒരാളെ കൊന്ന് കൊണ്ടിട്ടാൽ എങ്ങനെ അറിയും? കിട്ടിയ മൃതദേഹം സൂരജ് ലാമയുടെ അല്ലെങ്കിൽ ആരുടേതാണെന്ന് അറിയണമെന്നും കോടതി പറഞ്ഞു.ജുഡീഷൽ സിറ്റി വരാൻ പോകുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. മൂക്കിൻ്റെ തുമ്പത്ത് നിന്നാണ് മൃതദേഹം ലഭിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജി …

Read More »

ലോക എയ്ഡ്‌സ് ദിനം 2025:എയ്ഡ്‌സ് ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

“ലോക എയ്ഡ്‌സ് ദിനം എച്ച്‌ഐവി/എയ്ഡ്‌സിനെ മനസ്സിലാക്കേണ്ടതിന്റെയും പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെയും നേരത്തെയുള്ള പരിശോധന പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. എച്ച്‌ഐവി ബാധിതരോടും എച്ച്‌ഐവി ബാധിച്ചവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിച്ച് വരുന്നു. തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനം ചെയ്യുക എന്നതാണ് ഈ വർഷത്തെ …

Read More »

രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ട ചുവന്ന പോളോ കാര്‍ സിനിമ താരത്തിന്‍റേതാണെന്ന് സംശയം

മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ട ചുവന്ന പോളോ കാര്‍ സിനിമ താരത്തിന്‍റേതാണെന്ന് സംശയം. കാര്‍ പോയത് സിസിടിവി ഇല്ലാത്ത വഴികളിലൂടെയാണെന്നാണ് വിവരം. കാർ സ്ഥിരമായി കൂടെയില്ലെന്നും ആരുടേതാണെന്ന് അറിയില്ലെന്നും സ്റ്റാഫ് അംഗങ്ങൾ മൊഴി നൽകിയിരുന്നു.        രാഹുലിന്‍റെ പാലക്കാട്ടെ ഫ്ലാറ്റിലെ കെയർടേക്കറിൽ നിന്നും അന്വേഷണം സംഘം വിവരങ്ങൾ ശേഖരിക്കുകയാണ്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത് നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.രാഹുലിനെ കാണാതായ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് ഡിവിആറിൽ …

Read More »

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും;മറ്റ് പ്രതികൾക്ക് നോട്ടീസ് നൽകും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് ഹാജരാകാനായി സൈബർ പൊലിസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കും. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ …

Read More »

കേരള നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ച ആദ്യ വനിത ; കാനത്തിൽ ജമീല

കോഴിക്കോട് :കേരള നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ച ആദ്യ വനിതയാണ് കാനത്തിൽ ജമീല. എംഎൽഎ ആയിരിക്കെ ഇതുവരെ 54 പേർ വിടവാങ്ങി. 1996ലെ തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും ഇടയ്‌ക്ക് മരണമടയുകയും ആ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്‌ത പി.കെ. ശ്രീനിവാസനെ കൂടാതെയുള്ള കണക്കാണിത്.       കേരളനിയമസഭയിൽ ഇതുവരെ അംഗങ്ങളായത് 973 പേരാണ്. അവരിൽ വനിതകൾ 52 മാത്രം. ഇപ്പോഴത്തെ നിയമസഭയിലെ 4–ാമത്തെ മരണമാണിത്. ജമീലയുടെ നിര്യാണത്തോടെ 15–ാം കേരള നിയമസഭയിൽ …

Read More »

ഭൂമി തരം മാറ്റുന്നതിന് എട്ട് ലക്ഷം കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

കോഴിക്കോട്: ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ്‌മോനാണ് വിജിലന്‍സിന്റെ പിടിയിലായത്. ഭൂമി തരം മാറ്റുന്നതിനായി 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.      കൈക്കൂലിയായി ആവശ്യപ്പെട്ട തുകയില്‍ അമ്പതിനായിരം രൂപ എന്‍ജിഒ ക്വോട്ടേഴ്‌സിന് സമീപത്തുവെച്ച് കൈമാറുന്നതിനിടെയാണ് ഉല്ലാസ്‌കുമാര്‍ വിജിലന്‍സ് യൂണിറ്റിന്റെ പിടിയിലാകുന്നത്.കോതമംഗലം സ്വദേശിയാണ്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.

Read More »

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ്.യു.വിയെ വിപണിയിൽ അവതരിപ്പിച്ചു മഹീന്ദ്ര ;വില 19.95 ലക്ഷം

രാജ്യത്തെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ്.യു.വിയെ മഹീന്ദ്ര ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 19.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില. മഹീന്ദ്രയുടെ ഇലക്ട്രിക് പ്ലാറ്റ്‌ഫോമായ ‘ഇൻഗ്ലോ’ അടിസ്ഥാനമാക്കി നിർമിക്കുന്ന മൂന്നാമത്തെ വാഹനമാണ് എക്സ്.ഇ.വി 9എസ്. വാഹനത്തിന്റെ ബുക്കിങ് 2026 ജനുവരി 14 ആരംഭിച്ച് 2026 ജനുവരി 23ന് ഉപഭോക്താക്കളിലേക്കെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.       സ്‌പോർട്ടി ഡിസൈനിൽ വിപണിയിലെത്തുന്ന മഹീന്ദ്ര എക്സ്.ഇ.വി 9 എസിന്റെ മുൻവശത്തായി ബ്ലാങ്ക്ഡ്-ഔട്ട് ഗ്രിൽ, ‘എൽ’ ഷേപ്പിൽ …

Read More »

ഹാൽ സിനിമ: കത്തോലിക്ക കോൺഗ്രസിന്റെ ആക്ഷേപങ്ങള്‍ ശരിയല്ലെങ്കില്‍ പിഴ ; സിനിമ കാണാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും

കൊച്ചി: ഹാല്‍ സിനിമ കാണാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും. ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് ജഡ്ജിമാര്‍ സിനിമ കാണും. കത്തോലിക്ക കോണ്‍ഗ്രസിന്‍റെ അപ്പീലിലാണ് നടപടി. ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിയല്ലെങ്കില്‍ പിഴ ചുമത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. സിനിമ എങ്ങനെയാണ് കത്തോലിക്ക കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. സിനിമയിലെ രംഗങ്ങള്‍ നീക്കാനോ കൂട്ടിച്ചേര്‍ക്കാനോ നിര്‍ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രദർശനാനുമതി നിഷേധിച്ചതിൽ ഹാൽ സിനിമയുടെ അണിയറ …

Read More »

അർജന്‍റീന മത്സരത്തിനായി സ്പോണ്‍സർക്ക് കൈമാറിയ കലൂർ സ്റ്റേഡിയം ഇന്ന് ജിസിഡിഎക്ക് തിരിച്ചേല്‍പിക്കും

കൊച്ചി: അർജന്‍റീന മത്സരത്തിനായി സ്പോണ്‍സർക്ക് കൈമാറിയ കലൂർ സ്റ്റേഡിയം ഇന്ന് ജിസിഡിഎക്ക് തിരിച്ചേല്‍പിക്കും. ഒപ്പിട്ട കരാറില്ലാതെയാണ് സ്റ്റേഡിയം സ്പോണ്‍സർ ആന്‍റോ അഗസ്റ്റിന് കൈമാറിയിരുന്നത്. പാതിവഴിയിലുള്ള നിർമാണ ജോലികള്‍ തീർക്കാനായി കമ്പനിക്ക് ജിസിഡിഎ കൂടുതല്‍ സമയം അനുവദിച്ചേക്കും. അർജന്‍റീന വരില്ലെന്ന് വ്യക്തമായതോടെ സ്റ്റേഡിയം നവീകരണ ജോലികള്‍ സ്പോണ്‍സർ മന്ദഗതിയിലാക്കിയിരുന്നു. നിയമപ്രാബല്യമുള്ള കരാറില്ലാതെ സ്റ്റേഡിയം സ്വകാര്യ സ്പോണ്‍സർക്ക് കൈമാറിയത് വിമർശന വിധേയമായിരുന്നു. സെപ്തംബർ 26 മുതല്‍ നവംബർ 30 വരെയാണ് സ്റ്റേഡിയം സ്പോണ്‍സർക്ക് …

Read More »