കൊച്ചി: സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 1080 രൂപ വർധിച്ച് 16,395 രൂപയിലെത്തി.പവന് 8,640 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ പവന് 1,31,160 രൂപയെന്ന സർവകാല റെക്കോർഡിൽ സ്വര്‍ണവിലയെത്തി. സാമ്പത്തിക ഭൗമ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമ്മര്‍ദത്തിലാണ് സ്വര്‍ണവില സമീപകാലങ്ങളില്‍ കുതിച്ചുയരാന്‍ തുടങ്ങിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളും ഗ്രീന്‍ലാന്‍ഡിന് മേലുള്ള അവകാശവാദവും നിലവിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തില്‍ …
Read More »കണ്ണൂർ കീരിയാട് പ്ലൈവുഡ് നിർമാണ കേന്ദ്രത്തിൽ വൻ തീപിടിത്തം; തീയണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ
കണ്ണൂർ :ചിറക്കൽ കീരിയാട് പ്ലൈവുഡ് നിർമാണ കേന്ദ്രത്തിൽ വൻ തീപിടിത്തം. കെ.എസ്. അബ്ദുൽ സത്താർ ഹാജിയുടെ ഉടമസ്ഥതയിലുള്ള സെഞ്ചറി പ്ലൈവുഡ് നിർമാണ കമ്പനിയിലാണ് വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെ തീപിടിത്തമുണ്ടായത്. അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ, കെട്ടിടം എന്നിവയെല്ലാം കത്തി നശിച്ചു. കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിൽ നിന്ന് 7 യൂണിറ്റ് അഗ്നിരക്ഷാ സേനകൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തമുണ്ടായ സമയത്ത് തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ …
Read More »ഓട്ടോ–ടാക്‌സി തൊഴിലാളികൾക്ക് ഇൻഷുറൻസ് സുരക്ഷ; തൊഴിലുറപ്പ് പദ്ധതിക്ക് 1,000 കോടി ,ആശ വർക്കർമാരെയും അങ്കണവാടി ഹെൽപ്പർമാരെയും ചേർത്ത് നിർത്തി സർക്കാർ
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ഹെല്‍പ്പര്‍മാരെയും ചേര്‍ത്ത് പിടിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തേതും അവസാനത്തേതുമായ ബജറ്റ്. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തിൽ 1,000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചു. ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെ വര്‍ധനവും വരുത്തും. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 1,000 രൂപ വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രീപൈമറി സ്‌കൂള്‍ അധ്യാപകരുടെ പ്രതിമാസ വേതനം 1,000 രൂപയും സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ദിവസവേതനത്തില്‍ 25 രൂപയും …
Read More »കാറിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷണം രൂപ പിടികൂടി; 2 പേർ കസ്റ്റഡിയില്‍
കോഴിക്കോട് : പേരാമ്പ്രയിൽ കാറിലെ പ്രത്യേക അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച അരക്കോടിയിലേറെ രൂപയുടെ കുഴൽപ്പണം പിടികൂടി. താമരശ്ശേരി സ്വദേശികളായ രണ്ടു പേർ പിടിയിൽ. താമരശ്ശേരി സ്വദേശികളായ അലി ഇർഷാദ്, സഫ്വാൻ എന്നിവരാണ് സംഭവത്തിൽ കസ്റ്റഡിയിലായത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. കൂത്താളി മുതൽ ബ്ലോക്ക് ഓഫിസ് വരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡ്രൈവർ സീറ്റിന് അരികിൽ പ്രത്യേക അറയിലാണ് കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചിരുന്നത്. …
Read More »ശബരിമല സ്വര്‍ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര്‍ വീണ്ടും റിമാന്‍ഡിൽ, തന്ത്രിയുടെ ജാമ്യം ഹര്‍ജി നീട്ടി
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ പ്രതികളായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു, സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, ഗോവർധന്‍, എസ് ശ്രീകുമാർ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാൻഡ് ചെയ്തു. തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. കട്ടിള പാളി കേസിലെ ജാമ്യാപേക്ഷയിലാണ് രണ്ടാം തീയതി വാദം കേൾക്കുന്നത്. ദ്വാരപാലക ശില്പകേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. …
Read More »ആയൂർ- കൊട്ടാരക്കര റോഡിൽ ടാങ്കർ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ച് അപകടം; ടാങ്കർ ലോറി ഡ്രൈവർ മരിച്ചു
കൊല്ലം: ആയൂര്‍- കൊട്ടാരക്കര റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ഡോണ്‍ ബോസ്‌കോയാണ് മരിച്ചത്. ഡോണ്‍ബോസ്‌കോയുടെ മൃതദേഹം നിലവില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ക്യാബിന്‍ വെട്ടിപ്പൊളിച്ചായിരുന്നു പുറത്തെടുത്തത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു ആയൂര്‍- കൊട്ടാരക്കര റോഡിലെ വയയ്ക്കല്‍ ജംഗ്ഷനില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും …
Read More »കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ലഹരി ഇടപാടുകൾ; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ
എറണാകുളം: കലൂർ രാജ്യാന്തര സ്റ്റേഡിയവും പരിസരവും ലഹരി വ്യാപാരികളും ഇടപാടുകാരും സാമൂഹിക വിരുദ്ധരും കയ്യടക്കുകയാണെന്ന പരാതി ഉന്നത പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സമഗ്രമായി അന്വേഷിച്ച് കർശനവും ഫലപ്രദവുമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എറണാകുളം സിറ്റി പൊലീസ് മേധാവിയും ജോയിന്റ് എക്സേസ് കമ്മിഷണറും കൊച്ചി കോർപ്പറേഷൻ …
Read More »ക്ഷേത്രസ്വത്തിന് കോടതിയുടെ കാവൽ; അഴിമതി തടയാൻ ഇടപാടുകൾ ഡിജിറ്റൈസ് ചെയ്യണമെന്ന് ദേവസ്വം ബെഞ്ച്
കൊച്ചി: ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാൻ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഫണ്ട് അക്കൗണ്ടുകൾ ഡിജിറ്റൈസ് ചെയ്യാൻ കോടതി നിർദേശിച്ചു.ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് കേരള ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ (KITFRA) ചുമതലപ്പെടുത്തി. ഡിജിറ്റൈസ് ചെയ്യുന്ന നടപടി എത്ര സമയംകൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് കോടതിയെ അറിയിക്കണം. ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും പൂർണമായും ഇല്ലാതാക്കണമെന്നും കോടതി പറഞ്ഞു. സംസ്ഥാന സർക്കാർ സ്ഥാപനമാ യ …
Read More »രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം
പത്തനംതിട്ട: മൂന്നാം ബലാൽസംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് കോടതി.പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം ഉന്നയിച്ചതോടെ കഴിഞ്ഞദിവസം വിധി പറയുന്നതു മാറ്റിവെച്ചിരുന്നു. പരാതിക്കാരിയുമായി സമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാൻ ആയിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുൽ. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും …
Read More »തൃശൂരില്‍ ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി; പിങ്ക് പൊലീസിന്റെ കാര്‍ കുത്തിമറിച്ചു എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളും പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചു
തൃശൂര്‍: പൊറത്തിശേരിയില്‍ ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി. കല്ലട വേല ആഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആയയില്‍ ഗൗരി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന വിരണ്ടോടുന്നതിനിടെ പിങ്ക് പൊലീസിന്റെ വാഹനം കുത്തിമറിച്ചു. വാഹനം ഭാഗികമായി തകര്‍ന്ന നിലയിലാണ്. മറ്റ് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളും പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചു. കല്ലട വേലയുടെ ഭാഗമായി പടിഞ്ഞാറ്റുമുറി ദേശം എഴുന്നളളിപ്പിനായാണ് ആനയെ എത്തിച്ചത്. …
Read More »
DeToor reflective wanderings…