Thursday , March 5 2026, 3:00 pm

News

സ്പീഡ്, മൊബൈൽ ഉപയോഗം, ഹെൽമറ്റ് ഒഴിവാക്കൽ; ഡെലിവറി ബോയ് നിയമം ലംഘിച്ചാൽ പണി കമ്പനിക്ക്

സുരക്ഷിതമല്ലാത്തതും അപകടകരവുമായ വേഗത, അശ്രദ്ധ, ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഹെല്‍മറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് ഡെലിവറി ബോയ്‌സിനിടയില്‍ കണ്ടുവരുന്നത്.പുലർച്ചെ മുതൽ രാത്രി ഏറെ വൈകിയും ഭക്ഷണം ഉൾപ്പെടെയുള്ളവയുമായി പാർസലുകളുമായി ബൈക്കുകളിൽ പായുന്ന ആളുകളെ കാണാറുണ്ട്. ഇതിൽ തന്നെ അമിത വേഗത്തിൽ ഇരുചക്ര വാഹനങ്ങളുമായി പോകുന്ന ആളുകളും നിരവധിയാണ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇത്തരം ഓട്ടങ്ങൾക്കും കടിഞ്ഞാണിടാനുള്ള നീക്കത്തിലാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ്. ഡെലിവറിക്കും മറ്റുമായി ബൈക്കുകളിൽ …

Read More »

തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥിയായി ശബരീനാഥൻ

തിരുവനന്തപുരം: നഗരസഭ മേയർ സ്ഥാനത്തേക്ക് യു.ഡി.എഫിന്റെ സ്ഥാനാർഥിയായി കെ.എസ്. ശബരീനാഥൻ മത്സരിക്കും. മേയർ, ഡെപ്യൂട്ടി സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും തീരുമാനിച്ചിരുന്നു. ആർ.പി. ശിവജിയാണ് എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥി.        നിലവിലെ കൗൺസിലർമാരിൽ 50 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബി.ജെ.പിക്ക് മേയർ സ്ഥാനത്തേക്ക് വിജയവും ഉറപ്പാണ്.ഡിസംബർ 26ന് രാവിലെ 10.30നാണ് മേയർ തെരഞ്ഞെടുപ്പ്. ഉച്ചക്കു ശേഷം ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കും.അതേസമയം, ബി.ജെ.പിയുടെ മേയർ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇതുവരെ …

Read More »

ഗർഭിണിക്ക് നേരെ ക്രൂരാക്രമണം;ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചത് പങ്കാളി

എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. യുവതിക്ക് കാലിനും കൈക്കും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം.          പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനാണ് ഗർഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്. ഇയാൾ മയക്കുമരുന്നിന് അടിമയാണ്. കോടഞ്ചേരി ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വീട്ടിലെത്തി പങ്കാളിയെ ആക്രമിച്ചത്.

Read More »

ലൈംഗികാതിക്രമ പരാതി; സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു

സ്ത്രീകള്‍ക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. തുടര്‍ന്നാണ് കുഞ്ഞുമുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.           പ്രാഥമിക അന്വേഷണം നടത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിയില്‍ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് …

Read More »

മകളുടെ കൂട്ടുകാരിയായ 11കാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 83 വർഷം തടവ്, 1 ലക്ഷം പിഴയും

തിരുവനന്തപുരം: ഭാര്യ വീട്ടിലില്ലാതിരുന്ന ദിവസം മകളുടെ സഹപാഠിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് 83 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പതിനൊന്നുകാരിയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ മനുവിനെ (40) ആണ് ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം നാല് വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണം എന്ന് കോടതി …

Read More »

ആലപ്പുഴയിൽ പക്ഷിപ്പനി: 19,881 വളർത്തുപക്ഷികളെ കൊന്നൊടുക്കും; ജാഗ്രതാ നിർദേശം

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആലപ്പുഴയില്‍ 19,881 പക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് ഇല്ലാതാക്കുന്നത്. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്. തകഴി, പുന്നപ്ര സൗത്ത്, കാര്‍ത്തികപള്ളി, കരുവാറ്റ, നെടുമുടി, പുറക്കാട്, ചെറുതന, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളർത്തുപക്ഷികളെ കൊന്നൊടുക്കാനുള്ള ദ്രുതകര്‍മ സേന സജ്ജമായി. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത …

Read More »

കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികപ്രസിദ്ധീകരിച്ചു; 24 ലക്ഷം പേര്‍ പുറത്ത്

തിരുവനന്തപുരം: കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 24 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്. 2.72 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. പുറത്തുവിട്ട കരടില്‍ ആക്ഷേപങ്ങളും പരാതികളും ഇപ്പോൾമുതൽ അറിയിക്കാം. ആയിരത്തോളം ഉദ്യോഗസ്ഥര്‍ ഇതിനായി പ്രവര്‍ത്തിക്കുമെന്നും വോട്ട് ചേര്‍ക്കുന്നതിനായി ഇനിയും അവസരമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു.രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. കരട് വോട്ടര്‍പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘വോട്ടര്‍പട്ടികയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. …

Read More »

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു.നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്.      പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകൾ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി. പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു. അവിടെ ഹൈ …

Read More »

കെഎസ്ആർടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്: നവംബറില്‍ കോട്ടയം ജില്ലയില്‍ നിന്ന് മാത്രം 40 ലക്ഷം രൂപയുടെ വരുമാനം

കോട്ടയം: കോട്ടയം ജില്ലയില്‍ ഹിറ്റടിച്ച് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി. നവംബറില്‍ ജില്ലയില്‍ നിന്ന് മാത്രം 40 ലക്ഷം രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമാക്കാനായത്. കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നുള്ള ബജറ്റ് ടൂറിസത്തിന്റെ സര്‍വീസുകളും കോട്ടയം ജില്ലയുടെ കണക്കിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടൂറിസം കേന്ദ്രങ്ങളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസിയുടെ ഏകദിന യാത്രാ പാക്കേജാണ് ബജറ്റ് ടൂറിസം. കുറഞ്ഞ ചിലവ്, ഒറ്റയ്ക്കും ആളുകള്‍ക്കൊപ്പം ഒരുമിച്ചും യാത്ര ബുക്ക് ചെയ്യാനുള്ള …

Read More »

ജിപ്‌സിയിൽ അഭ്യാസം; 14 കാരന് ദാരുണാന്ത്യം, വാഹനം മറിഞ്ഞത് കുട്ടിയുടെ മുകളിലേക്ക്

തൃശ്ശൂർ: ചന്ദ്രാപ്പിന്നി ചാമക്കാല ബീച്ചിൽ ജിപ്‌സി അഭ്യാസത്തിനിടെ അപകടം. 14 കാരനായ വിദ്യാർത്ഥി മരിച്ചു. ചാമക്കാല സ്വദേശി മുഹമ്മദ് സിനാനാണ് മരിച്ചത്. കൈപ്പമംഗലം സ്വദേശിയായ ഷജീർ ആണ് ജിപ്‌സികൊണ്ട് ഡ്രിഫ്റ്റിംഗ് നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് ആറോടെ ചാമക്കാല രാജീവ് റോഡ് ബീച്ചിലായിരുന്നു സംഭവം. അഭ്യാസ പ്രകടനത്തിനിടെ വാഹനം നിയന്ത്രണം വിട്ട് കുട്ടിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. വാഹനത്തിനടിയിൽപെട്ട മുഹമ്മദ് സിനാന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കുറ്റകരമായ …

Read More »