Tuesday , March 3 2026, 6:43 pm

News

പാലായിൽ 21കാരി ദിയ ബിനു നഗരസഭാ അധ്യക്ഷ; ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷ

കോട്ടയം:പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു.രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. പാലാ നഗരസഭയില്‍ സ്വതന്ത്രരായി ജയിച്ചത് പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരായിരുന്നു. ഒരാഴ്ചയിലധികം നടന്ന ചർച്ചക്കൊടുവിലാണ് കുടുംബം യുഡിഎഫിന് പിന്തുണ നല്‍കാനായി തീരുമാനിച്ചത്. ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിച്ചതോടെയാണ് അനുകൂല തീരുമാനമെടുത്തത്. യ ബിനു പുളിക്കകണ്ടം ആദ്യ ടേമിൽ അധ്യക്ഷയാകും.        കോൺഗ്രസ് വിമതയായ മായ …

Read More »

വി.കെ. മിനിമോൾ കൊച്ചി മേയർ, 48 വോട്ടുകൾ, സ്വതന്ത്രനും പിന്തുണച്ചു

കൊച്ചി: കൊച്ചി കോർപറേഷൻ മേയറായി യു.ഡി.എഫിന്‍റെ വി.കെ. മിനിമോൾ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കൗൺസിലില്‍ സ്വതന്ത്രന്‍റെ വോട്ട് ഉൾപ്പെടെ 48 വോട്ടുകളാണ് മിനിമോൾക്ക് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി അംബിക സുദർശന് 22 വോട്ടുകളും എൻ.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു. മിനിമോളെ ഷാൾ അണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു. കോർപറേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 46 സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍.ഡി.എഫ് 20 സീറ്റിലും എന്‍.ഡി.എ ആറു സീറ്റിലും സ്വതന്ത്രർ നാലു സീറ്റുകളിലും …

Read More »

സംസ്ഥാനത്ത് നാളെ കള്ളക്കടൽ പ്രതിഭാസം ഉണ്ടാകാം, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കളളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 27ന് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചതായി കെ.എസ്.ഡി.എം.എ വ്യക്തമാക്കി. 27ന് രാത്രി 11.30 വരെ കേരളാ തീരത്ത് 0.2 മീറ്റര്‍ മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.        കളളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുളളതിനാല്‍ …

Read More »

മൈസൂർ കൊട്ടാരത്തിനടുത്ത് ഹീലിയം ​ഗ്യാസ് സിലിണ്ടർ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ബലൂൺ കച്ചവടക്കാരന് ​ദാരുണാന്ത്യം

കർണാടകയിലെ പ്രധാന വിനോദസ‍ഞ്ചാര കേന്ദ്രമായ മൈസൂരിൽ ബലൂൺ നിറയ്ക്കുന്ന ഹീലിയം ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ബലൂൺ കച്ചവടക്കാരൻ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂർ കൊട്ടാരത്തിന് മുന്നിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. യുപിയിലെ കനൗജ് ജില്ലയിലെ തോഫിയ ​സ്വദേശി സലിം (40) ആണ് മരിച്ചത്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.      ഷെഹ്നാസ് ഷബീർ (54), ലക്ഷ്മി (45), കോത്രേഷ് ​ഗുട്ടെ (54), മ‍ഞ്ജുള നഞ്ജൻ​ഗുഡ് (29), രഞ്ജിത …

Read More »

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 31

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ ഇനി ഏഴ് ദിവസം മാത്രമാണുള്ളത്. ഡിസംബർ 31 ആണ് അവസാന തീയതി. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 31നുശേഷം പ്രവർത്തന ക്ഷമമല്ലാതാകും. ഒപ്പം പാൻ കാർഡ് ഉപയോഗിച്ചുള്ള സേവനങ്ങൾക്കും തടസ്സം നേരിടും. പുതിയ പാൻ കാർഡ് അപേക്ഷകർ ചെയ്യേണ്ടത് ഇൻകം ടാക്സ് ഫയലിങ് പോർട്ടൽ സന്ദർശിച്ച് വിവരങ്ങൾ രേഖപ്പെടുത്തുക. പ്രൊഫൈൽ സെക്ഷനിൽ പോയി ‘ലിങ്ക് ആധാർ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പാൻ നമ്പറും ആധാർ നമ്പറും …

Read More »

പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും; 12015 കോടി അനുവദിച്ച് കേന്ദ്രം

ദില്ലി മെട്രോയുടെ അഞ്ചാം ഘട്ട വിപുലീകരണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. മൂന്ന് റൂട്ടുകളിലായി ഏകദേശം 16 കിലോമീറ്റർ ദൈർഘ്യത്തിലാണ് വിപുലീകരണ പദ്ധതി നടപ്പിലാക്കുക. 12015 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. അഞ്ചാം ഘട്ട വിപുലീകരണ പദ്ധതിയുടെ ഭാഗമായി 13 പുതിയ സ്റ്റേഷനുകൾ കൂടി ദില്ലി മെട്രോയ്ക്ക് ഉണ്ടാകും. ഇതിൽ പത്തെണ്ണം ഭൂഗർഭ സ്റ്റേഷനുകളും മൂന്നെണ്ണം എലിവേറ്റഡ് സ്റ്റേഷനുകളുമാണ്. ഇതോടെ ദില്ലി മെട്രോ ശൃംഖലയുടെ മൊത്തം ദൈർഘ്യം 400 കിലോ …

Read More »

പുതുവർഷത്തിൽ 100 കോടി ഡോളർ ക്ലബിലേക്ക് ‘അവതാർ: ഫയർ ആൻഡ് ആഷ്’

സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകനാണ് ജെയിംസ് കാമറൂൺ. അദ്ദേഹത്തിന്‍റെ ചിത്രമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്. ജനപ്രിയ അവതാർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമാണിത്. ചിത്രത്തിന്‍റെ ഏഴാം ദിവസമായ ചൊവ്വാഴ്ച്ച ബോക്സ് ഓഫീസ് കലക്ഷൻ ലോകമെമ്പാടും 45 കോടി യു.എസ് ഡോളർ കടന്നു. ചൊവ്വാഴ്ച മാത്രം ചിത്രം അന്താരാഷ്ട്രതലത്തിൽ 33.11 കോടി ഡോളർ നേടി. യു.എസിൽ ഇതുവരെ 11.90 കോടി ഡോളർ കളക്ഷൻ …

Read More »

കേരളത്തിന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ശ്രീ​നി ഓ​ർ​മ​യി​ലേ​ക്ക്

ത​ളി​പ്പ​റ​മ്പ്: ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളെ തീ​പി​ടി​പ്പി​ച്ച ഒ​രു ക​ണ്ണൂ​ർ​ക്കാ​ര​ൻ​കൂ​ടി ഓ​ർ​മ​യി​ലേ​ക്ക്. അ​ത്താ​ഴ​ക്കു​ന്നി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ന്റെ മേ​ൽ​വി​ലാ​സം​വ​രെ​യാ​യി വ​ള​ർ​ന്ന സ്റ്റാ​ർ സ്ട്രൈ​ക്ക​ർ എ. ​ശ്രീ​നി​വാ​സ​നാ​ണ് വി​ട​പ​റ​ഞ്ഞ​ത്. കൊ​റ്റാ​ളി​ക്ക​ടു​ത്ത അ​ത്താ​ഴ​ക്കു​ന്നി​ലെ അ​രി​ങ്ങ​ള​യ​ൻ വീ​ട്ടി​ൽ ഗോ​പാ​ല​ന്റെ​യും ക​മ​ല​യു​ടെ​യും ഇ​ള​യ മ​ക​നാ​ണ് ശ്രീ​നി​വാ​സ​ൻ.അ​ഞ്ചാം ക്ലാ​സു​വ​രെ കു​ഞ്ഞി​പ്പ​ള്ളി സ്കൂ​ളി​ൽ ഓ​ട്ട​വും ചാ​ട്ട​വു​മാ​യി തി​ള​ങ്ങി​നി​ന്ന​പ്പോ​ൾ ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ശ്രീ​നി​യി​ലെ സ്പോ​ർ​ട്സു​കാ​ര​നെ തി​രി​ച്ച​റി​ഞ്ഞ് അ​ഡ്മി​ഷ​ൻ ന​ൽ​കി. ജി.​വി. രാ​ജ​യി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​പ്പോ​ൾ അ​മ്മ ക​മ്മ​ൽ വി​റ്റു വാ​ങ്ങി ന​ൽ​കി​യ …

Read More »

ദൈവനാമത്തിൽ സത്യപ്രതിജ്ഞ: തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ്–ബിജെപി കൗൺസിലർമാർക്കെതിരെ സിപിഐഎം പരാതി

തിരുവനന്തപുരം : കോർപ്പറേഷൻ സത്യപ്രതിജ്ഞയ്ക്കിടെ ദൈവങ്ങളുടെയും മറ്റും പേരിൽ സത്യപ്രതിജ്ഞ ചെയ്ത കൗൺസിലമാർക്കെതിരെ പരാതി നൽകി സിപിഐഎം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയത്. കോൺഗ്രസ്, ബിജെപി കൗൺസിലർമാർക്കെതിരെ സത്യപ്രതിജ്ഞാ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.20 കൗൺസിലർമാർക്കെതിരെയാണ് പരാതി. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഗുരുദേവൻ, ബലിദാനികൾ എന്നിവരുടെയല്ലാം പേരിലാണ് ഈ 20 പേരും സത്യപ്രതിജ്ഞ ചൊല്ലിയത്. ജില്ലയിൽ പലയിടത്തും ഇത്തരത്തിലുള്ള സത്യപ്രതിജ്ഞകൾ തിരുത്തിയെങ്കിലും കോർപ്പറേഷനിൽ അങ്ങനെയുണ്ടായിരുന്നല്ല.         നാടകീയ …

Read More »

സംസ്ഥാനത്ത് പുതിയ തിരിച്ചറിയൽ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ തിരിച്ചറിയൽ രേഖ വരുന്നു. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ വിഷയത്തിലുള്ള പ്രതിരോധമാണ് പുതിയ കാർഡ്. കാർഡിന് നിയമ പ്രാബല്യം നൽകുമെന്നും ഇതിനായി കരട് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.         ‘നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നവർക്ക് അത് നൽകി വരുന്നുണ്ട്. അതിന് പകരം ഫോട്ടോ പതിപ്പിച്ച ഒരു നേറ്റിവിറ്റി കാർഡ് നൽകുന്നതിനാണ് മന്ത്രിസഭാ യോഗത്തിൽ …

Read More »