മലപ്പുറം: നിലമ്പൂർ വനത്തിനുള്ളിൽ സ്വർണം അരിച്ചെടുക്കുന്നതിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് സ്വർണം അരിച്ചെടുത്തിരുന്നത്. മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായത്
Read More »പക്ഷിപ്പനി;ആലപ്പുഴയിൽ ഹോട്ടലുകളിൽ കോഴിവിഭവങ്ങൾക്ക് വിലക്ക് ,30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ(FSSAI). ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിടുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. എഫ്എസ്എസ്എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകൾ പറയുന്നു. പക്ഷിപ്പനി മൂർച്ഛിച്ച സാഹചര്യത്തിൽ ഈ മാസം 30 മുതൽ ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം. നിലവിൽ …
Read More »ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസുകാരന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി
പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറു വയസുകാരന്‍ സുഹാന്‍റെ മൃതദേഹം കണ്ടെത്തി. കുളത്തില്‍ മരിച്ച നിലയിലാണ് കുഞ്ഞിന്‍റെ മൃദേഹം കണ്ടെത്തിയത്. അമ്പാട്ടുപ്പാളയം എരുംങ്കോട് സ്വദേശി മുഹമ്മദ് അനസ് – താഹിറ ദമ്പതികളുടെ സുഹാനാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് സഹോദരനുമായി പിണങ്ങി ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.വീടിന് സമീപത്തെ കുളങ്ങളിലും , പാടത്തും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ ഉച്ചക്ക് സഹോദരനുമായി പിണങ്ങി ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.ടിവി …
Read More »മുട്ടം മെട്രോ സ്റ്റേഷനിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്, യുവതി തീവ്ര പരിചരണ വിഭാഗത്തിൽ
കൊച്ചി: ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ വാക്ക് തർക്കത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. ഇടപ്പള്ളി ചങ്ങമ്പുഴ നഗർ സ്വദേശിനി നീതു (32)വിനാണ് കുത്തേറ്റത്. നീതുവിനെ മെട്രോ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. നീതുവിനെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നീതുവിന്റെ ഭർത്താവ് മഹേഷി (39)നെ മെട്രോ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Read More »ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്. പ്രസിഡൻ്റായി മില്ലി മോഹൻ കൊട്ടാരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു
കോഴിക്കോട്: ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്. പ്രസിഡൻ്റായി മില്ലി മോഹൻ കൊട്ടാരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പ് നടന്ന നാലു ഗ്രാമ പഞ്ചായത്തുകളിൽ രണ്ടിടങ്ങളിൽ എൽഡിഎഫും രണ്ടിടങ്ങളിൽ യുഡിഎഫും അധികാരത്തിലെത്തി. ഇതിൽ മൂടാടി പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തിയപ്പോൾ തിരുവള്ളൂർ പഞ്ചായത്ത് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. നന്മണ്ട, കോട്ടൂർ ഗ്രാമ പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പ് നടന്ന രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരിടത്ത് ജനകീയ …
Read More »വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസം വേണ്ട, ഗർഭധാരണവും പാടില്ല, കനത്ത പിഴയീടാക്കാന്‍ ചൈനയിലെ ഗ്രാമം, പ്രതിഷേധം
വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിക്കുന്നതിനും, ഗർഭം ധരിക്കുന്നതിനും പിഴ ഈടാക്കാൻ ചൈനയിൽ നിന്നുള്ള ഒരു ഗ്രാമം. തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിക്കുകയോ ഗർഭം ധരിക്കുകയോ ചെയ്താൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി ചൈനയിൽ നിന്നുള്ള ഒരു ഗ്രാമം. ഒരുമിച്ച് താമസിക്കുന്നതിനും ഗർഭം ധരിക്കുന്നതിനും ദമ്പതികൾക്ക് മേലെ കനത്ത പിഴ ചുമത്തുന്ന ഈ ഗ്രാമസമിതിയുടെ നടപടി വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. …
Read More »സുരേഷ് ഗോപിയുടെ ദത്തുഗ്രാമത്തിൽ UDF;അവിണിശ്ശേരിയിൽ 10വർഷത്തിന് ശേഷം അധികാരം നഷ്ടപ്പെട്ട് BJP
തൃശ്ശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയിൽ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 10 വർഷത്തിന് ശേഷമാണ് അവിണിശ്ശേരിയിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എൽഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2020ൽ യുഡിഎഫിന് മൂന്നും എൽഡിഎഫിന് അഞ്ചും ബിജെപിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
Read More »മണ്ഡലകാല തീർഥാടനത്തിന് ഇന്ന് സമാപനം; മകരവിളക്കിനായി 30ന് നട തുറക്കും, ജനുവരി 10 വരെ വെർച്വൽ ക്യൂ ഫുൾ
പമ്പ: നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിനു ശനിയാഴ്ച (ഡിസംബർ 27) സമാപനം. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30നാണ് ഇനി നട തുറക്കുക. 30ന് വൈകിട്ട് അഞ്ചുമണിക്കാണ് വീണ്ടും നട തുറക്കുന്നത്. വെർച്വൽ ക്യൂവിൽ ജനുവരി 10 വരെ ബുക്കിങ് കഴിഞ്ഞതായാണ് കാണിക്കുന്നത്. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ രാവിലെ 10.10നും 11.30 …
Read More »മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള ചിത്രം.: കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പൊലീസ് കസ്റ്റഡിയിൽ; യൂത്ത് കോൺഗ്രസ് പ്രതിഷേധം
കോഴിക്കോട് : ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കേസിൽ കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ. കലാപ ആഹ്വാനം നടത്തി എന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ചേവായൂർ പൊലീസ് സ്വമേധയാ എടുത്ത കേസ് പ്രകാരമാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ എട്ടുമണിയോടെ വീട്ടിലെത്തിയാണ് ചേവായൂർ പൊലീസ് നടപടി സ്വീകരിച്ചത്. സുബ്രഹ്മണ്യനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തി. …
Read More »കേരളത്തിലെ ടെക്കികൾ ജാഗ്രതൈ! പണി കളയിക്കാൻ ‘പോഡ’; ഐടി കമ്പനികളുമായി കൈകോർത്ത് കേരള പൊലീസിൻ്റെ നീക്കം; ലഹരി വ്യാപനം തടയുക ലക്ഷ്യം
തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനത്തെ ഐ.ടി കമ്പനികളുമായി സഹകരിച്ചാണ് കേരള പോലീസ് പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ് എന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളിൽ ലഹരി പരിശോധന തുടർച്ചയായി നടത്താനും പിടിക്കപ്പെടുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഇതിൻ്റെ അടിസ്ഥാനത്തിൽ പദ്ധതിയുമായി സഹകരിക്കുന്ന ഐടി കമ്പനികളിൽ ജോലിക്ക് …
Read More »
DeToor reflective wanderings…